News Social Media

കാർലോ അക്യൂട്ടിസ് വിശുദ്ധപദവിയിലേക്ക്

കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച കാർലോ അക്യൂട്ടിസ് വിശുദ്ധന്മാരുടെ ഗണത്തിലേക്ക്. ലാപ്ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറന്നശേഷം 15–ാം വയസ്സിൽ അന്തരിച്ച ഈ കംപ്യൂട്ടർ പ്രതിഭയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിച്ചു. കാർലോയുടെ മധ്യസ്ഥതയിൽ കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി, ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചു. ബ്രസീലിൽ ഒരു ബാലൻ Read More…

News Social Media

സംസ്ഥാനത്ത് 5 ജില്ലകളിൽ റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ യല്ലോ അലേർട്ടാണ്. രാത്രിയിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

News Social Media

മയക്കുമരുന്ന് – ആയുധ കടത്ത്: കേരളം വലിയ അപകടത്തിലേയ്ക്കോ?‌: ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ MCBS

25, മാർച്ച് 2021: ഭാരതത്തിൻറെ സമുദ്രാതിർത്തിയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് രവിഹാൻസി എന്ന ചരക്ക് കപ്പൽ പിടികൂടി. നർക്കോട്ടിക്ക് ബ്യൂറോയുടെ ചെന്നൈ സോണൽ യൂണിറ്റ്, കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം തുറമുഖത്തടുപ്പിച്ച് പരിശോധന നടത്തി. 320.323 കിലോഗ്രാം ഹെറോയ്നും അഞ്ച് എ.കെ 47 തോക്കുകളും 1000 റൗണ്ട് വെടിയുതിർക്കാവുന്ന 9 എംഎം തിരകളും കപ്പലിൽ നിന്ന് കണ്ടെത്തി. കപ്പൽജോലിക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് കേരളത്തിലും, കർണ്ണാടകയിലും, തമിഴ്നാട്ടിലും റെയ്ഡുകളും അറസ്റ്റുകളുമുണ്ടായി. Read More…

News Social Media

മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാന്റെ സംസ്കാരം 21ന് തിരുവല്ലയിൽ: 19 ന് മൃതദേഹം കേരളത്തിലെത്തിക്കും

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാന്റെ സംസ്കാരം മെയ് 21 ന് തിരുവല്ലയിൽ. മെയ് 19 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തും. തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര കടന്നുപോകുക. വൈകിട്ട് 5.45 ന് തിരുവല്ല പൗരാവലിയുടെ അന്ത്യാഞ്ജലിക്ക് ശേഷം 7.30 ന് സഭാ ആസ്ഥാനത്ത് എത്തും. എട്ടുമണി മുതൽ വിവിധ ഘട്ടങ്ങളായി ശുശ്രൂഷകൾ നടത്തും. മെയ് 20 നാണ് പൊതുദർശനം. 20 ന് രാവിലെ Read More…

News Social Media

പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം; ആരോഗ്യ മന്ത്രി വീണാ ജോർജ്

പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകൾ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. പനിയുടെ എണ്ണം മുൻവർഷത്തേക്കാൾ കുറവാണെന്ന് മന്ത്രി പറഞ്ഞു. ജനുവരി Read More…

News Social Media

കൊവിഷീല്‍ഡിന് മാത്രമല്ല, കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം; പഠനറിപ്പോര്‍ട്ട് പുറത്ത്

കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും ആര്‍ത്തവ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്നാണ് പഠനം പറയുന്നത്. 635 യുവാക്കളും 291 മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലാണ് പഠനം നടന്നത്. ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍, നാഡീവ്യൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയും പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിര്‍മാതാക്കള്‍. വാക്‌സിന്‍ സ്വീകരിച്ച വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് സ്‌ട്രോക്ക്, Read More…

News Social Media

സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടിയെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ പരമപ്രധാനമാണ്. കൃത്യമായ പരിശോധനകള്‍ അനിവാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കാലതാമസം തയ്യാറെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു. മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്നും Read More…

News Social Media

നാലുവര്‍ഷ ബിരുദം: ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി

വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവര്‍ഷ ബിരുദ പരിപാടിയെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു. സംസ്ഥാനത്തെ കോളേജുകളില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കാനായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്യുന്മുഖ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘താല്‍പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് Read More…

News Social Media

മണിപ്പൂർ; ഇന്ത്യൻ ജനാധിപത്യത്തിന് ഒരു തീരാക്കളങ്കം :ആന്റോ അക്കര

കന്ധമാൽ വനമേഖലയിൽ നടന്ന ആസൂത്രിതമായ ക്രൈസ്തവ വിരുദ്ധ കലാപത്തെക്കുറിച്ചുള്ള അസുഖകരമായ കുറെ ചോദ്യങ്ങളുമായി “കന്ധമാൽ: ഇന്ത്യയുടെ മതേതരത്വത്തിന് ഒരു കളങ്കം” എന്ന പേരിൽ എന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചത് 2009 മാർച്ച് മാസത്തിലായിരുന്നു. അതിന് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം, 37 ലക്ഷം മാത്രം ജനസംഖ്യ വരുന്ന ഒരു നോർത്ത് ഈസ്റ്റ് ഇന്ത്യൻ സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിലിനെയും, അടിച്ചമർത്തലിനെയും, അവിടെ അരങ്ങേറുന്ന അരാജകത്വത്തെയും കുറിച്ച് “മണിപ്പൂർ: ഇന്ത്യൻ ജനാധിപത്യത്തിന് ഒരു കളങ്കം” എന്ന പേരിൽ ഈ ലേഖനം Read More…

News Social Media

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം പിൻവലിച്ചു

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് പരിഷ്കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ Read More…