സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി. ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു. ‘ഓവര്‍ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നുണ്ട്. കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല. ഗ്യാസിന്റെ ലഭ്യതക്കുറവുള്ളതിനാല് എല്ലാവരും ഇൻഡക്ഷൻ കുക്കറാണ് ഉപയോഗിക്കുന്നത്. ആരും സ്വയം നിയന്ത്രിക്കുന്നില്ല’, മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷന് ഹിയറിങ് കഴിഞ്ഞു. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാര്‍ജ് കൂട്ടാതിരിക്കാന്‍ ശ്രമിക്കുമെന്നും വൈദ്യുതി ഉപയോഗം 6195 Read More…
News
പകൽ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. പ്രധാന തിരുന്നാൾ ദിവസമായിരുന്ന ഇന്നലെ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ആയിരക്കണക്കിനാളുകളാണ് നേർച്ച കാഴ്ചകളുമായി വല്യച്ചന്റെ അനുഗ്രഹം തേടി എത്തിയത്. രാവിലെ സീറോ മലബാർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. റാസയ്ക്കു ശേഷം ഭക്തിയാധരവൂർവ്വവും വിശ്വാസ നിർഭരവുമായി നടന്ന പകൽ പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പ്രാർത്ഥനാ മഞ്ചരികളുമായി പങ്ക് ചേർന്നത്. മുത്തുക്കുടകളും ആലവെട്ടവും Read More…
വേനലിൽ അമീബിക് മസ്തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്
വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കാനും മുഖം കഴുകാനും പാടില്ല. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളും ടാങ്കുകളും നീന്തല്‍ കുളങ്ങളും ക്ലോറിനേറ്റ് ചെയ്യണം.മസ്തിഷ്കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം കണ്ടെത്താനുള്ള പരിശോധനകള്‍ കൂടി നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Read More…
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അനുശോചനം രേഖപ്പെടുത്തി മേജർ ആർച്ചുബിഷപ്പ്
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ വ 3 വിലപ്പെട്ട നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി സിറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മേജർ ആർച്ചു ബിഷപ്പ് അറിയിച്ചു. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നിറവിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ തികച്ചും ദൗർഭാഗ്യകരമാണെന്നു മാർ റാഫേൽ തട്ടിൽ പിതാവ് അനുസ്മരിച്ചു. നമ്മുടെ സന്തോഷങ്ങൾ കണ്ണു നീരിൽ അവസാനിക്കുന്ന ഈ Read More…
പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രക്കൾ ഒഴിവാക്കണം: മുഖ്യമന്ത്രി
സ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ എല്ലാ സുരക്ഷ നിർദേശങ്ങളും കർശനമായി പാലിക്കണം പ്രതിസന്ധികൾ നേരിടാൻ സർക്കാർ സജ്ജമെന്ന് Read More…
പരസ്യ വണക്കത്തിനായി വിശുദ്ധൻ്റെ തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു
അരുവിത്തുറ: അരുവിത്തുറ വല്യച്ചന്റെ തിരുനാളിൻ്റെ ഭാഗമായി ആചാര അനുഷ്ഠാനങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു. വികാരി ഫാ. മാത്യൂ ചന്ദ്രൻ കുന്നേൽ, ഫാ. ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. തോമസ് തയ്യിൽ, ഫാ. മാത്യൂ കടൂക്കുന്നേൽ എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകി. വല്യച്ചനെ വണങ്ങാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് Read More…
ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും
അരുവിത്തുറ : ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകിട്ട് 4:00 pm ന് പരി. കുർബാന ( ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. തോമസ് തറയിൽ മുഖ്യ കാർമികത്വം വഹിക്കും.റവ.ഫാ. ജിജോ പ്ലാത്തോട്ടം, റവ.ഫാ. തോമസ് കൊച്ചോടയ്ക്കൽ സഹ കാർമികരാകും). 5.40pm ന് തിരുനാൾ കൊടിയേറ്റ് (വെരി.റവ.ഫാ.മാത്യു ചന്ദ്രൻകുന്നേൽ) തുടർന്ന് 6 മണിക്ക് പുറത്തുനമസ്കാരം (വെരി.റവ.ഫാ.ക്ലമന്റ് എട്ടാനിയിൽ ) അതിനുശേഷം 101 പൊൻകുരിശു മേന്തിയുള്ള ഭക്തിനിർഭരമായ നഗരപ്രദക്ഷിണം. 23 -ാം തീയതി (വ്യാഴാഴ്ച) രാവിലെ 9: Read More…
അരുവിത്തുറ തിരുനാൾ അവലോകന യോഗം ചേർന്നു
അരുവിത്തുറ : അരുവിത്തുറ തിരുനാളിന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി അരുവിത്തുറ സെൻ്റ് ജോർജസ് ഫൊറോന തീർഥാടന ദൈവാലയത്തിൽ അവലോകന യോഗം ചേർന്നു. പാലാ ആർ ഡി ഓ. മുഹമ്മദ് സഫീർ ഇ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, അരുവിത്തുഫൊറോന വികാരി വെരി റവ ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വി പി നാസർ തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ ജനപ്രതിനിധികൾ,കേരള പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, കെഎസ്ഇബി, Read More…
വിശ്വാസത്തിന്റെ നിറവിൽ 365 ദിനങ്ങൾ; വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ സമ്മാനിച്ച് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളി
ചെമ്മലമറ്റം: ഒരു വർഷം മുഴുവൻ മുടങ്ങാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് മാതൃകാപരമായ ആദരവുമായി ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി. മഴയും മഞ്ഞും ശാരീരിക അസ്വസ്ഥതകളും വകവയ്ക്കാതെ 365 ദിവസവും അൾത്താരയോടു ചേർന്നുനിന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത 13 സൺഡേ സ്കൂൾ വിദ്യാർഥികൾക്കാണ് ഇടവക സൈക്കിളുകൾ സമ്മാനമായി നൽകിയത്. കുട്ടികളിൽ ആത്മീയ അച്ചടക്കവും ദൈവാശ്രയബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട ആദരം സംഘടിപ്പിച്ചത്. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ സൈക്കിളുകളുടെ Read More…
ഭീഷണിയുടെ സ്വരം വില പോകില്ല; അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മെത്രാൻമാർക്കെതിരെ സംസാരിച്ചവർക്ക് മറുപടിയുമായി പാലാ രൂപത ബിഷപ്പ് മാർജോസ്ഫ് കല്ലറങ്ങാട്ട്. ആരുടെയും പേരെടുത്തു പറയാതെ ആയിരുന്നു പിതാവിന്റെ പ്രസംഗം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഈ അടുത്ത നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും പിതാവ് പറഞ്ഞു. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്റെ അർത്ഥം എന്ന് പിതാവ് ചോദിച്ചു. രഹസ്യമായിട്ടല്ല, Read More…










