ഇറ്റലിയിലെ കത്തോലിക്കാസഭയുടെ സിനഡാത്മക യാത്രയുടെ, മാർച്ച് 31 മുതൽ എപ്രിൽ 4 വരെ, വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന രണ്ടാം സമ്മേളനത്തിനായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രബോധനമുള്ളത്. ദൈനംദിനജീവിത സംഭവങ്ങളിലും പങ്കുവയ്ക്കലിലും ആണ് ഈ ആനന്ദം നിറവേറ്റപ്പെടുന്നതെന്നും വിശാലമായ ചക്രവാളങ്ങളുള്ള ഈ സന്തോഷം സ്വാഗതംചെയ്യുന്നതായ ഒരു ശൈലിയാൽ അനുഗതമാണെന്നും പാപ്പാ വിശദീകരിക്കുന്നു. എളുപ്പത്തിൽ കരഗതമല്ലാത്ത ദൈവദത്ത ദാനമായ ഈ സന്തോഷം പ്രശ്നങ്ങളുടെ സുഗമമായ പരിഹാരങ്ങളിൽ നിന്നല്ല അത് ജന്മംകൊള്ളുന്നതെന്നും അത് കുരിശിനെ ഒഴിവാക്കുന്നില്ലെന്നും, Read More…
Reader’s Blog
ലഹരിക്കെതിരെ ജാഗ്രത സമിതി രൂപീകരിച്ച് എസ്.എം.വൈ.എം. പാലാ രൂപത
പാലാ : മയക്കുമരുന്നിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗങ്ങൾ കണക്കിലെടുത്ത് ലഹരിക്കെതിരെ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത ജാഗ്രത സമിതി രൂപീകരിച്ചു. ജാഗ്രത സമിതിയുടെ രൂപീകരണത്തോടനുബന്ധിച്ച് യുവജനപ്രസ്ഥാനം നേതൃത്വം നൽകുന്ന മഹാ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഡ്രഗ് ഫ്രീ യൂത്ത്’ ന് തുടക്കമായി. കൗൺസിലിംഗ്, ബോധവൽക്കരണ സെമിനാറുകൾ, വീഡിയോ ചലഞ്ച്, സായാഹ്ന കൂട്ടായ്മകൾ, കലാ – കായിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ തുടർദിവസങ്ങളിൽ ഫൊറോനകളിലും, യൂണിറ്റുകളിലുമായി നടത്തപ്പെടും. പാലാ Read More…
മുനമ്പം ജനതയ്ക്കായി ശക്തമായ നിലപാട് സ്വീകരിച്ച കെ.സി.ബി.സി. നിലപാടിനോടൊപ്പം ഉറച്ചുനിൽക്കും : എസ്.എം.വൈ.എം. പാലാ രൂപത
പാലാ: ജനിച്ച മണ്ണിൽ ജീവിക്കാനായി പോരാട്ടം നടത്തുന്ന മുനമ്പം ജനതയ്ക്കായി ശക്തമായ നിലപാട് സ്വീകരിച്ച കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കെ.സി.ബി.സി. നിലപാടിനോടൊപ്പം അടിയുറച്ചു നിൽക്കുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ജനപ്രതിനിധികൾ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്കായി വോട്ട് ചെയ്യണം. മുനമ്പത്ത് ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പംകാർക്ക് Read More…
ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെ സി ബി സി
കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ വഖഫ് നിയമത്തിലെ ഭരണഘടനാ നുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡൻ്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. വഖഫ്-മുനമ്പം വിഷയത്തിൽ ശാശ്വത നിയമ പരിഹാരമാണ് വേണ്ടത്. മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വഖഫ് നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. Read More…
കുരിശിന്റെ, ക്രൂശിതന്റെ കൂട്ടുകാരാണോ നാം? ഇല്ലെങ്കിൽ…
ഫാ. ജയസൺ കുന്നേൽ mcbs കുരിശിനോടുള്ള തന്റെ തീക്ഷ്ണമായ സ്‌നേഹം പ്രകടിപ്പിക്കുകയും അതിനെ സ്‌നേഹിക്കാൻ മറ്റുള്ളവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്ന വിശുദ്ധ ലൂയിസ് ഡീ മോൺഫോർട്ടിന്റെ ഗ്രന്ഥമാണ് Letter to the Friends of the Cross (കുരിശിന്റെ കൂട്ടുകാർക്കുള്ള കത്ത്) എന്ന ചെറുഗ്രന്ഥം. ഈ കത്തിൽ, ക്രിസ്തീയ പരിപൂർണത യേശുവിന്റെ ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാമെന്ന് വിശുദ്ധ ലൂയിസ് പഠിപ്പിക്കുന്നു: ‘ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ,’ (മത്തായി 16:24) Read More…
ഈജിപ്റ്റിലെ വിശുദ്ധ ജോണ്‍ : മാർച്ച് 27
ഈജിപ്‌റ്റിലെ വിശുദ്ധ ജോൺ. ഇരുപത്തിയഞ്ചാം വയസ് വരെ ഇദ്ദേഹം ഒരു ആശാരിയായി പിതാവിന് വിധേയപ്പെട്ട് ജീവിച്ചു. വിധേയത്വം, വിനയം, പരസ്‌നേഹം എന്നിവ ജോണിന്റെ പ്രത്യേകതകളായിരുന്നു. ജോണിന്റെ പ്രസംഗങ്ങളിലെ പ്രധാന പ്രമേയം പൊങ്ങച്ചം എന്ന തിന്മയ്‌ക്കെതിരെയായിരുന്നു. വിശുദ്ധന്റെ എളിമയെ പരീക്ഷിക്കുവാനായി അവിടത്തെ പ്രായമായ സന്യാസി പലപ്പോഴും ഉണങ്ങിയ ചുള്ളികമ്പിന് ദിവസംതോറും വെള്ളമോഴിക്കുക തുടങ്ങിയ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടിരിന്നു, എന്നാല്‍ ഒരു വര്‍ഷം മുഴുവനും വിശുദ്ധന്‍ ആ പ്രവര്‍ത്തി യാതൊരു വൈമനസ്യവും കൂടാതെ ചെയ്തു വന്നു. ആ Read More…
കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം
പാലാ: ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത്‌ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഗർഭപാത്രത്തിൽ വച്ച് പിഞ്ചു കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളിൽ പ്രോലൈഫ് പ്രവർത്ത കർ എതിർത്തിരുന്നതെങ്കിൽ ഇന്ന് ജീവനെ ഹനിക്കുന്ന ശക്തികൾ പിടിമുറുക്കിയി രിക്കുന്നതിനാൽ പ്രോലൈഫ് പ്രവർത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. കെ.സി.ബി.സി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് Read More…










