News Reader's Blog Social Media

പാലാ രൂപതയിലെ 75 വയസുകാരുടെ സമ്മേളനം; ലിഫ്ഗോഷ് @ 75

പാലാ: പാലാ രൂപത ജന്മംകൊണ്ട വർഷം ഭൂജാതരായ രൂപതാംഗങ്ങളുടെ സംഗമം “ലിഫ്ഗോഷ് 75′ ആത്മീയ ഉണർവേകി. രൂപതയുടെ പാരമ്പര്യവും സംസ്കാരവും കൈമുതലാക്കി വളർന്ന നൂറുകണക്കിന് വയോജനങ്ങളെ രൂപത ആദരിച്ചു. രൂപത യുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ സാക്ഷ്യം വഹിക്കുകയും വിദ്യാഭ്യാസ, ആതുര, വികസന മേഖലകളിലെ നേട്ടങ്ങളിൽ അഭിമാനിക്കുകയും ചെയ്യുന്ന വയോജനങ്ങളാണ് ഇന്നലെ പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്. തങ്ങളുടെയും കുടുംബാഗങ്ങളുടെയും വളർച്ചയിൽ രൂപത വഹിച്ച പങ്കിന് നന്ദി അർപ്പിക്കാനുള്ള അവസരമായാണ് രൂപതാംഗങ്ങളായ വയോജനങ്ങൾ സമ്മേളനത്തെ നോക്കിക്കണ്ടത്. Read More…

News Reader's Blog Social Media

ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് എസ്എംവൈഎം പ്രൊജക്ട് ‘വേര്’ നടത്തപ്പെട്ടു

പാലാ: ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ഈ വർഷത്തെ പ്രെജക്‌ട് ‘പാലാ രൂപതയിലെ ചരിത്ര പുരുഷന്മാരെ അറിയുക’ എന്നതിൻ്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം ‘വേര്’ എന്ന പേരിൽ നടത്തപ്പെട്ടു. സഭാ പാരമ്പര്യങ്ങളുടെ ഉറവിടങ്ങൾ തേടി കുറവിലങ്ങാട് വെച്ചാണ് പ്രവർത്തനം നടത്തപ്പെട്ടത്. മാർത്തോമാ നസ്രാണി സഭയിലെ ജ്വലിക്കുന്ന വ്യക്തിത്വങ്ങളായ നിധീരിക്കൽ മാണി കത്തനാർ,പനങ്കുഴയ്ക്കൽ വല്യച്ചൻ,പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ എന്നിവരുടെയും, അർക്കദിയാക്കോന്മാരുടെയും കബറിടങ്ങൾ സന്ദർശിച്ചു. കുറവിലങ്ങാട് Read More…

News Reader's Blog Social Media

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പ്രകാശനം ചെയ്തു

പാലാ : പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. എസ്എംവൈഎം രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഒടച്ചുവട്ടിൽ, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതയിലെ ഫൊറോന ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. രൂപതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ സഭ, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ ഗൗരവകരമായ ചർച്ചകൾ നടത്തുന്ന എപ്പാർക്കിയൽ യൂത്ത് അസംബ്ലി സെപ്റ്റംബർ ആദ്യ വാരമാണ് നടക്കപ്പെടുക.

News Reader's Blog Social Media

കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം : കത്തോലിക്കാ കോൺഗ്രസ്

ചങ്ങനാശേരി: പ്രതികൂലമായ കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം കഷ്ടപ്പെടുന്ന കർഷകർക്ക് അവരുടെ നെല്ലിന്റെ വില നൽകാത്തത് പ്രതിഷേധാർഹമാണെന്നും അ ടിസ്ഥാന മേഖലയിൽ തൊഴിൽ ചെയ്യുന്ന കർഷകരെ അവരുടെ ന്യായമായ അവകാ ശങ്ങൾക്കായിപ്പോലും സമരം ചെയ്യേണ്ട അവസ്ഥയിലേക്ക് സർക്കാർ വലിച്ചിഴയ്ക്കരുതെന്നും അതിരൂപത കത്തോലിക്ക കോൺഗ്രസ്. ഈ വിഷയത്തിൽ സർക്കാർ നിസംഗത തുടർന്നാൽ സമരമാർഗങ്ങളിലേക്ക് പ്രവേ ശിക്കുവാൻ നിർബന്ധിതരാകുമെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പു ന ൽകി. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃസമ്മേ ളനം അതിരൂപതാ ഡയറക്ടർ ഫാ. Read More…

News Reader's Blog Social Media

പാലാ രൂപതയിലെ 75 വയസുകാരുടെ സംഗമം

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1950 ൽ ജനിച്ച രൂപതാംഗങ്ങളായ 1460 ൽപരം വ്യക്തികളെ ആദരിക്കും. കുടുംബ അജപാലനം മുഖ്യ ഉത്തരവാദിത്വമായി സ്വീകരിച്ചിരിക്കുന്ന ഫാമിലി അപ്പോസ്തലേറ്റിന്റെ കർമമേ ഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് എന്നിവയുടെ സഹകരണത്തോടെ ക്രമീകരിക്കുന്ന പ്രോഗ്രാമിന് ലിഫ്ഗോഷ് 75 എന്ന പേരാണ് നൽകിയിരിക്കുന്നത്. ഹീബ്രുഭാഷയിൽ ലിഫ്ഗോഷ് എന്ന പദത്തിന് ഒത്തചേരൽ എന്നാണ് അർഥം. 22 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിലാണ് സമ്മേള നം. 1950 ജൂലൈ Read More…

Reader's Blog Social Media

സന്യസ്തർ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം:മാർ സെബാസ്റ്റ്യൻ വടക്കേൽ എം. എസ്. റ്റി

സന്യസ്തർ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാർ സഭയുടെ സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ ആഹ്വാനം ചെയ്തു. കമ്മീഷന്റെ നേതൃത്വത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വച്ച് സന്യാസ സമർപ്പണ ജീവിതതത്തിന്റ് രജത ജൂബിലി ആഘോഷിക്കുന്ന സീറോമലബാർ സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സന്യാസിനീ സമൂഹ മാണെങ്കിലും അവരുടെ പ്രാർത്ഥനയും ജീവിതസാക്ഷ്യവും സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിനു കരുത്തുപകരേണ്ടതാണെന്നും അദ്ദേഹം സന്യസ്തരെ Read More…

Pope's Message Reader's Blog Social Media

ലിയോ പതിനാലാമൻ പാപ്പ ലോകത്തെ അഭിസംബോധന ചെയ്തതിൻ്റെ മലയാള പരിഭാഷ…

പരിഭാഷ: ഫാ. ജോഷി മയ്യാറ്റിൽ “നിങ്ങൾക്കു സമാധാനം!” പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവൻ നൽകിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവർ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവൻ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ! ഇതാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് Read More…

Pope's Message Reader's Blog Social Media

‘കോൺക്ലേവ്’ -ചരിത്രവും കാതലായ മാറ്റങ്ങളും…

ഫാ. മാത്യു മുറിയങ്കരിച്ചിറയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണവാർത്ത അറിഞ്ഞതുമുതൽ മാധ്യമങ്ങളിൽ ഇടം പിടിച്ച ഒരു വാക്കാണ്‌ ‘കോൺക്ലേവ്’. ഈ വാക്കിന്റെ ഉത്ഭവം ‘cum'(with,കൂടെ), ‘clavis'(key-താക്കോൽ) എന്നീ ലത്തീൻ പദങ്ങളിൽ നിന്നാണ്. ‘സുരക്ഷിതമായി അടയ്ക്കപെട്ട സ്ഥലം’ എന്നാണ് വാക്യാർത്ഥം. കോൺക്ലേവ് എന്ന പദം മറ്റു സന്ദർഭങ്ങളിലും ഉപയോഗിക്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭയിൽ ഇത് റോം രൂപതയുടെ മെത്രാനും ആഗോളകത്തോലിക്കാ സഭയുടെ തലവനുമായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന് കര്‍ദ്ദിനാള്‍സംഘം നടത്തുന്ന സമ്മേളനത്തെ വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുന്നത് ആദ്യനൂറ്റാണ്ട് മുതലേ സഭയിൽ മാര്‍പാപ്പമാരുടെ തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിരിന്നെങ്കിലും കേവലം Read More…

News Reader's Blog Social Media

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെകാത്ത് വിശ്വാസികള്‍, കോൺക്ലേവിന് ഇന്ന് വത്തിക്കാനിൽ തുടക്കം…

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഇന്ന് ഇന്ത്യൻ സമയം രാത്രി 8-ന് തുടങ്ങും. വോട്ടവകാശമുള്ളവരിൽ 133 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിക്കും. സാന്താ മാർത്ത അതിഥിമന്ദിരത്തിലേക്കു മടങ്ങുന്ന വോട്ടർമാർ ഇന്ത്യൻ സമയം 7.45-ന് പോളീൻ ചാപ്പലിനു മുന്നിൽ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാർഥനാഗാനം ആലപിച്ചും സിസ്റ്റീൻ ചാപ്പലിലേക്കു നീങ്ങും. കർദിനാൾമാർ ബൈബിളിൽ തൊട്ടു Read More…

News Social Media

തിരിച്ചടിച്ച് ഇന്ത്യ, പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് Read More…