News Reader's Blog Social Media

ജലന്ധറിന് പുതിയ ഇടയൻ ; ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി

ചണ്ഡീഗഡ്: ജലന്ധർ രൂപത മെത്രാനായി ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ രാവിലെ പത്തിന് ആരംഭിച്ച തിരുക്കർമങ്ങളിൽ ഡൽഹി ആർച്ചുബിഷപ് ഡോ. അനിൽ ജോസ ഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ഉജൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അ ഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവരാണ് സഹകാർമികരായത്. ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേ ശം നൽകി. കൈവയ്പ് ശുശ്രൂഷകൾക്ക് ശേഷം മോതിരമണിയിക്കുകയും അംശവടി Read More…

News Reader's Blog

ദുക്റാനതിരുനാളും സഭാദിനാഘോഷവും

മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 വ്യാഴാഴ്ച സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർസഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 നു സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർ മികത്വത്തിൽ ആഘോഷമായ റാസ കുർബാന അർപ്പിക്കും. 11 മണിക്ക് സഭാദിനാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാർസഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈ ദിക-അല്മായ-സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും. സീറോമലബാർ സഭാംഗവും ഹൃദ്രോഗവി ദഗ്ധനുമായ Read More…

News Reader's Blog Social Media

ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം ; പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി

പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.

News Reader's Blog Social Media

ഭരണാധികാരികള്‍ മാരക ലഹരിക്കെതിരെ പിടിമുറുക്കണം: ബിഷപ് കല്ലറങ്ങാട്ട്

പാലാ :ഭരണാധികാരികള്‍ മാരക ലഹരികള്‍ക്കെതിരെ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നിയമം ബലഹീനമാക്കപ്പെടുന്നുവോ അവിടെയെല്ലാം അച്ചടക്കരാഹിത്യം ഉണ്ടാകുന്നു. ചെറിയ ലഹരിക്കേസുകള്‍ വലിയ പ്രചരണത്തോടെ പിടിക്കപ്പെടുകയും വലിയവ വലഭേദിച്ച് രക്ഷപെടുകയും ചെയ്യുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഈ ഭാഗങ്ങള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്. Read More…

News Reader's Blog Social Media

പാലാ രൂപത മെഡിക്കൽ രം​ഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആരംഭകാല ചരിത്രം രേഖപ്പെടുത്തുന്ന മുൻ വികാരി ജനറാൾ റവ.ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച പാലാ രൂപത മെഡിക്കൽ രം​ഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ഡ‍ോ.ജോസഫ് തടത്തിൽ പുസ്തകം ഏറ്റുവാങ്ങി. റവ.ഫാ. ജോസ് കീരഞ്ചിറ, റവ .ഫാ . ജോസഫ് കുഴിഞ്ഞാലിൽ, റവ. ഫാ.ഫിലിപ്പ് ഞരളക്കാട്ട്, ആശുപത്രി മാനേജിം​ഗ് ഡയറക്ടറും വികാരി ജനറാളുമായ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ,റവ. Read More…

News Reader's Blog

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

ലഹരിയുടെ മാരക വ്യാപനത്തെ വല്ലാത്തൊരു ഭീതിയോടെ നോക്കിക്കാണുകയാണ് മലയാളികൾ. സാമൂഹിക ഇടങ്ങളിൽ, വിദ്യാലയങ്ങളിൽ, വീടുകളിൽ ലഹരിയുടെ നീരാളിക്കയ്കൾ ആഴ്നിറങ്ങിക്കൊണ്ടിരിക്കുകയാണ്. സംരക്ഷണമൊരുക്കേണ്ട സർക്കാർ സംവിധാനങ്ങൾ ഖജനാവ് നിറക്കാൻ മദ്യവിൽപനയിൽ പുതിയ റെക്കോർഡിടാനുള്ള ആലോചനയിലാകുമ്പോൾ ലഹരി വിരുദ്ധ പോരാട്ടങ്ങൾ കാലംകണ്ട കോമാളിത്തരമായി മാറുന്നു. മദ്യം വിറ്റു നിത്യച്ചിലവിനുള്ള പണം കണ്ടെത്തുന്ന ഒരു സർക്കാരിനെന്തു ലഹരിവിരുദ്ധത? മയക്കുമരുന്ന് നമ്മുടെ രാജ്യത്തിനും സംസ്കാരത്തിനുമെതിരായ യുദ്ധമാണെന്നു തിരിച്ചറിഞ്ഞു ഭരണകൂടങ്ങൾ ഇച്ഛാശക്തിയോടും ആത്മാർത്ഥതയോടുംകൂടെ ലഹരിക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകട്ടെ. ചിത്തഭ്രമത്തിന്റെ വക്കോളമെത്തിനിൽക്കുന്ന നമ്മുടെ തലമുറയെ രക്ഷിക്കാൻ Read More…

News Reader's Blog Social Media

പാലാ രൂപതയിലെ 75 വയസുകാരുടെ സമ്മേളനം; ലിഫ്ഗോഷ് @ 75

പാലാ: പാലാ രൂപത ജന്മംകൊണ്ട വർഷം ഭൂജാതരായ രൂപതാംഗങ്ങളുടെ സംഗമം “ലിഫ്ഗോഷ് 75′ ആത്മീയ ഉണർവേകി. രൂപതയുടെ പാരമ്പര്യവും സംസ്കാരവും കൈമുതലാക്കി വളർന്ന നൂറുകണക്കിന് വയോജനങ്ങളെ രൂപത ആദരിച്ചു. രൂപത യുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ സാക്ഷ്യം വഹിക്കുകയും വിദ്യാഭ്യാസ, ആതുര, വികസന മേഖലകളിലെ നേട്ടങ്ങളിൽ അഭിമാനിക്കുകയും ചെയ്യുന്ന വയോജനങ്ങളാണ് ഇന്നലെ പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്. തങ്ങളുടെയും കുടുംബാഗങ്ങളുടെയും വളർച്ചയിൽ രൂപത വഹിച്ച പങ്കിന് നന്ദി അർപ്പിക്കാനുള്ള അവസരമായാണ് രൂപതാംഗങ്ങളായ വയോജനങ്ങൾ സമ്മേളനത്തെ നോക്കിക്കണ്ടത്. Read More…

News Reader's Blog

നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓർമ്മദിനം

കേരള സുറിയാനിസഭയുടെ പുരോഗതിയ്ക്കായി അക്ഷീണം പ്രയത്നിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ ദിവംഗതനായിട്ട് 2025 ജൂണ്‍ 20 ന് 110 വര്‍ഷം തികയുകയാണ്. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ന​​​വോ​​​ഥാ​​​ന​​​ത്തി​​​നു പ​​​ങ്കു​​വ​​​ഹി​​​ച്ച ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്റെയും ദീപിക ദിനപത്രത്തിന്റെ ആദ്യകാല രൂപമായ “നസ്രാണി ദീപികയുടെയും തുടക്കക്കാരൻ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ; മലയാള മനോരമയുടെ പിറവിയിലും മാണിക്കത്തനാരുടെ സഹകരണമുണ്ടായിരുന്നു. സത്യനാദ കാഹളം, കേരള മിത്രം എന്നീ പത്രങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം Read More…

News Reader's Blog Social Media

ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് എസ്എംവൈഎം പ്രൊജക്ട് ‘വേര്’ നടത്തപ്പെട്ടു

പാലാ: ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ഈ വർഷത്തെ പ്രെജക്‌ട് ‘പാലാ രൂപതയിലെ ചരിത്ര പുരുഷന്മാരെ അറിയുക’ എന്നതിൻ്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം ‘വേര്’ എന്ന പേരിൽ നടത്തപ്പെട്ടു. സഭാ പാരമ്പര്യങ്ങളുടെ ഉറവിടങ്ങൾ തേടി കുറവിലങ്ങാട് വെച്ചാണ് പ്രവർത്തനം നടത്തപ്പെട്ടത്. മാർത്തോമാ നസ്രാണി സഭയിലെ ജ്വലിക്കുന്ന വ്യക്തിത്വങ്ങളായ നിധീരിക്കൽ മാണി കത്തനാർ,പനങ്കുഴയ്ക്കൽ വല്യച്ചൻ,പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ എന്നിവരുടെയും, അർക്കദിയാക്കോന്മാരുടെയും കബറിടങ്ങൾ സന്ദർശിച്ചു. കുറവിലങ്ങാട് Read More…

News Reader's Blog

മാപ്പിള സംവരണത്തിൽ നസ്രാണി മാപ്പിളമാരെ ഒഴിവാക്കുന്നത് അനീതി : എസ്എംവൈഎം

പാലാ : കേന്ദ്രസർക്കാരിൻറെ, സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ട മാപ്പിള സംവരണത്തിൽ ‘നസ്രാണി മാപ്പിള’മാരെ ഒഴിവാക്കുന്നത് അനീതിയാണെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപത. 1993 ൽ പുറത്തിറങ്ങിയ ലിസ്റ്റ് പ്രകാരം അർഹത ഉണ്ടായിട്ടും ക്രൈസ്തവർ ഒഴിവാക്കപ്പെടുകയാണ്. ഇത്തരം അനീതികൾ മനസ്സിലാക്കുവാനും, അവയ്ക്കെതിരെ ജാഗ്രത പാലിക്കുവാനും യുവജനങ്ങൾ ശ്രദ്ധിക്കണം. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം Read More…