News Social Media

ലോകമെമ്പാടുമുള്ള മതാധ്യാപകർക്ക് ആശംസയും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ലോകമെമ്പാടും വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മതാധ്യാപകർക്കു ആശംസയും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇന്നലെ (ആഗസ്റ്റ്-21) വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍വച്ചുനടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് ലോകമെമ്പാടുമുള്ള മതാധ്യാപകർക്ക് ഫ്രാൻസിസ് പാപ്പ ആശംസകൾ അർപ്പിച്ചത്. പത്താം പിയൂസ് പാപ്പയുടെ ഓർമ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളിൽ ആഘോഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പ, മതാധ്യാപകരെ ഓർക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം സൂചിപ്പിച്ചത്. “ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ സ്മരണയായി ലോകത്തിന്റെ പല Read More…

News Reader's Blog

സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്ന് തുടക്കം

പാലാ : മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കു വേദിയാകുന്ന പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സും ഇടയന്മാരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി. ഇന്നു വൈകിട്ടു തുടങ്ങുന്ന അസംബ്ലി 25ന് ആണു സമാപിക്കുക. അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് വേദിയായ ആദ്യ മഹാസമ്മേളനം പത്തുവർഷം മുൻപു നടന്ന സിബിസിഐ സിന‍ഡാണ്. പിന്നീടു കാരിത്താസ് ഇന്ത്യയുടെ വൻ സമ്മേളനത്തിനും ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷിയായി. ഇതിനു സമീപമുള്ള സെന്റ് തോമസ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിന്റെ താഴത്തെ നിലയിലാണ് (ബിഷപ് Read More…

News Social Media

ജസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത്

ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായ പശ്ചാത്തലത്തിൽ സി.ബി.ഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്‌നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശം ജീവനക്കാരിക്ക് അന്വേഷണസംഘം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഇവരുമായി ഫോണിൽ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റർ പിടിച്ചെടുത്ത് പരിശോധിക്കാനാണ് Read More…

News Social Media

മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം ഇടപെടണം: ഇടുക്കി രൂപത

മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് പറഞ്ഞ് ഇടുക്കി രൂപത. ജനങ്ങളോട് ആശങ്കപ്പെടരുത്, ആശങ്ക പ്രചരിപ്പിക്കരുതെന്ന് പറയുന്നതിൽ അർഥമില്ല. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് വിഷയം പരിഹരിക്കണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. ഇടുക്കിയിൽ നിന്നും വിജയിച്ച് പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആകൂലത തിരിച്ചറിഞ്ഞു ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണമെന്നാണ് ഇടുക്കി രൂപതയുടെ നിലപാട്. ആശങ്കകൾ പരിഹരിക്കേണ്ടത് ഭരണകൂടമാണ്. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ ദുർബല ശക്തിയായി. തമിഴ്നാടിന് മറ്റെവിടെയെങ്കിലും നിന്ന് വെള്ളം Read More…

News Reader's Blog

സ്വവർഗ്ഗ ലൈംഗിക ബന്ധത്തെ സഭ അംഗീകരിക്കുന്നു എന്ന് വാദിക്കുന്നവരോട് …

പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്ന ചില പ്രസ്ഥാനങ്ങളും മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നവരുമായ ഏതാനും വ്യക്തികളും സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭ അംഗീകരിച്ചു, ഫ്രാൻസീസ് മാർപാപ്പ അംഗീകരിച്ചു എന്നൊക്കെ വാദിച്ച് വ്യാപകമായ തെറ്റിദ്ധാരണ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. സ്വവർഗ ബന്ധങ്ങളെ തികച്ചും സ്വാഭാവികമായ ബന്ധങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ‘കാതൽ ദ കോർ’ എന്ന സിനിമയുടെ പ്രമേയത്തിലെ അപകടങ്ങളെ കത്തോലിക്കാ സഭയുടെ ധാർമിക – ദൈവശാസ്ത്ര പ്രബോധങ്ങളുടെ വെളിച്ചത്തിൽ സിനിമ റിലീസ് ചെയ്തപ്പോഴും, ഇപ്പോൾ മികച്ച ചലച്ചിത്രത്തിനുള്ള Read More…

News Reader's Blog

ഫാ. വര്‍ഗീസ് പാത്തികുളങ്ങരക്ക് പൗരസ്ത്യരത്‌നം അവാർഡ്

സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ‘പൗരസ്ത്യരത്‌നം’ അവാര്‍ഡിനു സിഎംഐ സമര്‍പ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ ഫാ. വര്‍ഗീസ് പാത്തികുളങ്ങര അര്‍ഹനായി. സീറോമലബാര്‍ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങള്‍ പുനരു ദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളര്‍ത്തിയെ ടുക്കുന്നതിലും അതുല്യമായ സംഭാവനകള്‍ നല്‍കാന്‍ ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അവാര്‍ഡ് നല്‍കിക്കൊണ്ട് പറഞ്ഞു. തലശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ദീര്‍ഘകാലം ആരാധനക്രമ പ്രഫസറുമാ യിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തി Read More…

News Social Media

ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്

ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ തീര്‍ത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂര്‍വ്വം യാത്ര ചെയ്യുമ്പോള്‍ ദൈവാനുഗ്രഹം സമൃദ്ധമായി Read More…

News Social Media

ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വൈദികന്‍ മരിച്ചു

കാസർഗോഡ് മുള്ളേരിയയിൽ ദേശീയപകാക താഴ്ത്തുന്നിതനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ( ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന സഹ Read More…

News Reader's Blog

നിസ്കാര വിവാദം: മതപണ്ഡിതര്‍ മറച്ചുവയ്ക്കുന്ന ചില വസ്തുതകള്‍

മൂവാറ്റുപുഴ നിര്‍മ്മല കോളജിലും കോതമംഗലം പൈങ്ങോട്ടൂര്‍ സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഇസ്ലാമതവിശ്വാസികളായ വിദ്യാര്‍ത്ഥിനികള്‍ നിസ്കാരമുറി ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. മൂവാറ്റുപഴ നിര്‍മ്മല കോളജില്‍ ഈ വിഷയത്തിലുള്ള വിവാദം രൂക്ഷമായതോടെ ഒരുപറ്റം മതനേതാക്കള്‍ മുന്നോട്ടുവന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റുപറ്റിയെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞതോടെ എറണാകുളം ജില്ലയിലെ മറ്റൊരു സ്കൂളിലും ഇതേ ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രശ്നം സൃഷ്ടിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഈ ആവശ്യം കേരളം മുഴുവനിലുമുള്ള കത്തോലിക്കാ, ക്രൈസ്തവസ്ഥാപനങ്ങളില്‍ ഇവര്‍ ആവശ്യപ്പെടും എന്നതിന്‍റെ തെളിവാണ് Read More…

News Social Media

സമഗ്ര പുനരധിവാസ പദ്ധതികളുമായി കെ.സി.ബി.സി.

കൊച്ചി: വയനാട്ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ച് കെ.സി ബി.സി. പുനരധിവാസത്തിനായി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്കും. സര്‍ക്കാര്‍ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള്‍ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകള്‍ നിര്‍മ്മിച്ച് നല്കുക. മറ്റ് ജില്ലകളില്‍ വന്ന് താമസിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കും. സര്‍ക്കാരിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും. പുനരധിവസിപ്പിക്കപ്പെടുന്ന Read More…