സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ‘എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ്’ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. മയക്കുമരുന്നുകള്‍ മാത്രമാണ് വില്ലന്‍ എന്ന സമീപനം സ്വീകരിക്കാനാണ് സര്‍ക്കാരിനും അബ്കാരികള്‍ക്കും മദ്യപനും താല്പര്യം. ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണ്. ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് ഇളവുകള്‍. സംസ്ഥാനത്ത് Read More…
Reader’s Blog
വിശുദ്ധ ജൂലി ബില്ല്യാർട്ട് : ഏപ്രിൽ 8
വടക്കൻ ഫ്രാൻസിലെ പിക്കാർഡിയിലെ കുവില്ലി എന്ന ഗ്രാമത്തിൽ 1751 ജൂലൈ 12 ന്, കർഷകനും കടയുടമയുമായ ജീൻ-ഫ്രാങ്കോയിസ് ബില്ല്യാർട്ടിന്റെയും മേരി-ലൂയിസ്-ആന്റോനെറ്റ് ഡെബ്രെയ്‌ന്റെയും മകളായി ജൂലി ബില്ല്യാർട്ട് ജനിച്ചു. ബില്ല്യാർട്ടിന്റെ ബാല്യകാലം ശ്രദ്ധേയമായിരുന്നു. ഏഴ് വയസ്സുള്ളപ്പോൾ തന്നെ അവൾ മതബോധനത്തെ മനഃപാഠമാക്കി. അത് അവളുടെ സുഹൃത്തുക്കൾക്ക് പഠിപ്പിക്കാൻ തുടങ്ങി. അമ്മാവൻ നടത്തുന്ന ഗ്രാമീണ സ്കൂളിൽ നിന്ന് അവൾ പ്രാഥമിക വിദ്യാഭ്യാസം നേടി, ആദ്യ കുർബാന സ്വീകരിച്ചു. ഒൻപത് വയസ്സുള്ളപ്പോൾ പവിത്രതയുടെ പ്രതിജ്ഞയെടുത്തു. 14 വയസ്സുള്ളപ്പോൾ തന്നെ മതജീവിതത്തിലേക്ക് പ്രവേശിക്കാൻ Read More…
വഖഫ് നിയമ പരിഷ്കരണവും കത്തോലിക്കാ സഭയ്‌ക്കെതിരായ വ്യാജപ്രചാരണങ്ങളും
ഫാ. തോമസ് തറയിൽ (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെസിബിസി) കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ, കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസായതോടെ നിയമമായി മാറുകയാണ്. കേരളത്തെ സംബന്ധിച്ച് മുനമ്പത്തെ അറുനൂറിൽപരം കുടുംബങ്ങൾ നേരിട്ട സമാനതകളില്ലാത്ത വെല്ലുവിളികളാണ് ഈ വിഷയത്തെ ആഴമേറിയ ചർച്ചകളിലേക്ക് നയിച്ചത്. ഒരു നൂറ്റാണ്ടിലേറെയായി പൂർവികർ അധിവസിച്ചു പോന്നതും മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് പണംകൊടുത്ത് വാങ്ങിയതുമായ ഭൂമി വഖഫ് ബോർഡ് പൊടുന്നനെ ഉന്നയിച്ച അവകാശവാദത്തെത്തുടർന്ന് കൈവിട്ടുപോകുമെന്ന ഘട്ടം വന്നപ്പോൾ Read More…
ക്രിസ്ത്യാനികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ല, ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളത് :മാർ ആൻഡ്രൂസ് താഴത്ത്
രാജ്യത്ത് ന്യൂനപക്ഷങ്ങൾ പല തരത്തിൽ വിവേചനം നേരിടുന്നതായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ക്രിസ്ത്യാനികൾക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ല. ജബൽപൂരിലും ഒഡീഷയിലും അക്രമം നേരിട്ടു. ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളതെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഏറ്റവും അധികം വെല്ലുവിളികൾ നേരിടുന്നത് സിറോ മലബാർ സഭയെന്നും സിബിസിഐ അധ്യക്ഷൻ വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസിനെ സമുദായ സംഘടനയാക്കി മാറ്റേണ്ടത് ആവശ്യമാണെന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
മാർപാപ്പ വീണ്ടും പൊതുവേദിയിലെത്തി, വിശ്വാസികൾ സന്തോഷത്തിൽ
ന്യുമോണിയ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിൽ , വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു. എല്ലാവർക്കും ഞായറാഴ്ച ആശംസകൾ നേരുന്നുവെന്നും നന്ദിയുണ്ടെന്നും മാർപാപ്പ പറഞ്ഞു.
മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു: മാര്‍ കല്ലറങ്ങാട്ട്
പാലാ :മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതാ കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പഴയപള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച മദ്യ-ലഹരി വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ലഹരി മാഫിയ നമ്മുടെ ചുറ്റുമുണ്ടെന്ന് നമ്മള്‍ കരുതിയിരിക്കണം. വഴികാട്ടികളായി നമ്മുടെ അധ്യാപകരും മതാധ്യാപകരും പൊതുസമൂഹവും മാറണം. നിയമപാലകര്‍ ഗൗരവമായി അവരുടെ ജോലി ചെയ്യേണ്ടതായിട്ടുണ്ട്. വന്‍ലഹരി മാഫിയായെ പിടികൂടാനും ശിക്ഷിക്കാനും കഴിയാത്ത സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ ഭരണകൂടം Read More…
വിശുദ്ധ വിൻസെന്റ് ഫെറർ : ഏപ്രിൽ 5
സ്പെയിനിലെ വലൻസിയയിൽ ജനിച്ച കുലീനരായ മാതാപിതാക്കളുടെ നാലാമത്തെ കുട്ടിയായിരുന്നു വിൻസെന്റ്. ജനപ്രിയ ഇതിഹാസമനുസരിച്ച്, തന്റെ മകൻ ലോകമെമ്പാടും പ്രശസ്തനാകുമെന്ന് വിൻസെന്റിന്റെ പിതാവ് സ്വപ്നം കണ്ടു. ജനനസമയത്ത് അമ്മയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടിട്ടില്ലെന്ന് പറയപ്പെട്ടപ്പോൾ ഇത് അത്ഭുതകരമായി സ്ഥിരീകരിച്ചു. മൂന്നാം നൂറ്റാണ്ടിലെ വലൻസിയൻ വിശുദ്ധനായ വിൻസെന്റ് ഡീക്കന്റെ പേരിലാണ് വിൻസെന്റ് അറിയപ്പെടുന്നത്, സ്പെയിനിലെ പ്രോട്ടോമാർട്ടിർ വിൻസെന്റിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ചെറുപ്പത്തിൽ തന്നെ, വിൻസെന്റ് തത്ത്വചിന്തയിൽ പഠനം പൂർത്തിയാക്കി, പതിനെട്ട് വയസ്സുള്ളപ്പോൾ ഡൊമിനിക്കൻ സന്യാസിമാരിൽ ചേർന്നു. ഒരു യുവ Read More…
ജനപ്രതിനിധികൾ സമുദായത്തെ വഞ്ചിച്ചു: എസ്.എം.വൈ.എം. പാലാ രൂപത
പാലാ : വഖഫ് ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യാത്ത ജനപ്രതിനിധികൾ സമുദായത്തെയും, സമൂഹത്തെയും വഞ്ചിച്ചതായി പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. സി.ബി.സി.ഐ. യും കെ.സി.ബി.സി. യും വഖഫ് ഭേദഗതിക്കനുകൂലമായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപിമാർ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കുതകുന്ന വിധത്തിലുള്ള ഭരണഘടന ഭേദഗതിയെ നിരാകരിച്ചു വോട്ട് ചെയ്തതിലൂടെ ജനപ്രതിനിധികൾ ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം ചതിക്കുകയാണ് ചെയ്തത്. മുനമ്പം ജനതയ്ക്ക് അനുകൂലമായ നിലപാട് എടുക്കുന്നു എന്ന് പറയുകയും മറുവശത്ത് Read More…
ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവം; കേസെടുത്ത് പൊലീസ്
മധ്യപ്രദേശിലെ ജബൽപൂരിൽ രണ്ട് വൈദികരെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.നേരത്തെ നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഭാരതീയ ന്യായ സംഹിത പ്രകാരം കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണം നടത്തുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കണ്ടാൽ തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത വകുപ്പുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് സിറ്റി Read More…