Pope's Message Reader's Blog

നോമ്പ് കാലത്ത് ഫ്രാന്‍സിസ് പാപ്പായുടെ 10 നിര്‍ദ്ദേശങ്ങള്‍…

ക്രൈസ്തവരായ നമ്മേ സംബന്ധിച്ചിടത്തോളം ഓരോ നോമ്പ് കാലവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ്. നോമ്പ്കാലത്ത് നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഓരോ വര്‍ഷവും നോമ്പ് കാലം അടുക്കുമ്പോള്‍ നമ്മള്‍ ഈ പഴയ ചോദ്യത്തിനുത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളും നോമ്പ് കാലത്ത് സ്വീകരിക്കുവാന്‍ നാം ഒരുങ്ങാറുണ്ട്. ആഗോളസഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ നോമ്പ്കാലത്ത് നാം ചെയ്യേണ്ട വിവിധ കാര്യങ്ങളെ പറ്റി വ്യത്യസ്ഥ പ്രസംഗങ്ങളില്‍ നല്‍കിയിട്ടുള്ള 10 നിര്‍ദേശങ്ങളാണ് ഇനി നാം ധ്യാനിക്കുന്നത്. 1-അലസതയുടെ അടിമത്വത്തില്‍ നിന്നും മോചിതനാവുക. Read More…

Reader's Blog Social Media

തപസ്സുകാലം: ദൈവത്തിലാശ്രയിച്ച് ഒന്നു ജീവിച്ചു നോക്കാനുള്ള ക്ഷണമാണത്…

ഷിൻ്റോ മറയൂർ തപസ്സുകാലത്തിലാണു നമ്മൾ. യേശു തൻ്റെ പരസ്യജീവിതം ആരംഭിക്കുന്നതിനു മുമ്പ് ജ്ഞാനസ്നാനം സ്വീകരിച്ചതിനു ശേഷം മരുഭൂമിയിൽ നാല്പതു ദിനരാത്രങ്ങൾ പാർത്തതിൻ്റെ ഓർമയിലാണ് നാം ഇക്കാലം ആചരിക്കുന്നത്. ഒപ്പം, ഈ ഉത്ഥാനപ്പുലരിക്കുവേണ്ടിയുള്ള ഒരുക്കം എന്ന നിലയിലും നാമതിനെ കാണുന്നു. എന്തിനാവും യേശു മരുഭൂമിയിലേക്കു പോയതും നാല്പതു ദിവസം അവിടെ കഴിഞ്ഞതും? ഈ ചോദ്യം തപസ്സുകാലാചരണത്തിൻ്റെ ഹൃദയം കണ്ടെത്താൻ ചിലപ്പോൾ സഹായിച്ചേക്കും. യഥാർഥത്തിൽ ബൃഹത്തായ ഒരു ക്യാൻവാസിൽ വരച്ച ഒരു വലിയ രചനയുടെ ഒരു ഫോക്കസ്ഡ് ചിത്രം മാത്രമാണ് Read More…

Reader's Blog Social Media

പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 10 നിർദേശങ്ങൾ

കടുത്ത ചൂടിൽ ഏറെ നേരം വാഹനം ഓടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നു വിദഗ്ധർ പറയുന്നു. പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ചുവടെ: 1.ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ വെയിൽ കൈകളിലേക്കു നേരിട്ട് അടിക്കാത കൈ നീളമുള്ള ഷർട്ട് ഇട്ടു വേണം ഓടിക്കാൻ. 2.സ്ത്രീകളും കൈ നീളമുള്ള ഷർട്ട് ധരിക്കാത്തവരും കൈകൾ പൂർണമായും മറയ്ക്കുന്ന സോക്സുകൾ ഉപയോഗിക്കണം. 3.മുഖം പൂർണമായും മറയ്ക്കുന്ന ഹെൽമറ്റ് ഉപയോഗിക്കണം. ഇതിനൊപ്പം മാസ്ക് ധരിക്കുന്നതും നല്ലതാണ്. യുവി– ആന്റിഗ്ലെയർ സംരക്ഷണമുള്ള ഗ്ലാസുകൾ ധരിക്കുന്നത് അഭികാമ്യം. Read More…

News Reader's Blog Social Media

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു…

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ സന്ദർശിച്ചു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി ന്യൂഡൽഹിയിൽ എത്തിയ അവസരത്തിലാണ് മേജർ ആർച്ചുബിഷപ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മേജർ ആർച്ചുബിഷപായി സ്ഥാനമേറ്റ അവസരത്തിൽ ആശംസകളറിയിച്ചുകൊണ്ടു പ്രധാനമന്ത്രി അയച്ച കത്തിനു പിതാവു പ്രധാനമന്ത്രിയോടു നന്ദിപറഞ്ഞു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട പിതാവിനു പ്രധാനമന്ത്രി എല്ലാവിധ ആശംസകളും ഒരിക്കൽക്കൂടി നേരുകയും സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു. തികച്ചും ഔപചാരികമായ കൂടിക്കാഴ്ചയിൽ ഭാരതത്തിലെ Read More…

News Reader's Blog Social Media

ക്രിസ്തുവെന്ന സ്നേഹമൂല്യത്തെ പ്രതി ജീവിതപ്പുഴയ്ക്ക് എതിരെ നീന്താൻ ശ്രമിച്ചവരാണ് സമർപ്പിതർ…

ഫാ. ഷിന്റോ വെളീപ്പറമ്പിൽ പ്രായപൂർത്തിയായ ഒരു പെൺകുട്ടി പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഏറെ ബുദ്ധിമുട്ടി ഒരു ചെറുവീടിന്റെ ഇരുണ്ട മൂലകളിലായി പത്തുവർഷം ഒളിച്ചു കഴിഞ്ഞത്, മനുഷ്യാവകാശലംഘനമായി വിലയിരുത്തപ്പെട്ടെങ്കിലും പ്രണയത്തിനു മാത്രം കഴിയുന്ന അസാമാന്യമായ പ്രവൃത്തിയായി വാഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. “ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ” എന്ന ചുള്ളിക്കാടിന്റെ വരികൾ ഹൃദയംകൊണ്ട് പാടിയ പ്രണയികളും ഏറെയുണ്ട്. ജീവിതപങ്കാളിയുടെ മരണത്തിനുശേഷം ഇനി ജീവിതം മക്കൾക്കുവേണ്ടി എന്ന പ്രഖ്യാപനത്തോടെ ജീവിക്കുന്നവരെയും, സംശയം കൊണ്ട് കൂർത്ത നോട്ടത്തോടെയാണെങ്കിലും അധികം അസഹിഷ്ണുത കാട്ടാതെ ജീവിക്കാനും മലയാളികൾ പരിശ്രമിക്കാറുണ്ട്. എന്നാൽ Read More…

News Reader's Blog Social Media

യുവ വൈദികൻ ഫാദർ സിറിൽ തോമസ് കുറ്റിക്കൽ -37 നിര്യാതനായി…

Sunny Thottappilly പ്രിയപ്പെട്ട സഹോദരൻ സിറിൽ, വി. ഫ്രാൻസിസ് അസ്സീസിയെ പോലെ പുണ്ണ്യം ചെയ്ത്, ലോകത്തെ നവീകരിക്കണമെന്ന് തീക്ഷണമായി പറയുകയും, അത് ജീവിതത്തിൽ പകർത്താൽ ശ്രമിക്കുകയും ചെയ്തു. ഇന്ന്, ആ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കി മുപ്പത്തിയേഴാം വയസിൽ ദൈവതിരുസന്നിധിയിലേക്ക് മടങ്ങുബോൾ സഹോദരന്റെ തീക്ഷ്ണത നമുക്കൊരു വെല്ലുവിളിയാകുന്നു. അങ്ങേയ്ക്ക് പൗലോസ് ശ്ലീഹാ മരണത്തെ കുറിച്ച് പറഞ്ഞത് പോലെ ധൈര്യപൂർവ്വം പറയാം, ക്യാൻസറെ നിന്റെ ദംശനമെവിടെ, കാരണം, അത്രമാത്രം ധീരതയോടെയാണ് അങ്ങ്, ജീവിതത്തിൽ പ്രവാചകദൗത്ത്യത്തോടെ മൂന്നേറിയ അതേ സ്തെര്യത്തോടെ തന്നെ, രോഗത്തെ Read More…

Daily Prayers News Pope's Message Reader's Blog

ഏകീകൃത കുര്‍ബാനയ്ക്ക് സിനഡിൻ്റെ ആഹ്വാനം…

എറണാകുളം – അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്ക്ക് സിനഡ് ആഹ്വാനം. മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാന്മാര്‍. എല്ലാവരേയും ചേർത്തുകൊണ്ടുവരാനുള്ള സഭയുടെ പരിശ്രമങ്ങൾ ശ്ലാഘനീയമാണ്; മാതൃകാപരമാണ്. ആ പരിശ്രമത്തിനിടയിൽ നമ്മുടെ പിതാക്കന്മാർ വ്യക്തിഹത്യയുൾപ്പടെയുള്ള അപമാനങ്ങൾക്ക് വിധേയരായി. ഇടയധർമ്മത്തിൻ്റെ ഭാഗമായി മഹാ മനസ്ക്കതയോടെ അവരത് ക്ഷമിച്ചതുകൊണ്ടാണല്ലോ. ലാസ്റ്റ് ബസിൽ കയറാൻ കൂടാത്തവർക്ക് പതിവുതെറ്റിച്ച് വീണ്ടും, വീണ്ടും ലാസ്റ്റു ബസുകൾ അയയ്ക്കപ്പെട്ടത്. അത്, ബലഹീനതയായിട്ടല്ല ഒരാളെപ്പോലും നഷ്ടപ്പെടുത്താതിരിക്കാനുള്ള സഭയുടെ സ്നേഹപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമായി കാണാനാണ് ഇഷ്ടം.ഇപ്പോഴിതാ സിനഡിൻ്റെ തീരുമാനം ഏകകണ്ഠമായിരുന്നോ Read More…

News Reader's Blog Social Media

ഏഷ്യാനെറ്റും മറ്റ് പത്തോളം മലയാളം ചാനലുകളും പറഞ്ഞത് തെറ്റ്!

കൊച്ചി: 55 മെത്രാന്മാരും സിനഡുമായി ബന്ധപ്പെട്ട പല വൈദികരുമുൾപ്പെടെ 100 -ഓളം പേരുണ്ടായിരുന്ന രണ്ടു ദിവസത്തെ യോഗത്തിന്റെ നിർണായക തീരുമാനം ലോകം അറിഞ്ഞത് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ മാത്രമാണ്. ഏഷ്യാനെറ്റ് അടക്കമുള്ള പത്തോളം മലയാളം ചാനലുകളും ഒട്ടേറെ യൂ ട്യൂബ് ചാനലുകളും കാര്യകാരണ സഹിതം പറഞ്ഞു കൊണ്ടിരുന്നത് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയാണ് മേജർ ആർച് ബിഷപ്പ് ആയി തെരഞ്ഞെടുക്കുന്നത് എന്നാണ്. ചുരുക്കം ചിലർ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ ആയിരിക്കുമെന്നും പറയുന്നത് കേട്ടു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു Read More…

Pope's Message Reader's Blog

ദൈവം തെരഞ്ഞെടുത്ത അജപാലകൻ: മാർ റാഫേൽ തട്ടിൽ

നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കുവെച്ച ആദ്യ സന്ദേശത്തിൻ്റെ പൂര്‍ണ്ണരൂപം… തൃശ്ശൂർ പട്ടണത്തിലാണ് എൻ്റെ വീട്. തൃശ്ശൂർ പുത്തൻപള്ളി ബസിലിക്കയാണ് എന്റെ ഇടവക. ഞാൻ വീട്ടിലെ പത്താമത്തെ മകനാണ്. ഇളയതുമാണ്. ഞാൻ വൈദികനായിട്ട് 44 വർഷങ്ങൾ പൂർത്തിയാകുകയാണ്. എന്റെ പൗരോഹിത്യത്തെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ മനസ്സിൽ ഓർക്കാൻ ഏറ്റവും ഇഷ്‌ടം ഉള്ളത് യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അപ്പം വർധിപ്പിച്ചു കർത്താവിന്റെ ആദ്യത്തെ അടയാളമാണ്. കർത്താവിന് ജനത്തോട് അനുകമ്പ തോന്നി. അവർക്ക് വിശപ്പുണ്ട് എന്ന് തോന്നി. കർത്താവ് ശിഷ്യന്മാരെ വിളിച്ചു Read More…

Faith Reader's Blog Social Media

കാലഘട്ടത്തിനു ചേർന്ന ഇടയനെ തെരഞ്ഞെടുക്കാം: മാർ വാണിയപ്പുരയ്ക്കൽ…

മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാൻ സീറോമലബാർസഭയുടെ സിനഡു സമ്മേളനം ആരംഭിച്ചു! കാക്കനാട്: കാലഘട്ടത്തിനു ചേർന്ന മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡുസമ്മേളനത്തിനുള്ളത്. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാൻ ദൈവം Read More…