മാനവിക വികസനത്തിനും, സുസ്ഥിരതയ്ക്കും അടിസ്ഥാനമിടുന്ന സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി നിലവിൽ വന്ന, മനുഷ്യ സാമ്പത്തിക ഫോറത്തിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. ‘ആഗോള സമ്പദ്‌വ്യവസ്ഥയെ പുനർവിചിന്തനം ചെയ്യുക’ എന്ന വിഷയത്തിന്മേലാണ് റോമിൽ ഡിസംബർ മാസം 10, 11 തീയതികളിലായി സമ്മേളനം നടക്കുന്നത്. മാനുഷിക സുസ്ഥിരത എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പ്രധാനപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടന എന്ന നിലയിൽ, അതിലെ അംഗങ്ങളെ കണ്ടുമുട്ടുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം Read More…
Pope’s Message
എല്ലാവരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങള്‍; ഗുരുവിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി ഫ്രാൻസിസ് മാര്‍പ്പാപ്പ
ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമെന്ന് ഫ്രാൻസിസ് മാർപാപ്പ. വേർതിരിവില്ലാത്തെ മനുഷ്യർ ഒന്നെന്ന സന്ദേശം നൽകിയത് ശ്രീനാരായണ ഗുരുവാണ്. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്. ശ്രീനാരായണഗുരു തൻ്റെ ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും Read More…
സന്തോഷപൂർവ്വം വേണം സുവിശേഷം പ്രഘോഷിക്കേണ്ടത്: ഫ്രാൻസിസ് മാർപാപ്പാ
“സുവിശേഷം” എന്ന വാക്കിന്റെ അർത്ഥമറിഞ്ഞ്, സന്തോഷപൂർവ്വം സുവിശേഷപ്രഘോഷണം നടത്താൻ ഏവരെയും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധാരൂപിയുടെ ഫലമായ സന്തോഷവുമായി ബന്ധപ്പെട്ട് നവംബർ 27 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പ്രബോധനം നടത്തിയതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെയും സുവിശേഷപ്രഘോഷകർ സന്തോഷപൂർവ്വം വേണം വചനമറിയിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്. ദുഃഖമോ ദേഷ്യമോ മൂലം ഇരുണ്ട മുഖത്തോടെയാകരുത് വചനപ്രഘോഷണം നടത്തേണ്ടതെന്നും, വചനത്തിൽ മറഞ്ഞിരിക്കുന്ന വിലയേറിയ മുത്തുകളും നിധിയും കണ്ടെത്തിയതിലെ ആനന്ദം വെളിവാകുന്ന രീതിയിൽ വേണം നാം വചനം പ്രഘോഷിക്കേണ്ടതെന്നും പാപ്പാ വിശദീകരിച്ചു. Read More…
അജപാലനമേഖലയിൽ സഭാചരിത്രപഠനത്തിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ
പൗരോഹിത്യപരിശീലനരംഗത്തും, അജപാലനമേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത് ഏറെ പ്രധാനപെട്ടതാണെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്പുതിരുനാൾ ദിനമായ നവംബർ ഇരുപത്തിയൊന്നിന് നൽകിയ തുറന്ന കത്തിലൂടെയാണ് സാമൂഹികയാഥാർത്ഥ്യങ്ങളെ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും സാഹായിക്കുന്നതിൽ ചരിത്രപഠനത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്. പൗരോഹിത്യപരിശീലനരംഗത്ത് കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളുടെ സഭാചരിത്രം പഠിപ്പിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും, തങ്ങളുടെ മാനവികതയുടെ ചരിത്രപരമായ വശം ഈ രംഗത്തുള്ളവർ കൂടുതൽ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ചരിത്രത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, മുൻതലമുറകളുമായി ബന്ധപ്പെടാതെ, നാളെകളെക്കുറിച്ച് നമുക്ക് Read More…
സമാധാനമാണ് ലോകത്തെ മനോഹരമാക്കുന്നത്: ഫ്രാൻസിസ് മാർപ്പാപ്പ
മാനുഷിക യത്നത്തിന്റെ മൂല്യം ഏറ്റവും മഹത്തരമായി എടുത്തുകാണിക്കുന്ന കരകൗശല പ്രവൃത്തികൾ തനിക്കു ഏറ്റവും പ്രിയപ്പെട്ടതാണെന്നു അടിവരയിട്ടുകൊണ്ട്, നവംബർ മാസം പതിനഞ്ചാം തീയതി, ഇറ്റലിയിലെ കരകൗശല വിദഗ്ധരുടെയും, ചെറുകിട-ഇടത്തരം സംരംഭകരുടെയും സഖ്യം വത്തിക്കാനിൽ സമ്മേളിച്ചപ്പോൾ, ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. കരകൗശലവിദ്യകൾ എപ്പോഴും സഹോദരോന്മുഖമാണെന്നും, അവിടെ സർഗാത്മകതയുടെ മൂർത്തീമത്ഭാവം, വിദഗ്ധരെ ദൈവത്തിന്റെ സൃഷ്ടിപരമായ വേലയിൽ സഹകാരികളാക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. പൊതുവായ നന്മ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സേവനങ്ങളിൽ ഇത്തരം വിദഗ്ധരുടെ പങ്കാളിത്തം ഏറെ പ്രയോജനപ്രദമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. തുടർന്നു സുവിശേഷത്തിലെ Read More…
പാവപ്പെട്ടവർക്കും ഭവനരഹിതർക്കുമായി സേവനമനുഷ്ഠിക്കുന്നവരെ അഭിനന്ദിച്ച് ഫ്രാൻസിസ് പാപ്പാ
ക്രിസ്തുവിന്റെ സഹോദരങ്ങളായ ഭവനരഹിതരും പാവപ്പെട്ടവരുമായ മനുഷ്യർക്ക് സേവനമനുഷ്ഠിക്കുന്നവർ, ദൈവത്തിന്റെ കരുണയുടെയും സഹാനുഭൂതിയുടെയും, ആർദ്രതയുടെയും മുഖമാണ് വെളിവാക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. തന്റെ പുത്രന്റെ വേദനകളിൽ ചേർന്ന് നിന്നിരുന്ന പരിശുദ്ധ അമ്മ, ക്രിസ്തുവിനെയെന്നപോലെ, ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ മാതൃകയിലുള്ള സേവനം വഴി, മനുഷ്യരുടെ അന്തസ്സും പ്രത്യാശയും തിരികെ നൽകുന്ന സേവനം തുടരാനും പാപ്പാ ആവശ്യപ്പെട്ടു. നവംബർ പതിമൂന്ന് ബുധനാഴ്ച, നോത്ര് ദാം ദേ സാൻസ്അബ്രി (Notre-Dame des Sans-Abri – ഭവനരഹിതർക്കായുള്ള നോത്ര് ദാം Read More…
സ്നാനമേറ്റവർ ജീവകാരുണ്യ പ്രവർത്തകരാകണം: ഫ്രാൻസിസ് പാപ്പാ
കത്തോലിക്കാ ജീവകാരുണ്യ ശൃംഖലയിലെ അംഗങ്ങളുടെ റോമിലേക്കുള്ള തീർത്ഥാടന അവസരത്തിൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ അവരെ സ്വീകരിക്കുകയും, ആശംസകൾ അറിയിച്ചുകൊണ്ട് സന്ദേശം നൽകുകയും ചെയ്തു. ഈ ദിവസങ്ങളിൽ, അപ്പസ്തോലന്മാരുടെയും, രക്തസാക്ഷികളുടെയും കബറിടങ്ങൾക്കരികിൽ ധ്യാനിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നതുവഴിയായി, സഭയോടുള്ള സ്നേഹം വർദ്ധിക്കുന്നതിനും, സുവിശേഷം അറിയിക്കുന്നതിനുള്ള സമർപ്പണമനോഭാവം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും, വിശുദ്ധിയുടെയും നീതിയുടെയും സമാധാനത്തിന്റെയും ക്രിസ്തുരാജ്യത്തിനായുള്ള സേവനതത്പ്പരത അടിയുറപ്പിക്കുന്നതിനും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. സഭയുടെ സിനഡൽ സ്വഭാവത്തെപ്പറ്റിയുള്ള ചിന്തകൾ ഏറുന്ന ഒരു കാലഘട്ടത്തിൽ മാമ്മോദീസ സ്വീകരിച്ച എല്ലാ വ്യക്തികളും, പ്രേഷിത പ്രവർത്തനത്തിനുള്ള Read More…
വൈദികർ ദൈവത്തിനും, ദൈവജനത്തിനും സമീപസ്ഥരായിരിക്കണം: ഫ്രാൻസിസ് പാപ്പാ
ഒരുമയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ വൈദികരെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ഇതുമായി ബന്ധപ്പെട്ട്, വൈദികർ ഒന്നാമതായി ദൈവവുമായുള്ള തങ്ങളുടെ അടുപ്പം കാത്തുസൂക്ഷിക്കണമെന്നും, അവനെ കണ്ടുമുട്ടാനുള്ള കഴിവ് നേടണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. രണ്ടാമതായി വൈദികർ തങ്ങളുടെ മെത്രാനുമായും, മെത്രാൻ തങ്ങളുടെ പുരോഹിതരുമായുള്ള സാമീപ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു. തന്റെ മെത്രാനായി അടുപ്പം കാത്തുസൂക്ഷിക്കാത്ത വൈദികനിൽ എന്തിന്റെയോ കുറവുണ്ടെന്ന് വേണം കരുതാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. മൂന്നാമതായി വൈദികർ തങ്ങളുടെ സഹവൈദികരുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇത് സെമിനാരിയിൽ ആരംഭിക്കേണ്ട Read More…
കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന ‘സ്വർഗം’ നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്…
സ്വർഗം: കുടുംബ ബന്ധങ്ങളുടെയും അയൽവക്ക സ്നേഹത്തിന്റെയും കഥ പറയുന്ന ‘സ്വർഗം’ സിനിമ പ്രേക്ഷകരിലേക്കെത്താൻ ഇനി രണ്ട് ദിവസം മാത്രം. നമ്മുടെ സഭയിലെ വിവിധ രാജ്യങ്ങളിലുള്ള പതിനഞ്ചോളം പ്രവാസികൾ നിർമ്മിച്ച ആദ്യ ചിത്രമാണ് സ്വർഗം. ലോകത്തിൻ്റെ എല്ലായിടങ്ങളിലും ഉള്ള പ്രവാസികൾ ഈ കൂട്ടായ്മയിൽ ഉള്ളതുകൊണ്ടാണ് ഗ്ലോബൽ മൂവീസ് എന്നാണ് അവരുടെ നിർമ്മാണ കമ്പനിക്ക് അവർ പേര് ഇട്ടിരിക്കുന്നത്. നവംബർ എട്ടിന് സ്വർഗം റിലീസ് ചെയ്യുകയാണ്. സ്വർഗം കുടുംബ സമേതം പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന സിനിമയാണെന്ന് വ്യക്തമാക്കുന്ന മൂന്ന് ഗാനങ്ങളും Read More…
മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
മക്കളെ നഷ്ടപ്പെടുന്നതിലുള്ള വേദന അതികഠിനമെന്ന് ഫ്രാൻസിസ് പാപ്പാ. മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാൻ നമുക്ക് വാക്കുകളില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക, എന്ന, നവംബർ മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. പങ്കാളിയെ നഷ്ടപ്പെട്ടവരെ വിധവയെന്നോ വിധുരനെന്നോ വിളിക്കുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളെ അനാഥരെന്ന് വിളിക്കുകയും ചെയ്യുമ്പോൾ, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കായി പ്രത്യേകം ഒരു പേരുപോലുമില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മക്കളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുക എന്നത് സാധാരണമല്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ, Read More…







