ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമെന്ന് ഫ്രാൻസിസ് മാർപാപ്പ. വേർതിരിവില്ലാത്തെ മനുഷ്യർ ഒന്നെന്ന സന്ദേശം നൽകിയത് ശ്രീനാരായണ ഗുരുവാണ്. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്.
ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്.
ശ്രീനാരായണഗുരു തൻ്റെ ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.