ഉര്‍സുള എന്ന വിശുദ്ധയുടെയും അവളുടെ കൂടെ രക്തസാക്ഷിത്വം വരിച്ച 11000 കന്യകമാരുടെയും കഥ അവിശ്വസനീയമായി തോന്നാം. ഇംഗ്ലണ്ടിലെ കോര്‍ണവേയിലെ ക്രൈസ്തവ വിശ്വാസിയായ രാജാവ് ഡിംനോക്കിന്റെ മകളായിരുന്നു ഉര്‍സുല. സുന്ദരിയായ രാജകുമാരിക്ക് ഉത്തമവിദ്യാഭ്യാസം തന്നെ രാജാവ് നല്‍കി.
യേശുവില്‍ നിറഞ്ഞ ഭക്തിയോടെ അവള്‍ വളര്‍ന്നു വന്നു. പ്രായത്തില്‍ കവിഞ്ഞ പക്വത ഉര്‍സുലയ്ക്കുണ്ടായിരുന്നു. തന്റെ ജീവിതം യേശുവിന്റെ മണവാട്ടിയായി ജീവിക്കുവാനുള്ളതാണെന്ന് അവള്‍ ശപഥം ചെയ്തു.
എന്നാല്‍, മകളെ അര്‍മോറികയിലെ വിജാതീയനായ രാജാവിനു വിവാഹം ചെയ്തു കൊടുക്കാമെന്ന് ഡിംനോക്ക് രാജാവ് വാക്കു കൊടുത്തിരുന്നു. അദ്ദേഹം ഉര്‍സുലയെ വിവാഹത്തിനു നിര്‍ബന്ധിച്ചു. ഉര്‍സുല തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
ഒടുവില്‍ മകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം മൂന്നു മാസത്തെ സമയം കൊടുത്തു. വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ചശേഷം മൂന്നു മാസം കൊണ്ട് തിരികെയെത്തി തീരുമാനം അറിയിക്കാമെന്ന് ഉര്‍സുലയും സമ്മതിച്ചു. ഉര്‍സുലയുടെ യാത്രയ്ക്ക് എല്ലാ സൗകര്യങ്ങളും രാജാവ് ഒരുക്കി.
ദിയോനോടസ് തന്റെ മകളായ ഉർസുലയെ സിനാന്റെ ഭാര്യയായും കൂടെ 10,000 ത്തോളം കുലീന കന്യകകളെയും 60,000 ത്തോളം സാധാരണ കന്യകകളെയും അയച്ചു. ഇവരുടെ കപ്പൽവ്യൂഹം തകർക്കപ്പെടുകയും സകലരും കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.