മത്തായി 5 : 27 – 32കുടുംബബന്ധങ്ങളിലെ പവിത്രത. ദൈവകല്പനയുടെ ധാർമ്മികവശം അവൻ ഈ കല്പനയുടെ വിവരണത്തിലൂടെ വിശദീകരിക്കുന്നു. മാനുഷീക നിയമങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി, അവയുടെ ആന്തരീകവശം അവൻ അവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. നമ്മിലെ ആന്തരീകമനോഭാവം ധാർമ്മികതയുടെ ഭാഗം തന്നെയാണ്. ഉള്ളിലെ പാപചിന്തകളും തെറ്റ് തന്നെ. ഭാര്യ, ഭർത്താവിന്റെ ഉടമസ്ഥതയിലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അവിടെ ഒരുവൻ മറ്റൊരുവന്റെ ഭാര്യയെ മോഹിക്കുമ്പോൾ, അവന്റെ സമ്പത്ത് മോഷ്ടിക്കുന്നതിന് തുല്യമായി അതിനെ കരുതിയിരുന്നു. ഇവിടെ മോഹം പോലും പാപമായി കണ്ടിരുന്നു എന്ന് Read More…
Meditations
യേശുവിൽ ആശ്രയിക്കാം ; രക്ഷ നേടാം
ലൂക്കാ 23 : 33 – 43ആശ്രയിക്കുക…രക്ഷ നേടുക… യേശുവിന്റെ മരണവും, അതിനെത്തുടർന്നുള്ള പ്രതികരണങ്ങളുമാണ് വചനഭാഗം.ഇവ ഓരോന്നും യേശുവിന്റെ വെളിപ്പെടുത്തലുകൾ സ്ഥിരീകരിക്കുന്നവയാണ്. നിരപരാധിയും നീതിമാനുമായ യേശു അന്യായമായി സഹിക്കുമ്പോഴും, ജീവൻ ബലിയായി പിതാവിന് സമർപ്പിക്കുമ്പോഴും, പ്രവചനങ്ങളുടെ പൂർത്തീകരണവും സ്ഥിരീകരണവുമാണ് നടക്കുന്നത്. ഈ വേദനകൾക്ക് നടുവിലും അവൻ രക്ഷ ദാനമായി നൽകുന്നു. സ്വന്തരക്തത്താൽ അവൻ മനുഷ്യകുലത്തെ മുഴുവനായും വീണ്ടെടുത്തു. അവനോടുകൂടെ ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ, വലത്തെ കള്ളൻ, സ്വയം ആത്മശോധനയ്ക്ക് വിധേയപ്പെട്ടു രക്ഷനേടുന്നു. ദൈവത്തെ ഭയപ്പെടാനും ശാരീരികമായ രക്ഷയേക്കാൾ ആത്മീയരക്ഷ Read More…
ഈശോ നൽകുന്ന അധികാരം ഭരിക്കാനുള്ള അധികാരമല്ല, സേവിക്കാനുള്ളതാണ്
മത്തായി 10:5 -15തിരഞ്ഞെടുപ്പ്. തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യരും, ഉന്നതകുലജാതരോ, ഉയർന്ന വിദ്യാഭ്യാസം നേടിയവരോ, മികച്ച സാംസ്ക്കാരിക പശ്ചാത്തലമുള്ളവരോ അല്ല. വ്യത്യസ്തരായ ഒരുകൂട്ടം സാധാരണക്കാർ. അവന്റെ തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡവുമില്ല. സുവിശേഷം വ്യക്തമാക്കുന്നത് ഒരു കാര്യം മാത്രമാണ്; യേശു അവരെ വിളിയ്ക്കുന്നു, അധികാരം നൽകി അയയ്ക്കുന്നു. എന്ത് അധികാരം? അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിയ്ക്കാനും എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്താനുമുള്ള അധികാരം. അതായത് യേശു എന്തു ചെയ്തു കൊണ്ടിരുന്നുവോ അത് തുടരുവാനുള്ള അധികാരമാണവൻ അവരെ ഏൽപ്പിച്ചത്. ഈ അധികാരം ദാനമാണ്. അതുകൊണ്ടുതന്നെ Read More…
ഈ ലോകജീവിതയാതനകൾ മറുലോകത്തിൽ ദൈവസൗഭാഗ്യത്തിന് കാരണമാകും
ലൂക്കാ 16 : 19 – 31സമ്പത്തിന്റെ വിനിയോഗം. രണ്ട് വിപരീത കഥാപാത്രങ്ങളെ ചിത്രീകരിച്ചു, ഇഹലോകവും പരലോകവും വിവരിച്ചു നൽകുന്നു. മാനുഷീക ചിന്തകൾ പ്രകാരം, സമ്പത്ത് ദൈവാനുഗ്രഹമാണ്. ആയതിനാൽ, ആ ഭാഗ്യം സ്വർഗ്ഗത്തിലും തുടരും എന്നുള്ള തെറ്റിദ്ധാരണ ആളുകളിൽ രൂഢമൂലമായിരുന്നു. എന്നാൽ, ദാരിദ്ര്യം ദൈവശാപത്തിന്റെ ലക്ഷണമാണ്. അതും ഇതേ രീതിയിൽ തന്നെ പരലോകത്തിലും തുടരും. എന്നാൽ ആളുകളുടെ ചിന്തകൾക്ക് വിപരീതമായാണ് ദൈവതിരുമുമ്പാകെ എല്ലാം സംഭവിക്കുന്നത്. ഈ ലോകജീവിതസൗഭാഗ്യം പരലോകത്തിൽ കൂട്ടിനെത്തില്ല, മറിച്ച്, ഈ ലോകജീവിതയാതനകൾ മറുലോകത്തിൽ ദൈവസൗഭാഗ്യത്തിന് Read More…
ആരും നശിച്ചുപോകരുത് എന്ന യേശുവിന്റെ ഉപദേശം സ്വീകരിച്ച് സഹോദരന്റെ തെറ്റുകൾ തിരുത്താം
മത്തായി 18 : 15 – 20സഹോദര തെറ്റുകൾ തിരുത്തേണ്ടവിധം. സഹോദര തെറ്റുകൾ തിരുത്തുക, പശ്ചാത്തപിച്ചാൽ അവനോട് ക്ഷമിക്കുക. അത് ഓരോ ക്രൈസ്തവന്റേയും കടമയാണ്. എന്നാൽ അത് നാം വിവേകപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ, ഫലത്തേക്കാൾ അത് ദോഷം ചെയ്യും. ഒരുപക്ഷേ, തെറ്റുചെയ്തവൻ അത് തെറ്റാണെന്ന് അംഗീകരിക്കാനും, അത് തിരുത്താനും വിമുഖത കാണിച്ചേക്കാം. എങ്കിലും, ആരും നശിച്ചുപോകരുത്, അതിന് നാം ഇടയാകരുത് എന്ന യേശുവിന്റെ ഉപദേശം കണക്കിലെടുത്ത് നാം പരിശ്രമിച്ചേ മതിയാകൂ. എന്നാൽ അതിൽ ഏറെ കരുതൽ വേണം താനും. Read More…
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കാം..
യോഹന്നാൻ 2 : 1 – 12മറിയമേ സ്വസ്തി. ഈശോയുടെ അടയാളങ്ങളുടെ ആരംഭമാണ് ഈ വചനഭാഗം. പരി.കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥശക്തി വെളിപ്പെടുത്തുന്ന ഒരു അത്ഭുതം കൂടിയാണിത്. ഒന്നാം ഹവ്വാ, മനുഷ്യകുലത്തെ മരണത്തിലേക്ക് നയിച്ചെങ്കിൽ, രണ്ടാം ഹവ്വാ എന്നറിയപ്പെടുന്ന മറിയം, ജീവന്റെ മാതാവായി ഇവിടെ ചിത്രീകരിക്കപ്പെടുന്നു. അതോടൊപ്പം രണ്ടാം ആദമായി മിശിഹായും കണക്കാക്കപ്പെടുന്നു. കാനാ തുടങ്ങി കാൽവരി വരെയുള്ള മറിയത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ആയതിനാലാണ് അവൾ മിശിഹായുടെ രക്ഷാകര പ്രവർത്തനങ്ങളിൽ പങ്കാളിയായി, മനുഷ്യകുലത്തിന്റെ സഹരക്ഷകയായി മാറിയത്. ഒടുവിൽ കാൽവരിയിൽ Read More…
നമ്മുടെ അദ്ധ്വാനങ്ങൾ ഫലപൂർണ്ണമാകാൻ ഉത്ഥിതനായ ഈശോയോട് ചേർന്നുനിൽക്കാം
യോഹന്നാൻ 21:1-12ഉത്ഥിതൻ. തന്റെ മരണശേഷം, പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയ ശിഷ്യരെ തേടി വരുന്ന ഈശോയെ നാം കാണുന്നു. ഈശോയുടെ മരണശേഷം ഇനിയെന്ത്? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഉപേക്ഷയുടെ വഴിയേ തിരികെച്ചെന്നായിരുന്നു. പത്രോസിന്റെ നേതൃത്വത്തിൽ അവർ വീണ്ടും മുക്കുവരായി മാറി വലയിറക്കുന്നു. അവരോടൊപ്പമായിരുന്ന നാളുകളിലെല്ലാം പലപ്പോഴും തന്റെ പീഡാനുഭവ മരണ ഉത്ഥാനത്തെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുത്തിരുന്നുവെങ്കിലും,അവയൊക്കെ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്ന യാഥാർത്ഥ്യം ഒന്നുകൂടി വ്യക്തമാവുകയാണിവിടെ. ഈശോയുടെ മരണത്തോടെ നിശാരരായി തങ്ങളുടെ മാനുഷിക സ്വപ്നങ്ങൾ തകർന്നു എന്നുറപ്പിച്ച Read More…
അനുസരണയും വിധേയത്വവും ഉള്ളവരാകാം
മത്തായി 16 : 13 – 20സഭാമക്കൾ…. സഭയുടെ വിശ്വാസത്തിനും സംവിധാനങ്ങൾക്കും, പ്രധാനപങ്കുവഹിച്ച വചനഭാഗമാണിത്. സഭാതലവനായി നിയമിതനായ, വി.പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. വിവിധങ്ങളായ അത്ഭുതങ്ങൾ പ്രവർത്തിച്ച, യേശുവിനെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ, ഇവിടെ ചർച്ചാവിഷയമായി മാറുന്നു. അവന്റെ വാക്കുകളും പ്രവർത്തികളും, ജനങ്ങളിൽ പ്രതീക്ഷയുണർത്തി. ഒരു അസാധാരണ വ്യക്തിത്വം, അവനിൽ അവർ കണ്ടെത്തിയെന്നതിനാലാണ്, സ്നാപകയോഹന്നാൻ, ഏലിയ, ജറെമിയ, പ്രവാചകന്മാരിൽ ഒരുവൻ, എന്നിങ്ങനെയെല്ലാം അവർ അവനെ പേരിട്ട് വിളിച്ചത്. എന്നാൽ, ഈ ഉത്തരങ്ങളിലൊന്നും തൃപ്തനാകാതെ, അവൻ തന്റെ ശിഷ്യരുടെ മനോഗതം മനസ്സിലാക്കാൻ ആഗ്രഹിച്ചു. Read More…
ജീവിത പ്രതിസന്ധികളിൽ പ്രാർത്ഥനയിലൂടെയുള്ള ദൈവസാന്നിധ്യം അനുഭവിക്കാം
യോഹന്നാൻ 6 : 16 – 24ഭയമല്ല….സാന്നിധ്യമാകുന്ന കരുതൽ. ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തിയ അത്ഭുതമാണിത്. അപ്പം വർദ്ധിപ്പിച്ച ഈശോയുടെ ശക്തിയിൽ മാത്രം വിശ്വസിച്ച ജനങ്ങൾക്ക്, ഈ അത്ഭുതം വഴി അവൻ തന്നിലെ ദൈവത്വം വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ശിഷ്യർ ഭയപ്പെടുന്നത് കൊടുങ്കാറ്റിനെ അല്ല, മറിച്ച്, വെള്ളത്തിനുമീതെ നടന്നു വന്ന യേശുവിനെ കണ്ടാണ്. കാരണം, അവന്റെ ശിഷ്യരിൽ ഏറെപ്പേരും മുക്കുവരായിരുന്നു. കടൽ പ്രതിഭാസങ്ങൾ അവർക്ക് അന്യമായിരുന്നില്ല എന്നുസാരം. എന്നാൽ അവരിൽ ഉണ്ടായ ഭയം, ആശങ്കയ്ക്ക് ഇടം നൽകുന്നതല്ല. സർവ്വപ്രതാപവാനായ Read More…
അടയാളങ്ങൾ ആവശ്യപ്പെടാതെതന്നെ ദൈവത്തിൽ വിശ്വസിക്കാൻ നമുക്ക് കഴിയണം
മത്തായി 12 : 38 – 45വിശ്വസിക്കാൻ എന്തടയാളമാണ് നിനക്കാവശ്യം? ഏറെ സ്വീകാര്യവും വിശ്വാസയോഗ്യവുമായ യോനായുടെ കഥ അവൻ ഫരിസേയരുടേയും നിയമജ്ഞരുടേയും മുമ്പിൽ വയ്ക്കുന്നു. വരാനിരിക്കുന്ന വലിയ ഒരു അടയാളം അവൻ ഇവിടെ അനാവരണം ചെയ്യുകയാണ്, തന്റെ മരണവും ഉത്ഥാനവും. എന്നാൽ അവിശ്വാസത്തിന്റെയും അജ്ഞതയുടെയും മൂടുപടമണിഞ്ഞവർക്ക് ഇതു അഗ്രാഹ്യമായ ഒരു അടയാളമായി മാറി. അവന്റെ കൂടെനടന്ന് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന ശിഷ്യർക്കോ, അവന്റെ ഈ വാക്കുകൾ, ഉത്ഥാനശേഷം വലിയ വിശ്വാസത്തിന്റെ അടയാളവുമായി മാറി. യോനായുടെ Read More…