കാക്കനാട്: സീറോമലബാർസഭയിലെ വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെയും മറ്റു ഓഫീസുകളുടെ ഭാരവാഹികളുടെയും സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവച്ചു ജൂലൈ 16 ബുധനാഴ്ച്ച നടന്നു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിച്ചു. കൂട്ടായ്മയും, ശുശ്രൂഷകളുട തുടർച്ചയും, പൊതുവായ ലക്ഷ്യത്തിലേക്കു ഒരുമിച്ചു അധ്വാനിക്കാനുള്ള സന്നദ്ധതയുമാണ് വ്യത്യസ്തമായ കമ്മീഷനുകളുടെ പ്രവർത്തനത്തിൽ ഉണ്ടാകേണ്ടതെന്നു തന്റെ സന്ദേശത്തിൽ മേജർ ആർച്ച്ബിഷപ് പറഞ്ഞു. ഒറ്റപ്പെട്ട ലക്ഷ്യങ്ങളും പ്രവർത്തനശൈലിയുമായി മുന്നോട്ടുപോയാൽ ദൈവരാജ്യ സoസ്ഥാപനം എന്ന സഭയുടെ ദൗത്യം Read More…
Reader’s Blog
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ന് കൊടിയേറും
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ജൂലൈ 19 ന് കൊടിയേറും. രാവിലെ 11.15 ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിർവഹിക്കും. പ്രധാന തിരുനാൾ 28 ന്. തിരുനാൾ ദിവസങ്ങളിൽ ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30, വൈകുന്നേരം 2.30, 3.30, 5.00. 7.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകുന്നേരം 4.30 ന് സായാഹ്ന പ്രാർത്ഥനയും 6.15 ന് ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്. Read More…
സാൻതോം ഗ്രോവിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു
മെൽബൺ സീറോമലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ (സാൻതോം ഗ്രോവ്) ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷമാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. മെൽബൺ രൂപതയുടെ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാഗതപ്രസംഗം നടത്തി. മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങിൽ അധ്യക്ഷനായി. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, എപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് Read More…
ജലന്ധറിന് പുതിയ ഇടയൻ ; ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി
ചണ്ഡീഗഡ്: ജലന്ധർ രൂപത മെത്രാനായി ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ രാവിലെ പത്തിന് ആരംഭിച്ച തിരുക്കർമങ്ങളിൽ ഡൽഹി ആർച്ചുബിഷപ് ഡോ. അനിൽ ജോസ ഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ഉജൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അ ഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവരാണ് സഹകാർമികരായത്. ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേ ശം നൽകി. കൈവയ്പ് ശുശ്രൂഷകൾക്ക് ശേഷം മോതിരമണിയിക്കുകയും അംശവടി Read More…
ദുക്റാനതിരുനാളും സഭാദിനാഘോഷവും
മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 വ്യാഴാഴ്ച സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർസഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 നു സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർ മികത്വത്തിൽ ആഘോഷമായ റാസ കുർബാന അർപ്പിക്കും. 11 മണിക്ക് സഭാദിനാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാർസഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈ ദിക-അല്മായ-സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും. സീറോമലബാർ സഭാംഗവും ഹൃദ്രോഗവി ദഗ്ധനുമായ Read More…
ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം ; പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി
പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.
മറിയത്തിൻ്റെ വിമലഹൃദയ തിരുനാൾ
ഫാ. ജയ്സൺ കുന്നേൽ mcbs ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞ പിറ്റേ ദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാ സന്ദേശവും തമ്മിലുള്ള ബന്ധം, വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ, പ്രതീകങ്ങൾ ഇവ മനസ്സിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്. മറിയത്തിൻ്റെ സ്നേഹത്തിൻ്റെ അടയാളം അനാദികാലം മുതലേ ഹൃദയം സ്നേഹത്തിൻ്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും മറിയത്തിൻ്റെ വിമലഹൃദയവും രക്ഷകൻ്റെ രക്ഷാകര സ്നേഹവും അവൻ്റെ Read More…