ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ന ടന്നുവരുന്ന സീറോ മലബാർ സഭാ സിന ഡിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വി രമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷ പ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബി ഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. ചങ്ങനാശേരി സെന്റ് Read More…
News
ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി ദിനാചരണവുമായി മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതി
ചെറുപുഷ്പ മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണം- ‘ജീവധാര 2024’ നടത്തി. അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന അനേകരെ ഓര്‍മിക്കുവാനും പ്രാര്‍ത്ഥിക്കുവാനും അവസരമായിത്തീര്‍ന്നു ഈ അനുസ്മരണം. ചുടുനിണമുതിര്‍ന്ന ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് രൂപതാ സമിതിയുടെ നേതൃത്വത്തില്‍ Read More…
സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി പ്രവിത്താനം ഇടവകാംഗം നിഷ ജീതു ഞാറക്കാട്ട്
പ്രവിത്താനം : രണ്ടര വർഷം മുമ്പ് പ്രത്യേക നിയോഗം സമർപ്പിച്ച് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം ഞാറക്കാട്ട് നിഷ ജീതു.വചനം ഇശോയാണെന്നും, വചനത്തെ സ്നേഹിക്കുമ്പോൾ ഈശോയെ തന്നെയാണ് സ്നേഹിക്കുക എന്ന ഉറച്ച ബോധ്യത്തോടെയും ആണ് നിഷ ഈ ഉദ്യമം ആരംഭിച്ചത്. ദൈവവചനത്തിന്റെ പ്രാധാന്യം ബൈബിളിൽ നിന്ന് തന്നെ മനസ്സിലാക്കി തരുന്ന വചനങ്ങളാണ് നിഷയ്ക്ക് ഈ ശ്രമകരമായ ദൗത്യത്തിൽ ഏറെ തുണയായത്. ഈശോയ്ക്ക് വേണ്ടി ചെറിയ സഹനങ്ങൾ ഏറ്റെടുക്കുമ്പോൾ തീർച്ചയായും ദൈവസന്നിധിയിൽ അതിന് വിലയുണ്ടാവും എന്ന Read More…
സീറോമലബാർസഭ പുതിയ സ്ഥിരം സിനഡിനെ തെരഞ്ഞെടുത്തു
കാക്കനാട്: സീറോമലബാർ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറ ങ്ങാട്ട്, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി അതിരൂപതാധ്യ ക്ഷൻ മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എന്നി വരാണ് പെർമനെന്റ് സിനഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്ഥിരം സിന ഡ് അംഗങ്ങളുടെ അഭാവത്തിൽ പകരക്കാരായി ചങ്ങനാശ്ശേരി അതിരൂപതാ സഹായമെ Read More…
സാമൂഹിക പ്രതിബദ്ധതയ്ക്കും സമുദായമുന്നേറ്റത്തിനും ആഹ്വാനം നൽകി സീറോമലബാർ സഭാ അസംബ്ലി
പാലാ: സാമൂഹികപ്രതിബദ്ധതയും രാഷ്ട്രനിർമ്മിതിയിലെ പങ്കാളിത്തവും ഉറപ്പാക്കിയും സമുദായമുന്നേറ്റത്തിന് ഉറച്ചവഴികൾ നിശ്ചയിച്ചും സീറോമലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മൂന്നാംദിനം പിന്നിട്ടു. അസംബ്ലിയിലുയർന്ന ചിന്തകളും പഠനങ്ങളും ക്രോഡീകരിച്ച് സിനഡിന് സമർപ്പിച്ചാണ് അസംബ്ലി ആഗസ്റ്റ് 25 (ഞായറാഴ്ച) സമാപനത്തിലേക്ക് പ്രവേശിക്കുന്നത്. ഉജെയ്ൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിജ്നോർ രൂപതാധ്യക്ഷൻ മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, ഫാ. പോളി പയ്യപ്പള്ളി, ഫാ. തോമസ് വടക്കുംകര സിഎംഐ, സെബാസ്റ്റ്യൻ പന്തല്ലൂപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ ഹിന്ദിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാണ് അസംബ്ലിയുടെ മൂന്നാംദിനത്തിന് തുടക്കമിട്ടത്. സമുദായ Read More…
സീറോമലബാർ അസംബ്ലിയിൽ അലിഞ്ഞില്ലാതായി വ്യത്യസ്ത ഭാഷകൾ
പാലാ: സീറോമലബാർ അസംബ്ലിക്കായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വിവിധ ഭാഷകൾ സംസാരിച്ചെത്തിയവർ സഹോദരസ്‌നേഹത്തിന്റെ കരുത്തിൽ ഒന്നായി മാറി. മലയാളവും ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും ജർമ്മനുമൊക്കെ സംസാരിച്ചത് സ്‌നേഹത്തിന്റെ ഭാഷകളിലായിരുന്നു. വിവിധഭാഷകളെ മറികടക്കാനായി ഇംഗ്ലീഷിനും മലയാളത്തിനും പ്രാധാന്യം നൽകിയായിരുന്നു പ്രഭാഷണങ്ങളേറെയും. തിരുകർമ്മങ്ങളിലെ ഗീതങ്ങൾ പലഭാഷകളിൽ മുഴങ്ങിയത് അംഗങ്ങൾക്കൊല്ലാം ഏറെ ഹൃദ്യമായി. നിർദ്ദേശങ്ങളെല്ലാം വ്യത്യസ്തഭാഷകളിൽ സമ്മാനിക്കാനായത് സംഘാടകമികവും വിളിച്ചറിയിച്ചു. മലയാളത്തിന് പിന്നാലെ ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും മാറിമാറി ഉപയോഗിച്ച് അനൗൺസ്‌മെന്റ് വേദിയിൽ ഫാ. ജോർജ് കാരാംവേലി ശ്രദ്ധനേടി. മേലുകാവുമറ്റം സെന്റ് തോമസ് Read More…
മാർ ജോർജ് ആലഞ്ചേരി സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യൻ: മാർ റാഫേൽ തട്ടിൽ
പാലാ: സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർ സഭാ അസംബ്ലിയുടെ രണ്ടാംദിനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മേജർ ആർച്ചുബിഷപ്പെന്ന നിലയിലെ നേതൃത്വശുശ്രൂഷകൾക്ക് സഭയുടെ മുഴുവൻ ആദരവർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ. ക്രിസ്തുസ്നേഹത്തിന്റെയും സഭാസ്നേഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും നേരനുഭവമാണ് മാർ ജോർജ് ആലഞ്ചേരി സഭയ്ക്കു സമ്മാനിച്ചത്. കുടിയേറ്റജനത സഭയുടെ ഹൃദയമിടിപ്പാണെന്ന ബോധ്യത്തിൽ ആലഞ്ചേരി പിതാവ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സഭയ്ക്കുണ്ടായ Read More…
കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയണം
കാഞ്ഞിരപ്പളളി: കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയുവാനുള്ള സാഹചര്യങ്ങളൊരുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍, കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം. പ്രാര്‍ത്ഥനാജീവിതം, കൃത്യനിഷ്ഠ, അച്ചടക്കം, സേവന മനോഭാവം, സാഹോദര്യം എന്നിവയിലുടെ കുട്ടികള്‍ വളരണം. ലോകം വിരല്‍ത്തുമ്പിലായിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ മത്സരിച്ച് മുന്നേറുവാന്‍ കഠിനാധ്വാനം ചെയ്യണം. Read More…
പ്രാർത്ഥനയുടേയും പഠനത്തിന്റേയും നിറവിൽ സീറോമലബാർ അസംബ്ലി
പാലാ: അഞ്ച് ദശലക്ഷം സീറോമലബാർ സഭാതനയരുടെ പ്രതിനിധികൾ കൂട്ടായ പ്രാർത്ഥനയുടെയും പഠനത്തിന്റേയും നിറവിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി രണ്ട് ദിനങ്ങൾ പിന്നിട്ടു. ബിഷപ്പുമാരും വൈദികരും സമർപ്പിയും അൽമായരുമടക്കം 148 അംഗങ്ങൾ പങ്കെടുക്കുന്ന അസംബ്ലിയുടെ രണ്ടാംദിനം ഔദ്യോഗിക ഉദ്ഘാടനത്തോടെ ആരംഭിച്ചു. ഉദ്ഘാടകനായി എത്തിയ ഇന്ത്യയുടെ അപ്പോസ്തോലിക്ക് ന്യൂൺഷോ ആർച്ച്ബിഷപ്പ് ലിയോപോൾദോ ജില്ലിയുടെ സാന്നിധ്യവും വാക്കുകളും ആവേശത്തോടെയാണ് അംഗങ്ങൾ ഏറ്റുവാങ്ങിയത്. മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. കാലോചിതമായ സഭാനവീകരണമെന്ന വിഷയത്തിലൂന്നി സീറോമലബാർ സഭയിലെ Read More…
സിറോമലബാർ സഭ അസംബ്ലിക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി വത്തിക്കാൻ സ്ഥാനപതി
പാലാ :സിറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ് ഘാടനസന്ദേശത്തിലാണ് മാർപ്പാപ്പയുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ടറിയിച്ചത്. അസംബ്ലിയുടെ മാർഗ്ഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവൽക്കരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് കാലികവും അവസ്ഥകൾ ചർച്ചചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാന ദൗത്യമാണ് സുവിശേഷപ്രഘോഷണം. ലോകത്തിന് സുവിശേഷ മാതൃകകളാകാൻ പുരോഹിതർക്കും Read More…










