കാക്കനാട്: പശ്ചിമഘട്ട പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തെകുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 25-ന് അവസാനിക്കാനിരിക്കേ, ഇ.എസ്.എ. പരിധി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഭൂപടങ്ങളും തയ്യാറാക്കി ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ആവശ്യപ്പെട്ടു. പന്ത്രണ്ടു വർഷത്തിലേറെയായി തുടരുന്ന ഇ.എസ്.എ. നിർണയ നടപടിക്രമങ്ങൾ വഴി മലയോര ജനതയുടെ ആശങ്കകൾക്ക് ശാശ്വതമായ Read More…
Reader’s Blog
ഒരു കന്യാസ്ത്രീയെ കല്ലെറിയും മുൻപ്…
സി. സോണിയ തെരേസ് എന്തിനാണ് ഇക്കാമാരേ, നിങ്ങൾ ആ പാവപ്പെട്ട കന്യാസ്ത്രീയോട് ഇത്രയും വലിയ ക്രൂരത ചെയ്തത്…? നിലത്ത് വീണുകിടന്ന ഒരു കുട്ടിയെ ഒരു കന്യാസ്ത്രീ കാലുകൊണ്ട് ചവിട്ടുകയും, “നീ ചത്തില്ലേ?” എന്ന് ആക്രോശിക്കുകയും ചെയ്തു എന്ന ആരോപണം അതേപടി കണ്ണുംപൂട്ടി വിശ്വസിച്ചവരും, അല്ലെങ്കിൽ വിശ്വസിച്ചുവെന്ന് നടിച്ചവരും. കാള പെറ്റു എന്ന് കേട്ടപ്പോൾ തന്നെ കയറെടുക്കുന്ന നമ്മുടെ മാധ്യമസംസ്കാരം വീണ്ടും ഒരു നിരപരാധിയെ നിഷ്കരുണം വിചാരണ ചെയ്തപ്പോൾ തകർന്നത് നിഷ്കളങ്കയായ ഒരു കന്യാസ്ത്രീയുടെ ആത്മാഭിമാനമാണ്. ഈ പെരുംകള്ളത്തിന് Read More…
ഗസ്റ്റ് അധ്യാപക നിയമനത്തിലെ സർക്കാർ ഇടപെടൽ ന്യൂനപക്ഷാവകാശ ലംഘനം : സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി
സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ ഇന്നലെ (വ്യാഴാഴ്ച) ചേർന്ന യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി) വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന/താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്നുള്ള ഉത്തരവ് ന്യൂനപക്ഷാവകാശങ്ങളെ ധ്വംസിക്കുന്നതാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു.ഇത് മാനേജരുടെ നിയമാനാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് യോഗം വിലയിരുത്തി. ഇപ്രകാരമുള്ള Read More…
ഫിഫ ലോകകപ്പ് കിരീടം ചൂടി സ്പെയിൻ
ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ അർജന്റീനയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് പടയുടെ വിജയം. ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരടീമുകൾക്കും ഗോൾ നേടാനായില്ല. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 106-ാം മിനിറ്റിലാണ് സ്പെയിൻ ഗോൾ നേടിയത്. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയാണ് അർജന്റീന കളിച്ചത്. മത്സരത്തിലുടനീളം സ്പെയിന്റെ പ്രതിരോധ പ്രകടനത്തിന് മുന്നിൽ അർജന്റീന പതറി.
NDPS കേസുകളിൽ സുപ്രീം കോടതി വിധി ഉയർത്തുന്ന മാനവികത വിസ്മരിക്കരുത്…
മാത്യു ചെമ്പുകണ്ടത്തിൽ കേരളത്തിന്റെ ഭാവി തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരിവിരുദ്ധ വേട്ട കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നാളത്തെ കേരളത്തെ വാർത്തെടുക്കേണ്ട യുവത്വത്തെ മയക്കുമരുന്ന് മാഫിയകൾ വിഴുങ്ങാതിരിക്കാൻ നടത്തുന്ന ഈ പോരാട്ടം ഒരേസമയം അഭിനന്ദനാർഹവും പ്രശംസനീയവുമാണ്. എന്നാൽ, ഈ വേട്ടയുടെ മറുവശത്ത് കാണുന്ന ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതുണ്ട്.ലഹരി മാഫിയയുടെ വലയിലകപ്പെട്ട് അറിഞ്ഞോ അറിയാതെയോ കാരിയർമാരുടെ സഹകരികളായി മാറുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന Read More…
നഴ്‌സുമാർക്ക് വലിയ ശമ്പളം നൽകുക, എന്നിട്ടു മതി സേവനം…
ജോസഫ് ദാസൻ മിഷൻ ഹോസ്പിറ്റലുകളിൽ നടക്കുന്ന സമരങ്ങളിൽ മിഷനെ വിലകുറച്ചു കാണിക്കാൻ പറഞ്ഞു കേൾക്കുന്ന ഒരു വാചകമാണിത് . സാധുക്കളായ രോഗികളോട് അയ്യോ പാവം തോന്നുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ രോഗികളോടല്ല ഞങ്ങളോടാണ് അയ്യോ പാവം തോന്നേണ്ടത് എന്ന് മിഷൻ ഹോസ്പിറ്റലിലെ ഏതാനും നഴ്‌സുമാർക്ക് സാധാരണക്കാരനെ പറഞ്ഞു വിശ്വസിപ്പിക്കാൻ സാധിക്കുന്നുവെറും പതിനെണ്ണായിരം രൂപയ്ക്കു തന്റെ കുടുംബം പുലർത്തുന്ന എം എസ് ഡബ്ള്യൂകാരനായ സുഹൃത്ത് എനിക്കുണ്ട് . ഞാൻ ചില ചോദ്യങ്ങൾ ചോദിക്കും വരെ അദ്ദേഹവും മുപ്പതിനായിരത്തോളം രൂപ Read More…
കുട്ടികൾ നന്മയുള്ളവരായി വളരണം: ഡോ. അലക്സ് ജോർജ്ജ്
പൂവരണി: കുട്ടികൾ നന്മയുള്ളവരായി വളരണമെന്നും ലഹരിക്കും മൊബൈലിനും അടിമപ്പെടാതെ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നന്മയിൽ വളർന്നു വരാൻ അവർക്ക് നല്ല മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണെന്നും പാലാ സെൻറ് തോമസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഡോ. അലക്സ് ജോർജ്ജ്. പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസപരിശീലന നഴ്സറി ക്ലാസ്സിൻ്റെയും ചെറുപുഷ്പ മിഷൻ ലീഗ്, സൺഡേ സ്കൂൾ എന്നിവയുടെ സംയുക്ത വാർഷികാഘോഷങ്ങളുടെയും ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ നല്ല ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കണമെന്നും അങ്ങനെ Read More…
കത്തോലിക്ക കോൺഗ്രസ് സഭയുടെ ശബ്ദം: മാർ ജോസ് പുളിക്കൽ
ചെമ്മലമറ്റം: കത്തോലിക്ക കോൺഗ്രസ് സീറോമലബാർ സഭയുടെ ശബ്ദമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ പാലാ രൂപത കത്തോലിക്ക കോൺഗ്രസ് നടത്തിയ സഭ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉറച്ച നിലപാടുകൾ എടുക്കാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും വിശ്വാസം പ്രഘോഷിക്കാനും ഏത് പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കാവൽഭടൻമാരായി ശോഭിക്കാനും കത്തോലിക്ക കോൺഗ്രസിനേ കഴിയുകയുള്ളൂവെന്നും ബിഷപ് പറഞ്ഞു. രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, Read More…
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19 മുതൽ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ 28 വരെ തീർഥാടനകേന്ദ്രത്തിൽ ആഘോഷിക്കും. ദിവസവും രാവിലെ 5.30, 6.45, 8.30, 10, ഉച്ചയ്ക്ക് 2.30, 3.30, വൈകിട്ട് 5, 7 എന്നീ സമയങ്ങളിൽ കുർബാന. 19നു രാവിലെ 11.15നു പാലാ രൂപതാധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. 11.30നു മാർ ജോസഫ് പെരുന്തോട്ടം കുർബാന അർപ്പിക്കും. 21നു രാവിലെ 11.30നു കുർബാന: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. 22നു രാവിലെ 11.30നു കുർബാന: മാർ ജോസഫ് കൊല്ലംപറമ്പിൽ. 24നു Read More…
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാളും സഭാദിനാഘോഷവും
കാക്കനാട്: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും സീറോമലബാർ സഭാദിനാഘോഷവും പ്രൗഢഗംഭീരമായി സംഘടിപ്പി ക്കുന്നു. അന്നേദിവസം രാവിലെ 8:30 നു സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തികൊണ്ടു സഭാദിനാഘോഷങ്ങൾക്ക് ആരംഭം കുറിക്കും. തുടർന്ന് 8 : 45 നു മേജർ ആർച്ചുബിഷപ്പിന്റെ കാർമ്മികത്വത്തിൽ റാസ കുർബാന അർപ്പിക്കപ്പെടും. ബിഷപ്പ് എമിരി തൂസ് മാർ Read More…










