480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക് പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധ ബെനഡിക്ട് ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ് എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം അദ്ദേഹം പരക്കെ അറിയപ്പെടുകയും വിക്കോവാരോയിലെ Read More…
Reader’s Blog
ദൈവരാജ്യത്തെ മുന്നിൽ കണ്ട് ജീവിക്കുവാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിയ്ക്കാം
മത്തായി 5:1-12ആത്മാവിന്റെ സൗഭാഗ്യങ്ങൾ. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്നു തുടങ്ങുന്ന സുവിശേഷ ഭാഗ്യങ്ങൾ വിലപിക്കുന്നവരെയും ശാന്തശീലരെയും നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെയും കരുണയുള്ളവരെയും ഹൃദയശുദ്ധിയുള്ളവരെയും സമാധാനം സ്ഥാപിക്കുന്നവരെയും നീതിക്കുവേണ്ടി പീഢനമേൽക്കുന്നവരെയുമെല്ലാം സ്പർശിച്ചു നിൽക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ദൈവരാജ്യത്തിൻ്റെ വ്യത്യസ്ഥ മുഖഭാവങ്ങളാണിത്. അവനെ പ്രതി പീഢനവും നിന്ദനവും ഏൽക്കുമ്പോൾ അവർ അനുഗ്രഹീതരായിത്തീരുമെന്നും സ്വർഗ്ഗത്തിൻ്റെ സന്തോഷമാണ് അവരുടെ ആശ്വാസമെന്നും അവൻ വാഗ്ദാനം ചെയ്യുന്നു. തനിക്കു മുമ്പേ കടന്നു പോയ പ്രവാചകൻമാരെയും ഇപ്രകാരം അവർ പീഡിപ്പിച്ചു എന്നും സഹനം ശിഷ്യത്വത്തിൻ്റെ Read More…
വിശുദ്ധ അമേലിയ: ജൂലൈ 10
741-ൽ ലക്‌സംബർഗിലാണ് വിശുദ്ധ അമേലിയ ജനിച്ചത്. മൺസ്റ്റർബിൽസെനിലെ ബെനഡിക്റ്റൈൻ ആബിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. എന്നിരുന്നാലും, അവൾ ഫ്രാങ്ക്‌സിൻ്റെ രാജാവായ പെപ്പിൻ്റെ മകൻ ചാൾസിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ചാർലിമെയ്ൻ എന്ന് ചരിത്രത്തിൽ അറിയപ്പെട്ടിരുന്ന രാജകുമാരൻ, അവളുടെ മനസ്സില്ലാഞ്ഞിട്ടും അവളോടുള്ള പ്രണയത്തിൽ ഉറച്ചുനിന്നു. ഒരു പോരാട്ടത്തിൽ അവളുടെ കൈ ഒടിഞ്ഞു. അമേലിയയുടെ കൈ അത്ഭുതകരമായി സുഖം പ്രാപിച്ചു. ചാൾമെയ്ൻ മനസ്സില്ലാമനസ്സോടെ അവളെ അവളുടെ തൊഴിൽ പിന്തുടരാൻ അനുവദിച്ചു. ആൻ്റ്‌വെർപ്പിൽ നിന്ന് 15 മൈൽ അകലെയുള്ള ടെംഷെയിൽ അവൾ ഒരു പള്ളി സ്ഥാപിച്ചു. Read More…
നമ്മുടെ ഉത്തരവാദിത്തങ്ങൾ വിശ്വസ്തതയോടെ നിറവേറ്റി യജമാനനായ ഈശോയോട് ചേർന്ന് ജീവിക്കാം…
ലൂക്കാ 12 : 41 – 48കരുതലും വിധേയത്വവും. യജമാനന്റെ വരവിൽ, കാര്യസ്ഥൻ വിശ്വസ്തതയോടെ, കാര്യങ്ങൾ ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ, ഏറെ ചുമതലകൾക്ക് അവൻ നിയമിതനാകും. എന്നാൽ, യജമാനന്റെ വരവ് വൈകുമെന്ന് കരുതി, തന്നിഷ്ടപ്രകാരം അവൻ ജീവിക്കുകയും, ദാസരോട് കഠിനമായി പെരുമാറുകയും ചെയ്താൽ, യജമാനന്റെ അപ്രതീക്ഷിത വരവിൽ, അവൻ പിടിക്കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യും. കാരണം,യജമാനന്റെ അഭാവത്തിൽ,അവന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കാൻ നിയുക്തനാണ് കാര്യസ്ഥൻ. അതറിഞ്ഞിട്ടും, അവിശ്വസ്തത കാണിച്ചാൽ, അവൻ കഠിനമായി ശിക്ഷിക്കപ്പെടും തീർച്ച. ഇന്ന് ദൈവഹിതം നാമാരും നോക്കാറില്ല. Read More…
വിശുദ്ധ വെറോനിക്ക ഗീലിയാനി: ജൂലൈ 9
1660-ൽ ഇറ്റലിയിലെ മെർക്കാറ്റെല്ലോയിൽ വെറോനിക്ക ഗീലിയാനി ജനിച്ചു. ചെറുപ്രായത്തിലെ തന്നെ സന്യസിക്കുവാനായിരുന്നു വെറോനിക്കായുടെ തീരുമാനം. പക്ഷേ പിതാവ് അവളുടെ തീരുമാനത്തെ എതിർത്തു. അധികം വൈകാതെ വെറോനിക്ക രോഗബാധിതയായി. പിതാവ് അവളുടെ ആഗ്രഹത്തിന് സമ്മതം നൽകിയപ്പോൾ മാത്രമാണ് രോഗപീഡയിൽ നിന്നും അവൾക്ക് മുക്തി ലഭിച്ചത്. 1677-ൽ ഇറ്റലിയിലെ പുവർ ക്ലെയേഴ്‌സ് എന്ന സഭയിൽ അംഗമായി ചേർന്ന് വെറോനിക്ക എന്ന പേര് സ്വീകരിച്ചു. യേശുവിന്റെ പീഡാസഹന യാത്രയിലെ ഭാഗമായ വെറോനിക്കയുടെ സ്‌മരണർത്ഥമാണ് ഈ പേര് സ്വീകരിച്ചത്. വെറോണിക്ക കുർബാനയോടും തിരുഹൃദയത്തോടും Read More…
ജീവിതസാക്ഷ്യമാണ് ഏറ്റവും വലിയ പ്രേഷിതപ്രവർത്തനം
യോഹന്നാൻ 4 : 31 – 38പ്രേഷിതപ്രവർത്തനം. ഈശോയും സമറിയാക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ തുടർച്ചയാണ് ഈ വചനഭാഗം. ഭക്ഷണം വാങ്ങാൻ പോയ അവന്റെ ശിഷ്യന്മാർ മടങ്ങിയെത്തുന്നു. യഹൂദപാരമ്പര്യങ്ങൾക്ക് വിരുദ്ധമായി അവൻ ഒരു സ്ത്രീയുമായി സംസാരിക്കുന്നത് അവർ കാണുന്നു. അതും പരസ്യപാപിനിയായ ഒരുവൾ. അവന്റെ രക്ഷാകര പ്രവർത്തനങ്ങളിൽ, മനുഷ്യത്വരഹിതമായ പാരമ്പര്യങ്ങളെക്കാളും, മനുഷ്യത്വത്തിനും നിത്യജീവനും അവൻ പ്രാധാന്യം നൽകുന്നു. ദൈവ-മനുഷ്യബന്ധങ്ങളിൽനിന്നും ഒഴിഞ്ഞു, ഒറ്റപ്പെട്ടു നിൽക്കുന്നവരെ അവൻ പ്രത്യേകമാംവിധം പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണിത്. തന്റെ ജീവിതപരിവർത്തനം പ്രേഷിതത്വത്തിലേക്ക് വഴി മാറുമ്പോൾ, അവൾ Read More…
വിശുദ്ധ വിത്ത്ബർഗ: ജൂലൈ 8
ഈസ്റ്റ് ആംഗ്ലിയയിലെ ഒന്ന രാജാവിൻ്റെ നാല് പെൺമക്കളിൽ ഇളയവളായിരുന്നു വിത്ത്ബർഗ, ഒരു ക്രിസ്ത്യൻ ഭരണാധികാരി. അദ്ദേഹത്തിൻ്റെ എല്ലാ പെൺമക്കളെയും ഒരു മകനെയും വിശുദ്ധരായി പ്രഖ്യാപിച്ചു. മെർസിയയിലെ പെൻഡയ്‌ക്കെതിരായ യുദ്ധത്തിൽ ഓണ കൊല്ലപ്പെട്ടു, അവളുടെ പിതാവിൻ്റെ മരണശേഷം വിശുദ്ധ തന്റെ താമസം ഡെറെഹാം എന്നറിയപ്പെടുന്നസ്ഥലത്തേക്ക് മാറ്റി. ആ കാലത്ത് ഏതാണ്ട് വിജനമായി കിടന്നിരുന്ന ഈ സ്ഥലം ഇന്ന് നോര്‍ഫോക്കിലെ അറിയപ്പെടുന്ന ഒരു വ്യാപാര കേന്ദ്രമാണ്. വിത്ത്ബര്‍ഗ് അവിടെ ദൈവഭക്തിയുള്ള കുറച്ച് കന്യകമാരെ ഒരുമിച്ച് കൂട്ടുകയും ഒരു ദേവാലയത്തിനും, കന്യകാമഠത്തിനും Read More…
ദൈവഹിതത്തിന് വിധേയപ്പെട്ട്, സഭാധികാരികളെ അനുസരിച്ച് യഥാർത്ഥ സഭാമക്കളായി വളരാം…
മത്തായി 16 : 13 – 19അനുസരണവും, വിധേയത്വവും. സഭാതലവനായി നിയമിതനായ, വി.പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. വിവിധങ്ങളായ അത്ഭുതങ്ങൾ പ്രവർത്തിച്ച, യേശുവിനെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ, ഇവിടെ ചർച്ചാവിഷയമായി മാറുന്നു. അവന്റെ വാക്കുകളും പ്രവർത്തികളും, ജനങ്ങളിൽ പ്രതീക്ഷയുണർത്തി. ഒരു അസാധാരണ വ്യക്തിത്വം, അവനിൽ അവർ കണ്ടെത്തിയെന്നതിനാലാണ്, സ്നാപകയോഹന്നാൻ, ഏലിയ, ജറെമിയ, പ്രവാചകന്മാരിൽ ഒരുവൻ, എന്നിങ്ങനെയെല്ലാം അവർ അവനെ പേരിട്ട് വിളിച്ചത്. എന്നാൽ, ഈ ഉത്തരങ്ങളിലൊന്നും തൃപ്തനാകാതെ, അവൻ തന്റെ ശിഷ്യരുടെ മനോഗതം മനസ്സിലാക്കാൻ ആഗ്രഹിച്ചു. തുടർന്നുള്ള ചോദ്യം അവരോടായി, “ഞാൻ Read More…
വിശുദ്ധ പന്തേനൂസ്: ജൂലൈ 7
ഇറ്റലിയില്‍ സിസിലിയാണ് പന്തേനൂസ് എന്ന പണ്ഡിതനായ സഭാപിതാവിന്റെ ജന്മദേശം. പേഗനായി ജനിച്ച ഈ സ്‌റ്റോയിക് തത്ത്വജ്ഞാനിയെ ക്രിസ്ത്യാനികളോട് അടുപ്പിച്ചത് അവരുടെ ജീവിതവിശുദ്ധിയും നന്മയിലുള്ള വിശ്വാസവുമാണ്. അവരുടെ നിഷ്‌കളങ്കത പന്തേനൂസിന്റെ കണ്ണുകള്‍ തുറപ്പിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം സത്യാന്വേഷണമായിരുന്നു. അപ്പസ്‌തോലന്മാരുടെ ശിഷ്യന്മാരില്‍നിന്ന് പന്തേനൂസ് വി. ഗ്രന്ഥം പഠിച്ചുതുടങ്ങി. അങ്ങനെ അദ്ദേഹം ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയായിലെത്തി. അവിടെ വി. മര്‍ക്കോസിന്റെ ശിഷ്യന്മാര്‍ ക്രിസ്തീയ തത്ത്വങ്ങള്‍ പഠിപ്പിക്കാനായി പ്രസിദ്ധമായ ഒരു സ്ഥാപനം തുടങ്ങിയിരുന്നു. പന്തേനൂസിന് തന്റെ പാണ്ഡിത്യം മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്ന താല്പര്യമില്ലായിരുന്നു. Read More…
സമാധാനത്തിന്റെ വക്താക്കളായി മാറാം..
മത്തായി 10:1-15തിരഞ്ഞെടുക്കപ്പെട്ടവർ… യേശു തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യരും ഉന്നതകുലജാതരോ, ഉയർന്ന വിദ്യാഭ്യാസം നേടിയവരോ, മികച്ച സാംസ്ക്കാരിക പശ്ചാത്തലമുള്ളവരോ അല്ല. വ്യത്യസ്തരായ ഒരുകൂട്ടം സാധാരണക്കാർ. അവന്റെ തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡവുമില്ല. സുവിശേഷം വ്യക്തമാക്കുന്നത് ഒരു കാര്യം മാത്രമാണ്; യേശു അവരെ വിളിയ്ക്കുന്നു, അധികാരം നൽകി അയയ്ക്കുന്നു. എന്ത് അധികാരം? അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിയ്ക്കാനും എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്താനുമുള്ള അധികാരം. അതായത് യേശു എന്തു ചെയ്തു കൊണ്ടിരുന്നുവോ അത് തുടരുവാനുള്ള അധികാരമാണവൻ അവരെ ഏൽപ്പിച്ചത്. ഈ അധികാരം ദാനമാണ്. അതുകൊണ്ടുതന്നെ Read More…










