പാലാ: കത്തോലിക്ക കോൺഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാൽ പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർ സിപിക്കെതിരെയുള്ള സമരം മുതൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ സമര പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തച്ചിൽ മാത്തൂ തരകൻ മുതൽ കത്തോലിക്ക കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുടെ പ്രവർത്തനങ്ങൾ സഹിതം മാർ കല്ലറങ്ങാട്ട് എടുത്തു പറഞ്ഞു. രൂപതാ പ്രസിഡന്റ് Read More…
Reader’s Blog
ആധുനിക കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ അധ്യാപകർ കുട്ടികളെ പ്രാപ്തരാക്കണം: ആർച്ച്ബിഷപ് മാർ തോമസ് തറയിൽ
ചങ്ങനാശേരി: ആധുനിക കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ അധ്യാപകർ കുട്ടികളെ പ്രാപ്തരാക്കണമെന്ന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ചങ്ങനാശേരി സോണൽ കൺവൻഷനിൽ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്. ക്രൈസ്തവമൂല്യങ്ങൾ പകർന്നു നൽകാൻ അ ധ്യാപകർക്കു കഴിയണമെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. സോണിലെ വിവിധ സ്കൂളുകളിൽനിന്നായി 200 അധ്യാപകർ പങ്കെടുത്ത കൺവ ൻഷൻ മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉ Read More…
ജനത്തോട് അടുത്തുനിൽക്കുന്ന ഇടയനെ പുതിയ മാർപാപ്പയായി പ്രതീക്ഷിക്കുന്നെന്ന് കർദിനാൾമാർ; കോൺക്ലേവിന് നാളെ തുടക്കം
വത്തിക്കാൻ സിറ്റി : ജനത്തോട് അടുത്തുനിൽക്കുന്ന ഇടയനെയാണ് പുതിയ മാർപാപ്പയായി പ്രതീക്ഷിക്കുന്നതെന്ന് കോൺക്ലേവിനു മുന്നോടിയായുള്ള കർദിനാൾമാരുടെ ചർച്ചയിൽ പലരും അഭിപ്രായപ്പെട്ടതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി. പ്രതിസന്ധിയിലായിരിക്കുന്ന ലോകക്രമത്തിൽ ക്രിസ്തുവിന്റെ രക്തത്തിൽ എല്ലാവരെയും ഒന്നിപ്പിക്കാൻ കെൽപുള്ളയാൾ പാപ്പയായി വരണമെന്നാണ് ആഗ്രഹം. നാളെ തുടങ്ങുന്ന കോൺക്ലേവിനു മുന്നോടിയായി, എല്ലാ കർദിനാൾമാരും പങ്കെടുക്കുന്ന അവസാനത്തെ യോഗം ഇന്നു നടക്കും. ഇന്നലത്തെ യോഗത്തിൽ 179 കർദിനാൾമാർ പങ്കെടുത്തു. അതിൽ 132 പേർ വോട്ടവകാശമുള്ളവരാണ്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് ഇപ്പോൾ വത്തിക്കാനിലുള്ളത്. കർദിനാൾമാർക്ക് Read More…
പെരുകുന്ന വന്യജീവി ആക്രമണങ്ങളും വനംവകുപ്പിന്റെ ഫോറസ്റ്റ് രാജും; സർക്കാരിന്റെ ക്രിയാത്മക നടപടികൾ അനിവാര്യം: കെസിബിസി ജാഗ്രത കമ്മീഷൻ
2023 – 24 കാലഘട്ടത്തിൽ 2630 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത് എന്ന, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് നടുക്കം ഉളവാക്കുന്നതാണ്. അഞ്ചു വർഷങ്ങൾക്കിടെ 103 പേർ കാട്ടാനകളുടെയും 341 പേർ മറ്റു വന്യജീവികളുടെയും അക്രമണങ്ങളാൽ കൊല്ലപ്പെടുകയുണ്ടായി. വന്യജീവികളാൽ സംഭവിച്ച കൃഷി – സ്വത്ത് നഷ്ടങ്ങൾ കണക്കുകൂട്ടലുകൾക്കും അതീതമാണ്. വന്യമൃഗ ആക്രമണങ്ങൾ ദിനംപ്രതിയെന്നോണം പതിവായതോടെ സർക്കാരും ജനപ്രതിനിധികളും മുഖ്യധാരാ മാധ്യമങ്ങളും അത്തരം ദുരന്തങ്ങൾക്ക് അർഹമായ പരിഗണന പോലും ഇപ്പോൾ നൽകുന്നില്ല. ഈ സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ Read More…
ഫ്രാന്‍സിസ് പാപ്പാ ചരിത്രമാകുമ്പോള്‍…
മാത്യൂ ചെമ്പുകണ്ടത്തിൽ ഈശോമിശിഹായുടെ ശിഷ്യനായിരുന്ന പത്രോസ് സ്ളീഹായ്ക്കു സഭയിലുണ്ടായിരുന്ന പ്രഥമദൗത്യം സഭയെ ഐക്യത്തിൽ നിലനിര്‍ത്തുക എന്നതായിരുന്നു. “എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക” എന്ന് ഈശോ മൂന്നു പ്രാവശ്യമാണ് പത്രോസിനോട് ആവശ്യപ്പെട്ടത്. പത്രോസിനു സഭയിലുള്ള പ്രഥമസ്ഥാനമാണ് ഈ “ട്രിപ്പിള്‍ കമ്മീഷനില്‍” (triple commission) വെളിപ്പെടുന്നത്. ആദിമസഭയില്‍ പരിഛേദനത്തിനു വിധേയപ്പെട്ട യഹൂദരും അപരിഛേദിതരായ വിജാതീയരും ഒരുപോലെ അംഗങ്ങളായിരുന്നു. എന്നാല്‍ “പരിഛേദിതരുടെ സഭ” (First Church of the Circumcision), “അപരിഛേദിതരുടെ സഭ” (First Church of the Gentiles) എന്നിങ്ങനെ വിഭജിക്കപ്പെടാതെ Read More…
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിൽ പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സംസ്കാര ശ്രൂശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്കാര Read More…
ഫ്രാൻസിസ് മാർപാപ്പ മൂന്നാം ക്രിസ്തു : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: രണ്ടാം ക്രിസ്തു എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പയെ ചരിത്രം മൂന്നാം ക്രിസ്തു എന്ന് വി ശേഷിപ്പിക്കുമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ ഇന്നലെ നടന്ന അനുസ്മരണയോഗത്തിൽ പ്രസംഗിക്കുകയായിരു ന്നു ബിഷപ്പ്. ഫ്രാൻസിസ് പാപ്പാ നിർവചനങ്ങൾക്ക് അതീതമായി സമാനതകളില്ലാത്ത നേതൃത്വ മികവിലൂടെ ഒരായുസ് മുഴുവൻ സുവിശേഷത്തിന്റെ മൂല്യങ്ങളെ ലോകത്തിന് പകർ ന്നുതന്ന വിശ്വപൗരനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ മുഴുവൻ പ കാശിപ്പിക്കുന്ന Read More…
അരുവിത്തുറ തിരുനാൾ: അനുഗ്രഹം തേടി വിശ്വാസ സാഗരം
അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. ആഘോഷങ്ങളും മേളങ്ങളും മാറ്റി നിർത്തി തിരുക്കർമങ്ങൾ മാത്രമായി നടത്തിയ തിരുനാളിൽ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരങ്ങളാണ് തിരുക്കർമങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തത്. രാവിലെ 10ന് സീറോ മലബാർ ക്യൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. റാസയ്ക്കു ശേഷം ആചാരങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും സംവഹിച്ച് പള്ളിക്ക് ചുറ്റും നടത്തിയ Read More…
”കലിമ ചൊല്ലാനുള്ള നിര്‍ദേശം നിരസിച്ചു, ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു”; കാശ്മീര്‍ രക്തസാക്ഷികളില്‍ ക്രൈസ്തവ വിശ്വാസിയും
രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തില്‍ ഇസ്ലാമിക ഭീകരർ മതം നോക്കി കൊലപ്പെടുത്തിയവരില്‍ ക്രൈസ്തവ വിശ്വാസിയും. മധ്യപ്രദേശ് അലിരാജ്‌പുരിൽ ഇൻഡോറിൽനിന്നുള്ള ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ മാനേജരായ സുശീൽ നഥാനിയേലിനെയാണ് (58) ഇസ്ളാമിക ഭീകരര്‍ പ്രവാചകസ്‌തുതിയായ ‘കലിമ’ ചൊല്ലാൻ ആവശ്യപ്പെട്ടതിനു ശേഷം കൊല്ലപ്പെടുത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല” എന്ന ഇസ്‌ലാമിക വിശ്വാസ പ്രഖ്യാപനം പറയുന്നതു നിരസിച്ചതിനാണ് സുശീൽ നഥാനിയേലിന്റെ ജീവനും ഇസ്ളാമിക തീവ്രവാദികള്‍ കവര്‍ന്നത്. ഭാര്യ ജെന്നിഫർ (54), മകൻ Read More…










