ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച്, മ്യന്മാറിലും തായ്‌ലൻഡിലുമുണ്ടായ വൻ ഭുകമ്പദുരന്തത്തിൽ പാപ്പായുടെ അനുശോനമറിയിക്കുന്ന സന്ദേശം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ അയച്ചു.
മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ഫ്രാൻസീസ് പാപ്പാ പ്രാർത്ഥിക്കുന്നുവെന്നും ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരുടെ ചാരെ പാപ്പാ ആത്മീയമായി സന്നിഹിതനാണെന്നും കർദ്ദിനാൾ പരോളിൻ ഭൂമികുലുക്കം അനുഭവപ്പെട്ട ഇരുനാടുകളുടെയും അധികാരികൾക്കും അന്നാടുകളിലെ സഭാധികാരികൾക്കും അയച്ച അനുശോചനസന്ദേശങ്ങളിൽ അറിയിക്കുന്നു.
പരിക്കേറ്റവരെയും പാർപ്പിടവും മറ്റും നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുന്ന ദുരിതാശ്വാസപ്രവർത്തകർക്ക് ഉൾക്കരുത്തും സ്ഥൈര്യവും ലഭിക്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുന്നു.
ഭൂകമ്പമാപനിയിൽ 7 ദശാംശം 7 തീവ്രത രേഖപ്പെടുത്തിയതുമായ, ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. തുടർന്ന് 6 ദശാംശം 4 തീവ്രതയുണ്ടായിരുന്ന ഒരു ഭൂകമ്പവും ഉണ്ടായി. മ്യന്മാറിലെ മൻഡല നഗരം തകർന്നടിഞ്ഞതായാണ് വിവരം.