Meditations Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ : ഏഴാം ദിനം; കൂടെ വസിക്കുന്ന ദൈവം

ഫാ. ജയ്സൺ കുന്നേൽ mcbs വചനം: അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും. യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. ഏശയ്യാ 7 : 14 വിചിന്തനം: ദൈവ പുത്രൻ്റെ ആഗമനം അറിയിച്ചു കൊണ്ടുള്ള ലോക ചരിത്രത്തിലെ ഏറ്റവും നല്ല മംഗള വാർത്ത നൂറ്റാണ്ടുകൾക്കു മുമ്പ്‌ ഏശയ്യാ പ്രവചാകനിലുടെയാണ് മാനവവംശം ആദ്യം ശ്രവിച്ചത്. വിണ്ണിൽ നിന്നു മണ്ണിൽ വന്നവൻ മനുഷ്യരോടു കൂടെ വസിക്കാൻ തിരുമാനിക്കുന്ന ദൈവപുത്രനു തിരുവചനം നൽകുന്ന മറ്റൊരു നാമമാണ് Read More…

Daily Prayers Meditations Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ആറാം ദിനം : അസാധ്യതകൾ സാധ്യതകളാക്കുന്ന ദൈവം

ഫാ. ജയ്സൺ കുന്നേൽ mcbs വചനം : ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക്‌ ഒരു പുത്രന്‍ ജനിക്കും. നീ അവന്‌ യോഹന്നാന്‍ എന്നു പേരിടണം. ലൂക്കാ 1 : 13 വിചിന്തനം: മക്കളില്ലാത്ത വൃദ്ധ ദമ്പതികൾക്കു ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളു. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും യേശുവിനു വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാനെ മകനായി നൽകുന്ന സന്ദർഭം. എലിസബത്തിന്‍റെയും സഖറിയായുടെയും Read More…

Meditations Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ഡിസംബർ 5, അഞ്ചാം ദിനം

മറിയത്തിൻ്റെ വിശ്വാസം; വചനംഫാ. ജയ്സൺ കുന്നേൽ mcbs ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം. അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും. ലൂക്കാ 1 : 30- 32. വിചിന്തനം : രക്ഷാകര ചരിത്രത്തിലും സഭയിലും അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന Read More…

Meditations Reader's Blog

ദൈവപുത്രന്റെ വചസ്സുകൾ ഹൃദയത്തിൽ സ്വീകരിക്കുവാൻ നമുക്ക് നമ്മെത്തന്നെ ഒരുക്കാം

യോഹന്നാൻ 8 : 26 – 30പിതാ – പുത്രബന്ധം. ദൈവം മനുഷ്യരൂപം പൂണ്ടതാണ് താനെന്ന് അവൻ പറയുന്നു. അതേപോലെ, പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നവനും, താൻ തന്നെയെന്ന്, അവൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. പിതാവായ ദൈവത്തെ കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കാൻ, തന്റെ കുരിശുമരണവും ഉത്ഥാനവും കാരണമാകുമെന്ന് അവൻ ഉദ്ബോധിപ്പിക്കുന്നു. അതുതന്നെയാണ് അവിടുത്തെ അവസാന അടയാളം. “ഇവൻ സത്യമായും ദൈവപുത്രനായിരുന്നു” എന്ന ശതാധിപന്റെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. അവിടുത്തെ ഉത്ഥാനം, പിതാവായ ദൈവത്തിന്റെ രക്ഷാകരസ്നേഹം വെളിപ്പെടുത്തുന്ന അടയാളമായിരുന്നു. പിതാവായ ദൈവത്തിനു Read More…

Meditations Reader's Blog

വിശ്വാസവും, പ്രത്യാശയും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ദൈവത്തോടുള്ള അസാധാരണമായ സ്‌നേഹത്താൽ എപ്പോഴും വേറിട്ടുനിൽക്കുന്ന നിക്കരാഗ്വൻ ജനത എന്ന അഭിസംബോധനയോടെ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് നടന്ന തീർത്ഥാടനത്തിൽ സംബന്ധിച്ച വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ ശ്ലൈഹീകാശീർവാദം നൽകി ഇടയലേഖനം അയച്ചു. നൊവേനയുടെ ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് തന്റെ ആത്മീയ സാമീപ്യം പാപ്പാ പ്രത്യേകം അറിയിച്ചു. നമ്മെ അനുഗമിക്കുന്നതും ഏക ഉറപ്പുള്ള വഴികാട്ടിയുമായ കർത്താവിൻ്റെ സ്നേഹനിർഭരമായ കരുതലിനെ മറക്കരുതെന്നു ഉദ്‌ബോധിപ്പിച്ച പാപ്പാ, പ്രയാസകരമായ നിമിഷങ്ങളിൽ കർത്താവിനെ സംശയത്തോടെ വീക്ഷിക്കരുതെന്നും, വിശ്വാസവും പ്രത്യാശയും അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന പുണ്യങ്ങളാണെന്നും Read More…

Meditations Reader's Blog

ദൈവഹിതമനുസരിച്ച്, ദൈവത്തിന് വിധേയപ്പെട്ട് ജീവിക്കാം..

യോഹന്നാൻ 17 : 1 – 8മാതൃക. പുത്രൻ പിതാവിനെ മഹത്വപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. അവിടുന്ന് തന്നെ ഭരമേൽപ്പിച്ച ദൗത്യം പൂർത്തീകരിച്ചു. ദൈവഹിതം നിറവേറ്റിക്കൊണ്ടു പിതാവിനെ മഹത്വപ്പെടുത്തി. ആയതിനാലാവണം, അവിടുന്ന് ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലും ഇതേ മഹത്വീകരണം കൂട്ടിച്ചേർത്തത്. നാം ദൈവഹിതമനുസരിച്ചും ദൈവത്തിന് വിധേയപ്പെട്ടും ജീവിക്കുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. നമ്മുടെ അനുദിനപ്രാർത്ഥന ഇതാവട്ടെ ‘ദൈവമേ…നിന്റെ ഹിതം എന്നിൽ പൂർത്തിയാക്കണമേ’ എല്ലാവർക്കും നിത്യജീവൻ നൽകാനുള്ള അധികാരവും അവന് നല്കപ്പെട്ടിരിക്കുന്നു. നിത്യജീവനെന്നാൽ, ഏകസത്യദൈവത്തേയും അവിടുത്തെ പുത്രനായ മിശിഹായേയും അറിഞ്ഞു ജീവിക്കുക എന്നതുതന്നെ. Read More…

Meditations Reader's Blog

ശിശുക്കളെപോലെ നിഷ്കളങ്കരാകാം ; ദൈവരാജ്യം സ്വന്തമാക്കാം..

മത്തായി 19 : 13 – 15സ്വർഗ്ഗരാജ്യവും ശിശുമനോഭാവവും. ശിശുക്കൾക്ക് സ്വർഗ്ഗരാജ്യത്തിലുള്ള സ്ഥാനമാണ് ചിന്താവിഷയം. ശിശുക്കളെ നിസ്സാരരും അവകാശമില്ലാത്തവരുമായി ആളുകൾ കരുതിയിരുന്ന കാലഘട്ടമായിരുന്നു അത്. അമ്മമാർ കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ അവന്റെ അടുക്കൽ കൊണ്ടുചെല്ലുന്നു. അവന്റെ ശിഷ്യന്മാർ അവരെ തടയുന്നു. കാരണം, ഈ അവസരത്തിൽ ശിശുക്കൾക്ക് അവിടെ പ്രാധാന്യം ഇല്ലായെന്നു അവർ കരുതിയിരിക്കണം. ദൈവരാജ്യത്തിലുള്ള തങ്ങളുടെ സ്ഥാനമാനങ്ങളെക്കുറിച്ചു മാത്രമായിരുന്നു അവരുടെ ചിന്ത. തദവസരത്തിൽ, ശിശുക്കൾക്ക് അവിടെ ഒരു പ്രസക്തിയും ഇല്ല. എന്നാൽ അവരുടെ ചിന്താധാരകളെ മാറ്റിമറിച്ചുകൊണ്ടു, ശിശുക്കളെപ്പോലെ എളിമയും Read More…

Meditations Reader's Blog

ദൈവഹിതമനുസരിച്ചു ജീവിക്കാം, സ്വർഗ്ഗീയവിരുന്നിൽ പങ്കുകാരാകാം..

മത്തായി 22 : 1 –14ക്ഷണവും വിരുന്നും… ദൈവജനമെന്ന പദവി നൽകാൻ ദൈവം അവിടുത്തെ രാജ്യത്തിലെ സ്വർഗ്ഗീയവിരുന്നിനായി നമ്മെ ക്ഷണിക്കുന്നു. എന്നാൽ, അത് സ്വീകരിക്കുകയോ, തിരസ്ക്കരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം അവിടുന്ന് നമുക്ക് നൽകിയിരിക്കുന്നു. അവിടുന്ന് പലരിലൂടെയും നമ്മെ ക്ഷണിച്ചു. അത് ചെവിക്കൊണ്ടവർ രക്ഷപ്രാപിച്ചു. വിശ്വസിച്ചു സ്വീകരിച്ചവർ അവിടുത്തെ രാജ്യത്തെ വിരുന്നിൽ പങ്കുകാരായി. അവിടുന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും, വിജാതീയനെന്നോ സ്വജാതീയനെന്നോ നോക്കാതെ, ദൈവതിരുമുമ്പാകെ തുല്യനാണ്. അവിടെ പാരമ്പര്യങ്ങളോ ജീവിതമേന്മയോ ഒന്നും ഗൗനിക്കപ്പെടുകയില്ല. വിശ്വാസപൂർവ്വം അവിടുത്തെ ക്ഷണം സ്വീകരിച്ചോ, എങ്കിൽ Read More…

Meditations Reader's Blog

ബാഹ്യശുദ്ധിയെക്കാൾ ഹൃദയപരിശുദ്ധിക്ക് പ്രാധാന്യം നൽകാം

ലൂക്കാ 11 : 37 – 44വിരുന്നുമേശ….ഹൃദയത്താഴം… ശുദ്ധിയാണ് ചിന്താവിഷയം. ശുദ്ധതയുടെ ആന്തരീകഭാവം അവൻ അവരെ പഠിപ്പിക്കുന്നു. എല്ലാറ്റിനും ഉപരി ഹൃദയപരിശുദ്ധിയാണെന്നു അവൻ വ്യക്തമാക്കുന്നു. നമ്മേയും, നമ്മുടെ ഉള്ളും സൃഷ്ടിച്ചത് ദൈവമാണെന്നിരിക്കെ, അതിൽ ഒന്ന് മോശമാകുമോ? സ്രഷ്ടാവിന് തന്റെ സൃഷ്ടിയിൽ തെറ്റുപറ്റുമോ? ഉള്ള് ശുദ്ധമെങ്കിൽ പുറവും ശുദ്ധം. ഉള്ള് ദുഷിച്ചതെങ്കിൽ ഉള്ളിൽനിന്നും വരുന്നവ എങ്ങനെ ശുദ്ധമാകും? കപടഭക്തിയേക്കാൾ ഉള്ള് തുറന്നുള്ള ദാനധർമ്മനാണ് അഭികാമ്യം. ആത്മീയശുദ്ധിക്ക് ഔദാര്യം ഏറെ ഗുണം ചെയ്യും. എന്നാൽ, അത് ഹൃദയത്തിൽ നിന്നും ആകണമെന്ന് Read More…

Meditations Reader's Blog

ആരും നമ്മെ വഴിതെറ്റിക്കാതിരിക്കാൻ ജാഗരൂകരായിരിക്കാം

മർക്കോസ് 13 : 1 – 8, 21 – 23മുന്നറിയിപ്പുകൾ. ജെറുസലേം ദേവാലയത്തിന്റെ നാശം പ്രവചിക്കുന്ന യേശു. പിന്നീട് അത് യാഥാർഥ്യമായതായി ചരിത്രം സാക്ഷിക്കുന്നു. ഇതിന്റെ എല്ലാം സൂചന ഒന്നുമാത്രം. അവന്റെ രണ്ടാമത്തെ ആഗമനവും യുഗാന്ത്യവുമാണ്. ദേവാലയനാശവും യുഗാന്ത്യവും അവിടുത്തെ രണ്ടാമത്തെ ആഗമനവും ഒരുമിച്ചു സംഭവിക്കുമെന്ന് ആളുകൾ കരുതി. എന്നാൽ, ഇവയോട് ബന്ധപ്പെട്ടു, തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ, ജാഗരൂകത പാലിക്കാൻ അവൻ അവരെ ഉപദേശിക്കുന്നു. വ്യാജമിശിഹാമാർ വരെ പ്രത്യക്ഷപ്പെടും. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ, അത്ഭുതങ്ങളും അടയാളങ്ങളും വരെ Read More…