ലൂക്കാ 20 : 9 – 19പങ്കുവെക്കൽ തോട്ടത്തിൻ്റെ ഉടമ ഓഹരിയ്ക്ക് വേണ്ടി മാത്രമാണ് വരുന്നത്. അവരുടെ നേട്ടത്തിൽ നിന്നും ഒരു ഓഹരി. അതു പോലും അവർ നിഷേധിക്കുകയാണിവിടെ. തോട്ടത്തിനു വേണ്ടതെല്ലാം ഒരുക്കി നൽകിയ ഉടമ, വിളവ് മുഴുവൻ അല്ല ആവശ്യപ്പെടുന്നത്, തനിക്ക് അർഹതപ്പെട്ടത് മാത്രം. സ്വാർത്ഥതയുടെ മുഖംമൂടി അണിഞ്ഞ കൃഷിക്കാർ, എന്നാൽ, ആർത്തിയോടെ എല്ലാം പിടിച്ചു വെയ്ക്കുന്നു. അവകാശപ്പെട്ടവരുടെ ഉപരി ആഗ്രഹിക്കുന്നതാണ്, നമ്മിലെ സ്വാർത്ഥത. ദൈവം നല്കിയ ഒരുപാട് നന്മകളുടെ കൂടാരമാണ് നമ്മുടെ ജീവിതം. ഈ Read More…
Reader’s Blog
വിശുദ്ധ മാർഗരറ്റ് ക്ലിത്തറോ :മാർച്ച് 26
ഇംഗ്ലണ്ടിലെ മിഡിൽടണിൽ ഒരു പ്രൊട്ടസ്റ്റൻ്റ് കുടുംബത്തിലാണ് വിശുദ്ധ മാർഗരറ്റ് ക്ലിത്തറോ ജനിച്ചത്. 1571-ൽ അവൾ ജോൺ ക്ലിത്തറോവിനെ വിവാഹം കഴിച്ചു. ജോണുമായുള്ള വിവാഹത്തിന് വർഷങ്ങൾക്ക് ശേഷം, മാർഗരറ്റ് കത്തോലിക്കാ വിശ്വാസം പരിചയപ്പെടുകയും മതം മാറുകയും ചെയ്തു. അവൾ കത്തോലിക്കാ മതത്തിൻ്റെ തീക്ഷ്ണതയുള്ള ഒരു സംരക്ഷകയായിരുന്നു, കൂടാതെ ഒളിച്ചോടിയ പുരോഹിതന്മാരെ അവളുടെ വീട്ടിൽ ഒളിപ്പിച്ചു. ഒടുവിൽ, മാർഗരറ്റിനെ ഷെരീഫിലേക്ക് തിരിയുകയും കത്തോലിക്കാ പുരോഹിതർക്ക് അഭയം നൽകിയ കുറ്റത്തിന് വിചാരണ നേരിടുകയും ചെയ്തു. മാർഗരറ്റ് വിചാരണയിലായിരിക്കെ, കത്തോലിക്കാ വിശ്വാസം നിഷേധിക്കാൻ Read More…
ദേവാലയ ദുരുപയോഗത്തിൻ്റെ പ്രവാചക താക്കീതുകൾ
ലൂക്കാ 19 : 41 – 48മാറ്റങ്ങൾ. പഴയനിയമ പ്രവചനമാണ്, അവൻ ഇവിടെ പരാമർശിക്കുന്നത്. ഇതിനെല്ലാം കാരണം, യേശുവിനെതിരെയുള്ള അവരുടെ തെറ്റായ നിലപാടുകളും, അനുതപിക്കാത്ത മനസ്സുമാണ്. രക്ഷകന്റെ വരവിനെക്കുറിച്ചുള്ള അവരുടെ അജ്ഞതയെ, അവൻ എടുത്തുകാട്ടുന്നു. സംഭവിക്കാൻ പോകുന്നതെല്ലാം, അതിനുള്ള ശിക്ഷയാണ്. ധനത്തേയും, ദൈവത്തേയും ഒരുപോലെ സ്നേഹിക്കുന്ന, അവരുടെ ദേവാലയ അനുഷ്ഠാനങ്ങളെ, അവൻ ചാട്ടവാറാൽ തൂത്തെറിഞ്ഞു. അവനാകുന്ന ബലിവസ്തുവിനേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ലാത്തതിനാൽ, ബലിമൃഗങ്ങളേയും അവൻ ദേവാലയത്തിൽനിന്നും പുറത്താക്കി. അങ്ങനെ, ദേവാലയം, എല്ലാവരേയും ഉൾക്കൊള്ളുന്ന യഥാർത്ഥ പ്രാർത്ഥനാലയമായി മാറി. ദേവാലയ Read More…
വിശുദ്ധ ഡിസ്മാസ് : മാർച്ച് 25
ഡിസ്മാസ് വിശുദ്ധനെക്കുറിച്ച് നമുക്കുള്ള ഒരേയൊരു കാര്യമായ രേഖ ലൂക്കായുടെ സുവിശേഷത്തിൽ നിന്നാണ്. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരിൽ യേശുവിന്റെ മഹത്ത്വവും സ്വന്തം അപരാധവും തിരിച്ചറിഞ്ഞ് യേശുവിനോട് കരുണ യാചിച്ചതിന്റെ ഫലമായി സ്വർഗ്ഗസമ്മാനത്തിന്റെ വാഗ്ദാനം നേടിയതായി ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്ന ആളാണ് നല്ല കള്ളൻ അഥവാ മനസ്തപിച്ച കള്ളൻ. ലൂക്കോസ് നമ്മോട് പറയുന്നതുപോലെ, യേശുവിനെ രണ്ട് കള്ളന്മാരോടൊപ്പം ക്രൂശിച്ചു. അവർ കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ, ഒരാൾ ജനക്കൂട്ടത്തോടൊപ്പം യേശുവിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു: “നീ മിശിഹായല്ലേ? നിങ്ങളെയും ഞങ്ങളെയും രക്ഷിക്കൂ.” മറ്റേ Read More…
എളിമയുള്ളവരാകാം ; ലോകൈകനാഥനെ സ്വീകരിക്കാനായി ഹൃദയ വാതിലുകൾ തുറക്കാം..
മത്തായി 21:1-17സമാധാനരാജാവ് വഴിയിൽ വസ്ത്രം വിരിയ്ക്കുമ്പോഴും ഒലിവു ചില്ലകൾ വീശുമ്പോഴും അവർ തങ്ങൾക്കൊരു നേതാവിനെ ഉള്ളിൽ പ്രതീക്ഷിച്ചു. അത്ഭുത പ്രവർത്തികളിലൂടെ ലോകത്തെ മുഴുവൻ മാറ്റിമറിയ്ക്കുന്ന ദിനങ്ങളെ അവർ സ്വപ്നം കണ്ടു. അവനാകട്ടെ, ആരവങ്ങളിലൊ, ആർപ്പുവിളികളിലൊ, ഓശാന ഗീതികളിലൊ മയങ്ങി വീണില്ല, പകരം ഓശാനയുടെ അന്ത:സത്തയിലേയ്ക്ക് എത്തി നോക്കുന്നു. “നാഥാ രക്ഷിക്കണേ” എന്ന നൊമ്പരങ്ങളിലേയ്ക്ക്, മനുഷ്യ മനസിൻ്റെ ആഴങ്ങളിലേയ്ക്ക്. തൻ്റെ രാജകീയ പ്രവേശത്തിനായി ലോകൈക രക്ഷകൻ, രാജാധിരാജൻ, തിരഞ്ഞെടുക്കുന്നത് ശക്തിയുടെയും കുതിച്ചു ചാട്ടങ്ങളുടെയും കുതിരയെയല്ല, മറിച്ച്, താഴ്മയുടെ, വിഴുപ്പുഭാണ്ഡങ്ങൾ Read More…
ഓശാന ഞായർ: കുരിശിലേക്ക് ഒരു യാത്ര…
മാർട്ടിൻ N ആൻ്റണി കുരിശിലേക്ക് ഒരു യാത്ര (മർക്കോ 14:1-15:47)ജീവിക്കുന്ന ദൈവത്തിൻ്റെ പീഡാനുഭവവും മരണവും. ഇതാണ് ക്രൈസ്തവീകതയുടെ ഹൃദയം. ആ ഹൃദയത്തിൽ നമ്മൾ എത്തിയിരിക്കുന്നു. യേശുവിൻ്റെ മരുഭൂമിയനുഭവത്തിലൂടെയാണ് നമ്മൾ നോമ്പുകാലം ആരംഭിച്ചത്. അവിടെനിന്നും നമ്മൾ താബോറിലെ സ്വർഗീയ ലാവണ്യമനുഭവിച്ചു. അതിനുശേഷം നിക്കോദേമോസിനെ പോലെ നമ്മൾ അവനുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ഗ്രീക്കുകാരെ പോലെ അവനെ ആഴത്തിൽ അറിയുകയും ചെയ്തു. ഇപ്പോഴിതാ, അവനോടൊപ്പം നമ്മൾ ജെറുസലേമിലേക്ക് പ്രവേശിക്കുന്നു. ഇനിയുള്ള ദിനങ്ങൾ വിശുദ്ധമാണ്. നിഷ്ക്രിയമായ വിശുദ്ധിയായിരിക്കില്ല ഈ ദിനങ്ങളുടെ പ്രത്യേകത. നിശബ്ദതയുടെയും Read More…
ദൈവസ്നേഹത്തിൽ വളരാം…
യോഹന്നാൻ 12:1-11സ്നേഹപരിമളം. അത്താഴം സ്നേഹത്തിൻ്റെ വിരുന്നാണ്. പങ്കുവയ്ക്കലിൻ്റെ ഇടമാണ്. അതിനാലാണ് ‘അഗാപ്പേ’ എന്നു പോലും അതറിയപ്പെടുന്നത്. ഈ വിരുന്നിൻ്റെ വേളയിലാണ് വിലയേറിയ നാർദീൻ സുഗന്ധദ്രവ്യവുമായി മറിയം കടന്നു വരുന്നത്. തൈലത്തിൻ്റെ പരിമളത്താൽ വീടു നിറഞ്ഞു എന്ന് സുവിശേഷകൻ പറയുമ്പോൾ, സ്നേഹ പരിമളം എന്നാണ് നാം കാണേണ്ടത്. കൃതജ്ഞതയുടെ, ജീവൻ്റെ തന്നെ പരിമളം. ഒരു കുടുംബത്തിലേയ്ക്ക് യേശു കടന്നുവന്നാൽ അവിടെയുണ്ടാകുന്ന അനുഭവമാണത്. ഈ നന്മ അനുഭവിച്ചറിയുമ്പോഴാണ് നാം ദൈവസ്നേഹത്തിൽ വളരുക. എങ്കിലും കാകദൃഷ്ടികൾ അന്യമല്ല എവിടെയും. യൂദാസ് അതിനുദാഹരണമാണ്. Read More…
വിശുദ്ധ ലിയ : മാർച്ച് 22
നാലാം നൂറ്റാണ്ടിലെ ഒരു വിധവയായിരുന്നു സെൻ്റ് ലിയ. തൻ്റെ സമ്പത്ത് ഉപേക്ഷിച്ച് സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിച്ചു, അവിടെ അവൾ സന്യാസത്തിൻ്റെയും പ്രാർത്ഥനയുടെയും വിശുദ്ധ ജീവിതം നയിച്ചു. ഒരു ആശ്രമത്തിൻ്റെ അധിപയായ അവൾ അതിലെ കന്യകമാർക്ക് ഒരു യഥാർത്ഥ അമ്മയായി സ്വയം മാതൃക കാണിച്ചു. മൃദുലമായ വസ്ത്രത്തിന് പകരം പരുക്കൻ ചാക്കുവസ്ത്രം ധരിച്ച്, രാത്രികളിൽ ഉറങ്ങാതെ പ്രാർത്ഥിച്ചു..പ്രതിഷേധങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും എന്നതിലുപരി തൻ്റെ മാതൃകയിലൂടെ സഹയാത്രികരെ ഉപദേശിച്ചു. ഭൂമിയിൽ താൻ അനുഷ്ഠിച്ച പുണ്യങ്ങൾക്കുള്ള പ്രതിഫലം ലഭിക്കുന്നതിനായി അവൾ സ്വർഗത്തിലേക്കുള്ള അവളുടെ Read More…
മരണത്തെ പരാജയപ്പെടുത്തി നിത്യജീവൻ നേടിയ ദൈവത്തോട് ഉത്ഥാനനുഭവത്തിനായി പ്രാർത്ഥിക്കാം..
യോഹന്നാൻ 11: 32 – 44നിത്യജീവനിലേക്കുള്ള കവാടം ഒരേസമയം, ദൈവപുത്രനും മനുഷ്യപുത്രനുമായവൻ. വേദനിക്കുന്ന മനുഷ്യരോട്, അവരുടെ കണ്ണീരിൽ പങ്കുപറ്റി, നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്നവൻ. പാപത്തിന്റേയും മരണത്തിന്റേയും അടിമത്വത്തിലായിരുന്ന, മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പ് തന്നെയായിരുന്നല്ലോ, അവന്റെ മനുഷ്യാവതാരലക്ഷ്യവും. അതിനായി, അവൻ സ്വയം മരണവിധേയനാവുകയും, സ്വജീവൻ വിലയായി നൽകി, നിത്യജീവൻ നമുക്ക് നേടിത്തരികയും ചെയ്തു. അതിലൂടെ, അവൻ ഒരു സത്യം നമുക്ക് വെളിവാക്കിത്തന്നു, മരണമെന്ന യാഥാർഥ്യത്തിലൂടെ കടന്നുപോയാലെ, നിത്യജീവനെന്ന ദൈവദാനം സ്വയത്തമാക്കാൻ കഴിയൂ. തുടർന്ന്, തന്റെ പ്രാർത്ഥന ശ്രവിച്ച പിതാവായ ദൈവത്തോടുള്ള, Read More…
വിശുദ്ധ ടോറിബിയോ അൽഫോൻസോ ഡി മൊഗ്രോവെജോ : മാർച്ച് 23
സ്‌പെയിനിലെ മയോർഗയിൽ ജനിച്ച ടോറിബിയോ അൽഫോൻസോ ഡി മൊഗ്രോവെജോ പെറുവിലെ തദ്ദേശീയരായ ഇന്ത്യക്കാരുടെ അവകാശങ്ങളുടെ സംരക്ഷകനും ബിഷപ്പും അഭിഭാഷകനും തുടർന്ന് സലാമങ്കയിൽ പ്രൊഫസറും ആയി. ഗ്രാനഡയിലെ ഇൻക്വിസിഷൻ കോടതിയിലെ ചീഫ് ജഡ്‌ജിയായി നിയമനം ലഭിച്ചു. 1578-ൽ അദ്ദേഹത്തെ പെറുവിലേക്ക് അയച്ചു. ലിമയിലെ ആർച്ച് ബിഷപ്പായി നിയമിച്ചു. അവൻ പലപ്പോഴും വലിയ രൂപതയിൽ ഉടനീളം കാൽനടയായി സഞ്ചരിച്ചു. കണ്ടുമുട്ടുന്ന ആരെയെങ്കിലും ഉൾപ്പെടുത്തി. അവിടത്തെ നാട്ടുകാരുമായി സംഭാഷണം നടത്താൻ അദ്ദേഹം പ്രാദേശിക ഭാഷകൾ പഠിച്ചു. അവരെ ഉപദേശിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്തു. Read More…