ഇറ്റലിയിലെ കത്തോലിക്കാസഭയുടെ സിനഡാത്മക യാത്രയുടെ, മാർച്ച് 31 മുതൽ എപ്രിൽ 4 വരെ, വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന രണ്ടാം സമ്മേളനത്തിനായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രബോധനമുള്ളത്. ദൈനംദിനജീവിത സംഭവങ്ങളിലും പങ്കുവയ്ക്കലിലും ആണ് ഈ ആനന്ദം നിറവേറ്റപ്പെടുന്നതെന്നും വിശാലമായ ചക്രവാളങ്ങളുള്ള ഈ സന്തോഷം സ്വാഗതംചെയ്യുന്നതായ ഒരു ശൈലിയാൽ അനുഗതമാണെന്നും പാപ്പാ വിശദീകരിക്കുന്നു. എളുപ്പത്തിൽ കരഗതമല്ലാത്ത ദൈവദത്ത ദാനമായ ഈ സന്തോഷം പ്രശ്നങ്ങളുടെ സുഗമമായ പരിഹാരങ്ങളിൽ നിന്നല്ല അത് ജന്മംകൊള്ളുന്നതെന്നും അത് കുരിശിനെ ഒഴിവാക്കുന്നില്ലെന്നും, Read More…
Pope’s Message
ദൈവം മാപ്പേകി നമ്മെ സദാ നവീകരിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ
പരിവർത്തനവും മാപ്പും കർത്താവ് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്ന രണ്ടും തലോടലുകളും പാപികളായ നമ്മെ ആശ്ലേഷിക്കുന്ന സഭയുടെ കരങ്ങളും നമ്മുടെ ഭൗമിക തീർത്ഥാടനത്തിൽ നാം ഉപയോഗിക്കുന്ന കാലുകളുമാണെന്ന് മാർപാപ്പാ. ലോകരക്ഷകനായ യേശുവിൻറെ സമാധാനത്തിൻറെ അരൂപിയുടെ ശക്തിയാൽ അവനെ അനുഗമിച്ചുകൊണ്ട് നാം ഒരുമിച്ച് സഞ്ചരിക്കാനുള്ള പാത അവ നമുക്ക് തുറന്നുതരുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. 2025 പ്രത്യാശയുടെ ജൂബിലിവത്സരമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ കാരുണ്യത്തിൻറെ പ്രേഷിതരായ വൈദികർ മാർച്ച് 28-30 വരെ നടത്തുന്ന ജൂബിലതീർത്ഥാടനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ്പാപ്പായുടെ ഈ ഉദ്ബോധനങ്ങളുള്ളത്. മാനസാന്തരത്തിലേക്ക് Read More…
മ്യന്മാറിലും തായ്‌ലൻഡിലും ഭൂകമ്പം, പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും
ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച്, മ്യന്മാറിലും തായ്‌ലൻഡിലുമുണ്ടായ വൻ ഭുകമ്പദുരന്തത്തിൽ പാപ്പായുടെ അനുശോനമറിയിക്കുന്ന സന്ദേശം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ അയച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ഫ്രാൻസീസ് പാപ്പാ പ്രാർത്ഥിക്കുന്നുവെന്നും ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരുടെ ചാരെ പാപ്പാ ആത്മീയമായി സന്നിഹിതനാണെന്നും കർദ്ദിനാൾ പരോളിൻ ഭൂമികുലുക്കം അനുഭവപ്പെട്ട ഇരുനാടുകളുടെയും അധികാരികൾക്കും അന്നാടുകളിലെ സഭാധികാരികൾക്കും അയച്ച അനുശോചനസന്ദേശങ്ങളിൽ അറിയിക്കുന്നു. പരിക്കേറ്റവരെയും പാർപ്പിടവും മറ്റും നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുന്ന ദുരിതാശ്വാസപ്രവർത്തകർക്ക് ഉൾക്കരുത്തും സ്ഥൈര്യവും ലഭിക്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുന്നു. ഭൂകമ്പമാപനിയിൽ 7 ദശാംശം 7 തീവ്രത Read More…
ക്രൈസ്തവർ ഐക്യത്തിൻറെ വിശ്വാസയോഗ്യരായ സാക്ഷികളാകണം: ഫ്രാൻസിസ് മാർപാപ്പാ
യുദ്ധത്താലും അക്രമത്താലും മുദ്രിതമായ ക്ലേശകരമായ ഈ കാലഘട്ടത്തിൽ, ലോകം സാഹോദര്യ ഐക്യദാർഢ്യത്തിൻറെയും സമാധാനത്തിൻറെയും സന്ദേശം ആശ്ലേഷിക്കുന്നതിനു വേണ്ടി ക്രൈസ്തവർ ഐക്യത്തിൻറെ വിശ്വാസയോഗ്യരായ സാക്ഷികളായിത്തീരേണ്ടത് എന്നത്തെക്കാളുപരി ഇന്ന് അടിയന്തിരാവശ്യമാണെന്ന് മാർപ്പാപ്പാ. അൽബേനിയയിലെ തിറാനയുടെയും ദുറെസിൻറെയും ആകമാന അൽബേനിയയുടെയും ഓർത്തഡോക്സ് മെത്രാപ്പോലിത്ത യൊവാനിയുടെ സ്ഥാനാരാഹണകർമ്മത്തോടനുബന്ധിച്ച് നല്കിയ ആശംസാസന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. മെത്രാപ്പോലിത്ത യൊവാനിയുടെ മുൻഗാമി മെത്രാപ്പോലീത്ത അനസ്താസ് ഭിന്നസഭകളിലും ഭിന്നമതപാരമ്പര്യങ്ങളിലും പെട്ടവരുടെ സമാധാനപരമായ സഹവർത്തിത്വത്തിനും സഭകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഏകിയിട്ടുള്ള സംഭാവനെകളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ Read More…
യേശുവിൻറെ കാൽക്കലർപ്പിക്കുമ്പോൾ നമ്മുടെ ജീവിതഭാരം ഇല്ലാതാകും: ഫ്രാൻസിസ് മാർപാപ്പാ
ജൂബിലി വത്സരാചരണത്തോടനുബന്ധിച്ച്, പൊതുകൂടിക്കാഴ്ചാവേളയിൽ, പാപ്പാ, നമ്മുടെ പ്രത്യാശയായ യേശുവിനെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയിൽ, യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള പരിചിന്തനം സമാപിച്ചതിനെ തുടർന്ന് ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിന് തുടക്കംകുറിച്ചിരിക്കുകയാണ് പാപ്പാ. “യേശുവിൻറെ ജീവിതം. കൂടിക്കാഴ്ചകൾ” എന്ന ശീർഷകമാണ് ഇതിനു നല്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തേതായി, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനമായ മാർച്ച് 19-ാം തീയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയ്ക്കു വേണ്ടി തയ്യാറാക്കിയ പ്രഭാഷണത്തിൽ, പാപ്പാ, യേശുവും നിക്കോദേമോസുമായുള്ള കൂടിക്കാഴ്ച പരിചിന്തനവിഷയമാക്കിയിരിന്നു. ഇരുപത്തിയാറാം തീയതി ബുധനാഴ്ച (26/03/25) പാപ്പാ വിചിന്തനത്തിന് ആധാരമാക്കിയത് യോഹന്നാൻറെ സുവിശേഷം Read More…
ഒരു ശിശുവോ ദുർബ്ബലനോ സുരക്ഷിതനെങ്കിൽ, അവിടെ ക്രിസ്തു സേവിക്കപ്പെടുന്നു: ഫ്രാൻസിസ് മാർപാപ്പ
ഒരു കുട്ടിയോ ദുർബ്ബലനായ വ്യക്തിയോ എവിടെ സുരക്ഷിതനാണോ അവിടെ ക്രിസ്തു ശുശ്രൂഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് പാപ്പാ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമതിയുടെ മാർച്ച് 24-28 വരെ നടക്കുന്ന സമ്പൂർണ്ണസമ്മേളനത്തിന് അയച്ച തൻറെ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്. ഈ സമതിനടത്തുന്ന പ്രവർത്തനങ്ങൾ പ്രാദേശികസഭകൾക്കും സന്ന്യസ്തസമൂഹങ്ങൾക്കും ജീവവായുവാണെന്ന് വിശേഷിപ്പിച്ച പാപ്പാ അടിയന്തരാവസ്ഥകളുണ്ടാകുമ്പോൾ വിരിക്കേണ്ട ഒരു പുതപ്പല്ല കുട്ടികളുടെ ദുരുപയോഗം തടയൽ പ്രവർത്തനമെന്നും മറിച്ച്, സുവിശേഷത്തോട് വിശ്വസ്തത പുലർത്തുന്ന സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറകളിൽ ഒന്നാണതെന്നും ഉദ്ബോധിക്കുകയും അവരോട് തൻറെ Read More…
ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലേക്ക് തിരികെയെത്തുന്നു…
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ മാർച്ച് 23 ഞായറാഴ്ച തിരികെ വത്തിക്കാനിലേക്ക് എത്തും. ഇതേദിവസം ഉച്ചയ്ക്ക് ത്രികാലജപപ്രാർത്ഥനയുടെ സമയത്ത് പാപ്പാ ആശപത്രിയിലെ തന്റെ മുറിയുടെ ജാലകത്തിൽ പ്രത്യക്ഷനായേക്കുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളും, പിന്നീട് ന്യുമോണിയയും മൂലം ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ മാർച്ച് 23 ഞായറാഴ്ച ആശപത്രിയിൽനിന്ന് ഡിസ്ചാർജ് ആകും. ഞായറാഴ്ച Read More…
സ്‌നേഹം ബുദ്ധിശക്തിയേക്കാൾ വിലപ്പെട്ടതാണ് : ഫ്രാൻസിസ് മാർപാപ്പ
ഫെബ്രുവരി 10–11 തീയതികളിൽ പാരീസിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കൾക്കുള്ള സന്ദേശത്തിൽ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ ആത്യന്തികമായി മനുഷ്യരാശിയെ സേവിക്കുകയും പ്രതിരോധിക്കുകയും ചെയ്യണമെന്ന തന്റെ നിലപാട് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു. ഫെബ്രുവരി 11-ന് തന്റെ സന്ദേശത്തിൽ ഫ്രഞ്ച് തത്ത്വചിന്തകനായ ജാക്വസ് മാരിറ്റൈനെ ഉദ്ധരിച്ച് പരിശുദ്ധ പിതാവ് പറഞ്ഞു: “സ്നേഹം ബുദ്ധിശക്തിയേക്കാൾ വിലപ്പെട്ടതാണ്”, ഡാറ്റയ്ക്കും അൽഗോരിതങ്ങൾക്കും അമിതമായി പ്രാധാന്യം നൽകുന്നത് സത്യത്തെ അപകടകരമാംവിധം കൃത്രിമമാക്കുകയും മനുഷ്യന്റെ സർഗ്ഗാത്മകതയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്ക പ്രകടിപ്പിച്ചു. “എന്റെ ഏറ്റവും Read More…
പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും ശുശ്രൂഷ ചെയ്യുന്ന സമർപ്പിതർക്കുവേണ്ടി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ
ദരിദ്ര്യരാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കും, യുദ്ധം മൂലം കഷ്ടപ്പെടുന്നവർക്കും വേണ്ടി ശുശ്രൂഷ ചെയ്യുന്ന വൈദികർക്കും, സമർപ്പിതർക്കും വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ഫെബ്രുവരി 5ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനം പോളിഷ് ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിലാണ് ബുദ്ധിമുട്ടേറിയ അജപാലനമേഖലകളിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരെ പാപ്പാ പ്രത്യേകം അനുസ്മരിച്ചത്. ഉക്രൈൻ, മദ്ധ്യപൂർവ്വദേശങ്ങൾ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക് എന്നിവിടങ്ങൾ തന്റെ പ്രഭാഷണത്തിൽ പാപ്പാ പ്രത്യേകം പരാമർശിച്ചു. സായുധസംഘർഷങ്ങളും യുദ്ധങ്ങളും നിലനിൽക്കുന്നയിടങ്ങളിൽ വൈദികരുടെയും സമർപ്പിതരുടെയും സാന്നിദ്ധ്യം, Read More…
ആശയവിനിമയം മാനവികതയുടെ മുറിവുകൾ ഉണക്കണം: ഫ്രാൻസിസ് മാർപാപ്പാ
നിസ്സംഗത, അവിശ്വാസം, വിദ്വേഷം എന്നിങ്ങനെയുള്ള തിന്മകൾ നിറയുന്ന ഒരു ലോകത്തിൽ, നന്മയുടെ അന്വേഷണത്തെ ത്വരിതപ്പെടുത്തുന്നതും, ഹൃദയത്തെ വിശാലമാക്കിക്കൊണ്ട്, സാഹോദര്യം ഉറപ്പുവരുത്തുന്നതുമായ ഒരു മാനവികത സൃഷ്ടിക്കുന്നതാണ് മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വമെന്നു ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു. അൻപത്തിയൊമ്പതാമത് ആഗോള സമൂഹ മാധ്യമ ദിനത്തിനായുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം അടിവരയിട്ടു പറഞ്ഞത്. ജൂബിലി വർഷത്തിൽ, പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ വിളിക്കപ്പെട്ടിരിക്കുന്ന നമുക്ക്, മറ്റുള്ളവരുടെ ജീവിതത്തിൽ മറഞ്ഞിരിക്കുന്ന പ്രത്യാശയുടെ കിരണങ്ങൾ ജ്വലിപ്പിക്കുവാനുള്ള കടമയെയും പാപ്പാ ഓർമ്മപ്പെടുത്തുന്നു. മാധ്യമപ്രവർത്തകരുടെ മധ്യസ്ഥനായ വിശുദ്ധ Read More…








