News Reader's Blog Social Media

സുറിയാനി ഭാഷ ക്രിസ്തീയ പാരമ്പര്യത്തിൻ്റെ പ്രകാശം : മാർ റാഫേൽ തട്ടിൽ

കോട്ടയം: സുറിയാനി ഭാഷയുടെ പഠനം അപ്പോസ്തോലിക പിതാക്കന്മാരുടെ തനതായ അനുഭവങ്ങളും ക്രിസ്തീയ പാരമ്പര്യത്തിൻ്റെ ആഴത്തിലുള്ള ദർശനങ്ങളും അനാവരണം ചെയ്യുന്നതാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലറുമായ മാർ റാഫേൽ തട്ടിൽ.

വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന അന്തർദേശീയ സുറിയാനി ദൈവശാ സ്ത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.

ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായ സെമിറ്റിക് സംസ്കാരത്തിലും ഭാഷയിലും രൂപംകൊണ്ട ആരാധനക്രമ പാരമ്പര്യമാണ് പൗരസ്ത്യ സുറിയാനി ആരാധനക്രമം. സ്വന്തമായി ഒരു സംസ്കാരവും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും നമുക്കുണ്ട ന്നും അവയുടെ വ്യക്തത നഷ്ടപ്പെട്ടുപോകാതെ സംരക്ഷിക്കേണ്ടതാണെന്ന ബോ ധ്യം സുറിയാനി കത്തോലിക്കാ സമൂഹത്തിനുണ്ടാകണമെന്നും മാർ റാഫേൽ തട്ടിൽ ഓർമിപ്പിച്ചു.

സെമിനാരി കമ്മീഷൻ ചെയർമാനും ചങ്ങനാശേരി ആർച്ച്ബിഷപ്പുമായ മാർ തോമ സ് തറയിൽ അധ്യക്ഷത വഹിച്ചു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫസറും സുറിയാ നി ഭാഷാ പണ്ഡിതനുമായ ഡോ. സെബാസ്റ്റ്യൻ ബ്രോക്കിന്റെ ആശംസ വായിച്ചു.

സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ.ഡോ. സ്കറിയ കന്യാകോണിൽ, പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട്, ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന അന്തർദേശീയ സുറിയാനി സിമ്പോസിയത്തിൽ സുറിയാനി പൈതൃകത്തോടു ബന്ധപ്പെട്ട പരമ്പരാഗത ക്രൈസ്തവകലകളുടെ അ വതരണങ്ങളും നടക്കും. സുറിയാനി പാരമ്പര്യത്തിന്റെ ദൈവശാസ്ത്രപരവും സാം സ്കാരികവുമായ കാര്യങ്ങൾ അപഗ്രന്ഥിക്കുന്ന 15 പ്രബന്ധങ്ങൾ ഇന്നലെ അവതരി പ്പിച്ചു.

നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ എംജി സർവകലാശാലാ വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ സന്ദേശം നൽകും.