സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും ‘അപ്പസ്‌തോല പ്രവർത്തനങ്ങൾ’ എന്ന വചനഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെകുറിച്ച് കുറച്ച് വിവരങ്ങൾ മാത്രമേ നമുക്ക് അറിവായിട്ടുള്ളൂ. ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ടാണ് ലൂക്ക ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിനെകുറിച്ചുള്ള ലൂക്കായുടെ വീക്ഷണം അദ്ദേഹത്തിന്റെ സുവിശേഷത്തിലെ ആറു അത്ഭുതങ്ങളിലും പതിനെട്ടോളം ഉപമകളിലുമായി കാണാവുന്നതാണ്. ലൂക്ക സാമൂഹ്യ നീതിയുടെയും പാവപ്പെട്ടവരുടെയും സുവിശേഷകനാണ്. പഴയ വിശ്വാസം അനുസരിച്ച് ഗ്രീസിൽ സുവിശേഷം എഴുതികൊണ്ടിരിക്കെ തന്റെ 84-മത്തെ വയസ്സിൽ ബോയെട്ടിയ എന്ന സ്ഥലത്ത് വിശുദ്ധൻ മരണമടഞ്ഞു എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു പാരമ്പര്യ Read More…
Daily Saints
അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് : ഒക്ടോബർ 17
ക്രിസ്തുവര്‍ഷം 50 ല്‍ സിറിയയില്‍ ആയിരുന്നു അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ജനനം. തെയോഫോറസ് എന്നും വിളിക്കപ്പെട്ടിരുന്ന അദ്ദേഹം അന്ത്യോക്യയുടെ മെത്രാനായിരുന്നു. റോമന്‍ സാമ്രാജ്യാധിപനായിരുന്ന ട്രാജന്‍ ചക്രവര്‍ത്തി താന്‍ രണ്ടു യുദ്ധങ്ങളില്‍ നേടിയ വന്‍ വജയങ്ങള്‍ക്കു കാരണം ഇഷ്ടദൈവങ്ങളുടെ കൃപയാണെന്ന് ധരിച്ചുവശാകുകയും ആ ദൈവങ്ങളെ ആരാധിക്കാത്തവരെ വകവരുത്തുകയെന്ന പരിപാടിയുമായി മുന്നോട്ടു പോകുകയും ചെയ്ത ഒരു കാലഘട്ടം. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ച ബിഷപ്പ് ഇഗ്നേഷ്യസും ട്രാജന്‍ ചക്രവര്‍ത്തിയുടെ അപ്രീതിക്കു പാത്രമായി. റോമന്‍ ഉത്സവങ്ങളുടെ സമാപന വേളയില്‍ ഇഗ്നേഷ്യസിനെ വന്യമൃഗങ്ങള്‍ക്കു Read More…
വിശുദ്ധ ജെറാർഡ് മജെല്ല: ഒക്ടോബർ 16
മജെല്ല 1726 ഏപ്രിൽ 6 ന് മൂറോ ലുക്കാനോയിൽ ജനിച്ചു. തയ്യൽക്കാരനായ ഡൊമെനിക്കോ മൈയേല്ലയുടെ മകനായിരുന്നു അദ്ദേഹം. ജെറാർഡിന് പന്ത്രണ്ടാം വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞതിനാൽ കുടുംബം ദാരിദ്ര്യത്തിലായി. ജെറാർഡിനെ തയ്യാനും പിതാവിൻ്റെ പാത പിന്തുടരാനും പഠിപ്പിക്കുന്നതിനായി അവൻ്റെ അമ്മ ബെനെഡെറ്റ ഗാലെല്ല അവനെ അവളുടെ സഹോദരൻ്റെ അടുത്തേക്ക് അയച്ചു. ലാസിഡോണിയയിലെ പ്രാദേശിക ബിഷപ്പിന് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം ഒരു സേവകനായി ജോലിയിൽ പ്രവേശിച്ചു . ബിഷപ്പിൻ്റെ മരണശേഷം, ജെറാർഡ് മടങ്ങി. കപ്പൂച്ചിൻ സഭയിൽ ചേരാൻ അദ്ദേഹം രണ്ടുതവണ Read More…
ആവിലായിലെ വിശുദ്ധ തെരേസ : ഒക്‌ടോബര്‍ 15
സ്പെയിനിലെ കാസ്റ്റിൽ പ്രദേശത്തെ ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും പുത്രിയായിരുന്നു ത്രേസ്യാ. കർക്കശനും ഭക്തനുമായിരുന്ന പിതാവ് മക്കളെ ആഴമായ മതബോധത്തിലാണ് വളർത്തിയത്. മൊറോക്കോയിലെ ഭരണകൂടത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കാനായി ഏഴാമത്തെ വയസ്സിൽ റോഡ്രിഗോയും ത്രേസ്യായും ചേർന്ന് രക്തസാക്ഷിത്ത്വം വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കഥ പ്രസിദ്ധമാണ്. ഇതിനായി പുറപ്പെട്ട കുട്ടികളെ വഴിക്കു കണ്ടുമുട്ടിയ ഒരു ബന്ധു പിടികൂടി വീട്ടിൽ എത്തിക്കുകയാണ് ചെയ്തത്. ത്രേസ്യക്ക് പതിനാല് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഇത് മകൾക്ക് വലിയ ആഘാതമായി. അമ്മയുടെ Read More…
വിശുദ്ധ കാലിസ്റ്റസ് ഒന്നാമൻ: ഒക്ടോബർ 14
ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ഇദ്ദേഹത്തിന്റെ പിതാവിന്റെ ഉടമയും ഒരു ക്രിസ്ത്യാനി ആയിരുന്നു. ഒരു ക്രിസ്തുമത ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെ വന്നു. സെഫിറിനൂസ് മാര്‍പാപ്പാ അദ്ദേഹത്തെ പള്ളിവക സ്വത്തുക്കൾ Read More…
വിശുദ്ധ എഡ്വേർഡ് രാജാവ്: ഒക്ടോബർ 13
രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ് രാജാവിന്റെ പേരക്കുട്ടിയായ വിശുദ്ധ എഡ്വേർഡ് തന്റെ ചെറുപ്പകാലം മുഴുവനും തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപപങ്കിലമായ ചുറ്റുപാടിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു. 1042-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അദ്ദേഹം അവരോധിതനായി. ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ വിശ്വാസം പുനരുജ്ജീവിപ്പിച്ചു. രാജ്യത്ത് ധാരാളം പള്ളികൾ പണിയുകയും സന്യസ്തരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്തുവെങ്കിലും തന്റെ വിശുദ്ധി വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം കാത്ത് സൂക്ഷിച്ചു. സുവിശേഷകനായ Read More…
വിശുദ്ധ വില്‍ഫ്രഡ്: ഒക്ടോബർ 12
ഇംഗ്ലണ്ടിലെ നോര്‍ത്തുമ്പ്രിയായില്‍ ജനിച്ച വില്‍ഫ്രഡ് തന്റെ കാലഘട്ടത്തിലെ മഹാന്മാരില്‍ ഒരാളായിരുന്നു. റോമിന്റെ പരമാധികാരം ഇംഗ്ലണ്ടില്‍ സ്ഥാപിച്ചെടുക്കുവാന്‍ അശ്രാന്തം അദ്ധ്വാനിച്ച വ്യക്തിയുമായിരുന്നു. കുലീന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് കാന്റര്‍ബറിയിലും മറ്റും വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞു. റോമിനു പോയ വി. ബനഡിക്ടിനെ അനുഗമിക്കാന്‍ ഭാഗ്യം ലഭിച്ച യുവാവും ഇദ്ദേഹമായിരുന്നു. റോമില്‍ നിന്നു തിരിച്ചെത്തിയ വില്‍ഫ്രഡ് റിപ്പണില്‍ ഒരു ആശ്രമം സ്ഥാപിച്ചു. 24-ാമത്തെ വയസ്സില്‍ അതിന്റെ ആബട്ടായി. ബനഡിക്ടന്‍ ആശ്രമത്തിന്റെ നിയമങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്. അഞ്ചുവര്‍ഷം കഴിഞ്ഞ് പൗരോഹിത്യം സ്വീകരിച്ചു. 664-ല്‍ Read More…
വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ: ഒക്ടോബർ 11
ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ സോട്ടോ ഇൽ മോണ്ടെ എന്ന ചെറിയ ഗ്രാമത്തിലാണ് 1881 നവംബർ 25 ന് ഏയ്ഞ്ചലോ ഗ്യൂസെപ്പെ റോങ്കാലി എന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ ജനിച്ചത്. ജിയോവാനി ബാറ്റിസ്റ്റ റൊങ്കാലിയുടെയും ഭാര്യ മരിയാന ജിയൂലിയ മസോളയുടെയും മകനാണ്. 1892-ൽ ഏയ്‌ഞ്ചലോ ബെർഗാമൊ സെമിനാരിയിൽ ചേർന്നു. ബെർഗാമൊ സെമിനാരിയുടെ ആത്മീയ ഡയറക്ടറായ ഫാ. ലൂയിജി ഇസ്സാച്ചിയുടെ നിർദ്ദേശ പ്രകാരം 1896-ൽ വിശുദ്ധൻ സെക്കുലർ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു. 1897 മെയ് 23ന് ഇദ്ദേഹം ഇവിടത്തെ ജീവിത Read More…
വിശുദ്ധ ഡാനിയേൽ കോംബോണി: ഒക്ടോബർ 10
ഡാനിയേൽ കോംബോണി, 1831 15 മാർച്ച് ന് ജനിച്ചു. ഒരു ഇറ്റാലിയൻ കത്തോലിക്കാ പുരോഹിതനായിരുന്നു, അദ്ദേഹം 1877 മുതൽ 1881-ൽ മരിക്കുന്നതുവരെ സെൻട്രൽ ആഫ്രിക്കയിലെ വികാരി അപ്പസ്തോലിക്കായി സേവനമനുഷ്ഠിച്ചു. ആഫ്രിക്കയിലെ മിഷനുകളിൽ പ്രവർത്തിച്ച കോംബോണി, മിഷനറി ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് ആൻഡ് ദി കോംബോണി മിഷനറി സിസ്റ്റേഴ്‌സ് എന്നിവയുടെ സ്ഥാപകനായിരുന്നു. കോംബോണി വെറോണയിൽ നിക്കോള മസ്സയുടെ കീഴിൽ പഠിച്ചു. അവിടെ അദ്ദേഹം ഒരു ബഹുഭാഷാ പണ്ഡിതനായിത്തീർന്നു. 1849-ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദൗത്യങ്ങളിൽ ചേരുമെന്ന് പ്രതിജ്ഞയെടുത്തു. Read More…
വിശുദ്ധ ഡെനിസ്: ഒക്‌ടോബർ 9
ഫ്രാൻസിലെ ഡെനിസ് മൂന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യൻ രക്തസാക്ഷിയും വിശുദ്ധനുമായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ അദ്ദേഹം പാരീസിലെ ബിഷപ്പായിരുന്നു. അദ്ദേഹത്തിൻ്റെ കൂട്ടാളികളായ റസ്റ്റിക്കസ്, എല്യൂതെറിയസ് എന്നിവരോടൊപ്പം ശിരഛേദം ചെയ്യുന്നതിലൂടെ വിശ്വാസത്തിൻ്റെ പേരിൽ രക്തസാക്ഷിത്വം വരിച്ചു. ആളുകളെ മതപരിവർത്തനം ചെയ്യുന്നതിൽ ഡെനിസും കൂട്ടാളികളും വളരെ തല്പരരായിരുന്നു. തങ്ങളുടെ അനുയായികളെ നഷ്ടപ്പെട്ടതിൽ പുറജാതീയ പുരോഹിതന്മാർ പരിഭ്രാന്തരായി. അവരുടെ പ്രേരണയാൽ റോമൻ ഗവർണർ മിഷനറിമാരെ അറസ്റ്റ് ചെയ്തു. ഒരു നീണ്ട ജയിൽവാസത്തിനുശേഷം, ഡെനിസും അദ്ദേഹത്തിൻ്റെ രണ്ട് പുരോഹിതന്മാരും പാരീസിലെ ഏറ്റവും ഉയരമുള്ള കുന്നിൽ Read More…