ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ന ടന്നുവരുന്ന സീറോ മലബാർ സഭാ സിന ഡിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വി രമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷ പ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബി ഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. ചങ്ങനാശേരി സെന്റ് Read More…
Reader’s Blog
വിശുദ്ധ ജീൻ ജുഗൻ: ഓഗസ്റ്റ് 30
ജോസഫിൻ്റെയും മേരി ജുഗൻ്റെയും എട്ട് മക്കളിൽ ആറാമത്തെയാളായി ബ്രിട്ടാനിയിലെ കാൻകാലിലെ തുറമുഖ നഗരത്തിൽ 1792 ഒക്ടോബർ 25 നാണ് ജുഗൻ ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിൻ്റെ രാഷ്ട്രീയവും മതപരവുമായ പ്രക്ഷോഭങ്ങൾക്കിടയിലാണ് അവൾ വളർന്നത്. അവൾ ജനിച്ച് നാല് വർഷത്തിന് ശേഷം, മത്സ്യത്തൊഴിലാളിയായ അവളുടെ പിതാവ് കടലിൽ നഷ്ടപ്പെട്ടു. അക്കാലത്തെ കത്തോലിക്കാ വിരുദ്ധ പീഡനങ്ങൾക്കിടയിൽ അവർക്ക് രഹസ്യമായി മതപരമായ പ്രബോധനങ്ങൾ നൽകുന്നതിനിടയിൽ, ചെറുപ്പക്കാരായ ജീനിനെയും അവളുടെ സഹോദരങ്ങളെയും പരിപാലിക്കാൻ അവളുടെ അമ്മ പാടുപെട്ടു. ജുഗൻ വളരെ ചെറുപ്പത്തിൽ തന്നെ ഒരു Read More…
വിശുദ്ധ എവുപ്രാസ്യമ്മ: ഓഗസ്റ്റ് 29
തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. 1898 ജനുവരി പത്താം തീയതി സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. സന്യാസത്തിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ സഹനങ്ങളും രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും അവളെ ഏറെ അലട്ടി. അതുപോലെതന്നെ സ്വർഗ്ഗീയ ആനന്ദവും ഉണ്ടായിരുന്നു. അവളുടെ എല്ലാ ആധ്യാത്മിക സംഘട്ടനങ്ങളും ദൈവീക വെളിപാടുകളും മേനാച്ചേരി പിതാവിനെ അദ്ദേഹത്തിന്റെ കല്പനപ്രകാരം അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ Read More…
സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി പ്രവിത്താനം ഇടവകാംഗം നിഷ ജീതു ഞാറക്കാട്ട്
പ്രവിത്താനം : രണ്ടര വർഷം മുമ്പ് പ്രത്യേക നിയോഗം സമർപ്പിച്ച് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം ഞാറക്കാട്ട് നിഷ ജീതു.വചനം ഇശോയാണെന്നും, വചനത്തെ സ്നേഹിക്കുമ്പോൾ ഈശോയെ തന്നെയാണ് സ്നേഹിക്കുക എന്ന ഉറച്ച ബോധ്യത്തോടെയും ആണ് നിഷ ഈ ഉദ്യമം ആരംഭിച്ചത്. ദൈവവചനത്തിന്റെ പ്രാധാന്യം ബൈബിളിൽ നിന്ന് തന്നെ മനസ്സിലാക്കി തരുന്ന വചനങ്ങളാണ് നിഷയ്ക്ക് ഈ ശ്രമകരമായ ദൗത്യത്തിൽ ഏറെ തുണയായത്. ഈശോയ്ക്ക് വേണ്ടി ചെറിയ സഹനങ്ങൾ ഏറ്റെടുക്കുമ്പോൾ തീർച്ചയായും ദൈവസന്നിധിയിൽ അതിന് വിലയുണ്ടാവും എന്ന Read More…
വിശുദ്ധ അഗസ്റ്റീനോസ് : ഓഗസ്റ്റ് 28
പുരാതന ക്രിസ്തീയ ലോകത്തു ഏറ്റവും ആഴമായ പാണ്ഡിത്യമുള്ള ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റീനോസ്. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്. വിശുദ്ധന്റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ വാദത്തില്‍ അദ്ദേഹം ആകൃഷ്ടനാവുകയും പാപത്തിന്റെ വഴിയില്‍ ജീവിക്കുവാന്‍ Read More…
സീറോമലബാർസഭ പുതിയ സ്ഥിരം സിനഡിനെ തെരഞ്ഞെടുത്തു
കാക്കനാട്: സീറോമലബാർ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറ ങ്ങാട്ട്, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി അതിരൂപതാധ്യ ക്ഷൻ മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എന്നി വരാണ് പെർമനെന്റ് സിനഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്ഥിരം സിന ഡ് അംഗങ്ങളുടെ അഭാവത്തിൽ പകരക്കാരായി ചങ്ങനാശ്ശേരി അതിരൂപതാ സഹായമെ Read More…
വിവാഹജീവിതത്തിന്റെ പരിശുദ്ധി…
മത്തായി 5 : 27 – 32കുടുംബബന്ധങ്ങളിലെ പവിത്രത. ദൈവകല്പനയുടെ ധാർമ്മികവശം അവൻ ഈ കല്പനയുടെ വിവരണത്തിലൂടെ വിശദീകരിക്കുന്നു. മാനുഷീക നിയമങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി, അവയുടെ ആന്തരീകവശം അവൻ അവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. നമ്മിലെ ആന്തരീകമനോഭാവം ധാർമ്മികതയുടെ ഭാഗം തന്നെയാണ്. ഉള്ളിലെ പാപചിന്തകളും തെറ്റ് തന്നെ. ഭാര്യ, ഭർത്താവിന്റെ ഉടമസ്ഥതയിലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അവിടെ ഒരുവൻ മറ്റൊരുവന്റെ ഭാര്യയെ മോഹിക്കുമ്പോൾ, അവന്റെ സമ്പത്ത് മോഷ്ടിക്കുന്നതിന് തുല്യമായി അതിനെ കരുതിയിരുന്നു. ഇവിടെ മോഹം പോലും പാപമായി കണ്ടിരുന്നു എന്ന് Read More…
വിശുദ്ധ മോനിക്ക :ഓഗസ്റ്റ് 27
എ.ഡി. 332-ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ താഗസ്തേ എന്ന നഗരത്തിൽ ഫെനീഷ്യൻ വംശജരായ മാതാപിതാക്കളിലാണ് മോനിക്കയുടെ ജനനം. ആത്മീയകാര്യങ്ങളിലും സഹജീവികളെ സഹായിക്കുന്നതിലും മോനിക്കയുടെ കുടുംബം മറ്റുള്ളവരിൽ നിന്നും വേറിട്ടു നിന്നു. ഇതു മൂലം മോനിക്കയും തന്റെ ചെറുപ്രായത്തിൽ തന്നെ മറ്റുള്ളവരെ സഹായിച്ചിരുന്നു. അമ്മയായിരുന്നു മോനിക്കയുടെ മാതൃക. അമ്മയുടെ പ്രാർഥനയും സഹജീവിസ്നേഹവും മോനിക്ക വീക്ഷിച്ചിരുന്നു. യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തിലെ ക്ലേശങ്ങളും നേരിട്ട പീഡകളും മോനിക്ക അമ്മയിൽ നിന്നും മനസ്സിലാക്കി. അവരുടെ ഈ അനുഭവങ്ങളെ പിന്തുടരുവാനായി അവൾ ഭക്ഷണസമയത്തല്ലാതെ വെള്ളം കുടിക്കില്ല Read More…
യേശുവിൽ ആശ്രയിക്കാം ; രക്ഷ നേടാം
ലൂക്കാ 23 : 33 – 43ആശ്രയിക്കുക…രക്ഷ നേടുക… യേശുവിന്റെ മരണവും, അതിനെത്തുടർന്നുള്ള പ്രതികരണങ്ങളുമാണ് വചനഭാഗം.ഇവ ഓരോന്നും യേശുവിന്റെ വെളിപ്പെടുത്തലുകൾ സ്ഥിരീകരിക്കുന്നവയാണ്. നിരപരാധിയും നീതിമാനുമായ യേശു അന്യായമായി സഹിക്കുമ്പോഴും, ജീവൻ ബലിയായി പിതാവിന് സമർപ്പിക്കുമ്പോഴും, പ്രവചനങ്ങളുടെ പൂർത്തീകരണവും സ്ഥിരീകരണവുമാണ് നടക്കുന്നത്. ഈ വേദനകൾക്ക് നടുവിലും അവൻ രക്ഷ ദാനമായി നൽകുന്നു. സ്വന്തരക്തത്താൽ അവൻ മനുഷ്യകുലത്തെ മുഴുവനായും വീണ്ടെടുത്തു. അവനോടുകൂടെ ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ, വലത്തെ കള്ളൻ, സ്വയം ആത്മശോധനയ്ക്ക് വിധേയപ്പെട്ടു രക്ഷനേടുന്നു. ദൈവത്തെ ഭയപ്പെടാനും ശാരീരികമായ രക്ഷയേക്കാൾ ആത്മീയരക്ഷ Read More…
വിശുദ്ധ സെഫിരിനൂസ്: ഓഗസ്റ്റ് 26
റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഖനിയിലെ അടിമജോലിയില്‍ നിന്നും മോചിതനായതിനു ശേഷം സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച കാലിക്സ്റ്റസില്‍ സെഫിരിനൂസ് ആശ്രയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്രമേണ അദ്ദേഹം കാലിക്സ്റ്റസിനെ ആര്‍ച്ച് ഡീക്കണാക്കുകയും, സഭയുടെ അധികാരത്തിലുള്ള അപ്പിയന്‍ മാര്‍ഗ്ഗത്തിലെ സെമിത്തേരിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു. എന്നാല്‍ സെഫിരിനൂസാകട്ടെ അപ്പസ്തോലന്‍മാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പ്രബോധനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സഭയെ സംരക്ഷിക്കുകയും ചെയ്തു. സഭയില്‍ Read More…










