പാലാ : പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. എസ്എംവൈഎം രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഒടച്ചുവട്ടിൽ, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതയിലെ ഫൊറോന ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. രൂപതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ സഭ, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ ഗൗരവകരമായ ചർച്ചകൾ നടത്തുന്ന എപ്പാർക്കിയൽ യൂത്ത് അസംബ്ലി സെപ്റ്റംബർ ആദ്യ വാരമാണ് നടക്കപ്പെടുക.
Reader’s Blog
ഈശോയുടെ തിരുഹൃദയ നൊവേന: ഒന്നാം ദിനം…
ഈശോയുടെ തിരുമുറിവുകളോട് ക്രൈസ്തവർക്കുള്ള സവിശേഷമായ ഭക്തി ചിരപുരാതനമാണ്. മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴമാണ് ഈശോയുടെ തിരുമുറിവുകളിൽ, വിശിഷ്യാ, നമ്മുടെ രക്ഷയുടെ രക്തവും ജലവും ഒഴുക്കപ്പെട്ട അവിടുത്തെ തിരുഹൃദയത്തിലെ മുറിവിൽ നാം ദർശിക്കുന്നത്. ജൂൺ 18 മുതൽ ജൂൺ 26 വരെ നീണ്ടുനിൽക്കുന്ന ശക്തമായ ഒമ്പത് ദിവസത്തെ പ്രാർത്ഥന ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന അനന്തമായ സ്നേഹത്തിലേക്കും, കരുണയിലേക്കും, അനുകമ്പയിലേക്കും കൂടുതൽ ആഴത്തിൽ പ്രവേശിക്കാൻ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ പ്രാർത്ഥന നിയോഗങ്ങൾ ഈശോയുടെ തിരു ഹൃദയത്തിലേക്ക് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥനയിലും വിശ്വാസത്തിലും Read More…
ചെല്ലാനത്തെ മനുഷ്യരുടെ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കണം: മാർ റാഫേൽ തട്ടിൽ
ജീവിതമാർഗംതന്നെ വഴിമുട്ടിയവരുമായ ചെല്ലാനത്തെ മനുഷ്യരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനും അവർക്കു സുരക്ഷിതമായ താമസസൗകര്യങ്ങൾ ഒരുക്കാനും സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും സീറോ മലബാർസഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ആവശ്യപ്പെട്ടു. ചെല്ലാനം നിവാസികൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ഓരോ വർഷവും താൽക്കാലിക പരിഹാരമാർഗങ്ങൾ സ്വീകരിക്കുന്നതുകാരണമാണ് വർഷങ്ങളായിട്ടും ദുരിതത്തിന് അറുതിവരാത്തതെന്നും അതിനാൽ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായമറിഞ്ഞു ശാശ്വതമായ പരിഹാരമാർഗങ്ങൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ തെരുവിലിറങ്ങേണ്ടിവരുന്ന Read More…
കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം : കത്തോലിക്കാ കോൺഗ്രസ്
ചങ്ങനാശേരി: പ്രതികൂലമായ കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം കഷ്ടപ്പെടുന്ന കർഷകർക്ക് അവരുടെ നെല്ലിന്റെ വില നൽകാത്തത് പ്രതിഷേധാർഹമാണെന്നും അ ടിസ്ഥാന മേഖലയിൽ തൊഴിൽ ചെയ്യുന്ന കർഷകരെ അവരുടെ ന്യായമായ അവകാ ശങ്ങൾക്കായിപ്പോലും സമരം ചെയ്യേണ്ട അവസ്ഥയിലേക്ക് സർക്കാർ വലിച്ചിഴയ്ക്കരുതെന്നും അതിരൂപത കത്തോലിക്ക കോൺഗ്രസ്. ഈ വിഷയത്തിൽ സർക്കാർ നിസംഗത തുടർന്നാൽ സമരമാർഗങ്ങളിലേക്ക് പ്രവേ ശിക്കുവാൻ നിർബന്ധിതരാകുമെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പു ന ൽകി. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃസമ്മേ ളനം അതിരൂപതാ ഡയറക്ടർ ഫാ. Read More…
കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിന്റെ തറവാട് : കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കുറവിലങ്ങാട്: കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിന്റെ തറവാടാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ റംശാ പ്രാർഥന നടത്തി സന്ദേശം നൽ കുകയായിരുന്നു കർദിനാൾ. വിശ്വാസത്തിന്റെ ഈറ്റില്ലമാണ് കുറവിലങ്ങാട്. ദൈവാത്മാവിനോടു ചേർന്ന് ജീവി ക്കാൻ കഴിയണം. ദുഃഖങ്ങളും പ്രതിസന്ധികളും ഗ്രസിച്ചാൽ ദൈവാത്മാവിനോടു ചേർന്ന് നിൽക്കണം. വിശ്വാസം കൈവിടാതെ ദൈവസ്നേഹത്തിലും പരസ്നേഹ ത്തിലും ജീവിക്കണമെന്നും കർദിനാൾ പറഞ്ഞു. ആർച്ച് പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസ Read More…
വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്
വിശുദ്ധരുടെ നാമകരണം സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി 2025 ജൂൺ മാസം പതിമൂന്നാം തീയതി ലിയോ പതിനാലാമൻ പാപ്പാ സാധാരണ പൊതു കൺസിസ്റ്ററി സമ്മേളനം വിളിച്ചുചേർത്തു. തദവസരത്തിൽ, കത്തോലിക്കാ സഭയിൽ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെ കൂടാതെ മറ്റു എട്ട് വാഴ്ത്തപ്പെട്ടവരെകൂടി വിശുദ്ധപദവിയിലേക്ക് ഉയർത്തുവാൻ സമ്മേളനം തീരുമാനിച്ചു. വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെയും വാഴ്ത്തപ്പെട്ട പിയർ ജോർജോ ഫ്രസാത്തിയെയും 2025 സെപ്റ്റംബർ മാസം ഏഴാം തീയതി ഞായറാഴ്ച്ച വിശുദ്ധരായി നാമകരണം ചെയ്യും. വാഴത്തപ്പെട്ടവരായ അർമേനിയൻ ആർച്ചുബിഷപ്പും, രക്തസാക്ഷിയുമായ ഇഗ്നാസിയോ ചൗകുല്ല മാലോയാൻ, Read More…
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് മാർ റാഫേൽ തട്ടിൽ
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായും ദുരന്തത്തിന്റെ ആഘാതത്തിൽകഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ്.










