ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ Read More…
Daily Saints
ജനുവരി 14 :വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുനാൾ
ഫാ. ജയ്സൺ കുന്നേൽ mcbs ജനുവരി 14 ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ ദിനം. 2022 മെയ് മാസം പതിനഞ്ചാം തിയതിയാണ് ഫ്രാൻസീസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത്. ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട വിശുദ്ധൻ്റെ ജീവിതത്തിലൂടെ നമുക്കൊന്നു യാത്ര ചെയ്യാം. 1712 ഏപ്രിൽ 22 ന് പഴയ തിരുവതാംകൂർ രാജ്യത്തിൻ്റെ Read More…
പ്രകൃതിയുടെ പുത്രൻ, സ്നേഹത്തിന്റെ കാവൽക്കാരൻ
ലാജി സി തോമസ് ചരിത്രത്തിന്റെ താളുകളിൽ, ചില വ്യക്തിത്വങ്ങൾ കാലാതീതമായി പ്രശോഭിച്ച് നിൽക്കും. അത്തരമൊരു നക്ഷത്രമാണ് അസ്സീസിയിൽ ജനിച്ച ഫ്രാൻസിസ് എന്ന വിശുദ്ധൻ. അദ്ദേഹത്തിന്റെ ജീവിതം, ഒരു കൊടുംകാറ്റിന്റെ ശക്തിയോടെ പഴയ ലോകത്തിന്റെ നിയമങ്ങളെ മാറ്റിമറിക്കുകയും, മനുഷ്യഹൃദയങ്ങളിൽ സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും വിത്തുകൾ പാകുകയും ചെയ്തു. ഫ്രാൻസിസിന്റെ ജീവിതം ഒരു പുഴ പോലെയാണ്; അരുവിയിൽ നിന്ന് ജന്മമെടുത്ത്, പാറകളെ തഴുകി, താഴ് വാരങ്ങളിലൂടെ ഒഴുകി, ഒടുവിൽ വലിയൊരു നദിയായി മാറുന്നു, വഴിനീളെ ജീവൻ നൽകിക്കൊണ്ട്… ഒരു സാധാരണ ധനികപുത്രനായിരുന്ന Read More…
വിശുദ്ധ പത്താം പീയുസ് മാർപാപ്പ : ഓഗസ്റ്റ് 21
1903 മുതല്‍ 1914 വരെ തിരുസഭയെ നയിച്ച മഹാ ഇടയനായിരുന്നു കത്തോലിക്കാ സഭയുടെ 259 മത്തെ മാര്‍പ്പാപ്പയായിരുന്ന വിശുദ്ധ പത്താം പിയൂസ്. വി. പിയൂസ് അഞ്ചാമനു ശേഷം വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട ആദ്യത്തെ മാര്‍പ്പാപ്പയുമാണ് അദ്ദേഹം. തിരുസഭയ്ക്ക് അനേകം വിശുദ്ധരെ സംഭാവന നല്‍കിയ ഇറ്റലിയിലെ റീസ് എന്ന കൊച്ചു ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ 1835 ജൂൺ 2 നായിരുന്നു വിശുദ്ധ പത്താം പിയൂസിൻ്റെ ജനനം. ജോസഫ് സാര്‍ത്തോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ജിയോവാന്നി സാര്‍ത്തോയുടെയും മാര്‍ഗരറ്റിൻ്റെയും പത്തു Read More…
ക്രാക്കോവിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസ് : ഏപ്രിൽ 11
വിശുദ്ധ സ്റ്റാനിസ്ലാവൂസ് 1030 ജൂലൈ 26ന് ക്രാക്കോവിന് അടുത്തുള്ള സിപ്പാനോവില്‍ ജനിച്ചു. മാതാപിതാക്കള്‍ കുലീന പ്രഭുകുടുംബത്തില്‍പെട്ടവരും ഭക്തരായ കത്തോലിക്കരുമായിരുന്നു. അതുകൊണ്ട്, അവരുടെ ഏകപുത്രന്‍ പൗരോഹിത്യം സ്വീകരിച്ചു കാണാന്‍ തല്പരരുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം സ്റ്റാനിസ്ലാവൂസ് തനിക്കു പാരമ്പര്യമായി ലഭിച്ച ഭീമമായ സമ്പത്തെല്ലാം പാവങ്ങളുടെ ഇടയില്‍ വിതരണം ചെയ്തു. പൗരോഹിത്യം സ്വീകരിച്ച് അധികനാള്‍ കഴിയുന്നതിനു മുമ്പേ അദ്ദേഹം ക്രാക്കോവിലെ വികാരി ജനറാളായി നിയമിതനായി. പോപ്പ് അലക്‌സാണ്ടര്‍ രണ്ടാമന്റെ ആജ്ഞ അനുസരിച്ച് 1072-ല്‍ സ്റ്റാനിസ്ലാവൂസ് ക്രാക്കോവിന്റെ മെത്രാന്‍സ്ഥാനം ഏറ്റെടുത്തു. സത്യത്തിനും നീതിക്കും Read More…
വിശുദ്ധ മൈക്കൽ ഡി സാൻക്റ്റിസ് : ഏപ്രിൽ 10
കാറ്റലോണിയയിലെ വിക്കിൽ 1591-ല്‍ ആണ് വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ജനിച്ചത്. വിശുദ്ധന് 6 വയസ്സുള്ളപ്പോള്‍ തന്നെ, അദ്ദേഹം തന്റെ മാതാപിതാക്കളോട് താന്‍ ഒരു സന്യാസിയാകുവാന്‍ പോകുന്ന കാര്യം അറിയിച്ചിരുന്നു. മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെ വലിയ തോതില്‍തന്നെ അനുകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കല്‍ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്തു. ഭക്തിയോടും, വിശ്വാസത്തോടും കൂടിയ ജീവിതമായിരുന്നു വിശുദ്ധന്‍ തുടര്‍ന്നിരുന്നത്. 1603-ല്‍ അദ്ദേഹം ബാഴ്സിലോണയിലെ ട്രിനിറ്റാരിയന്‍ ഫ്രിയാര്‍സ് സഭയില്‍ ചേരുകയും, 1607-ല്‍ സര്‍ഗോസയിലെ Read More…
വിശുദ്ധ ജൂലി ബില്ല്യാർട്ട് : ഏപ്രിൽ 8
വടക്കൻ ഫ്രാൻസിലെ പിക്കാർഡിയിലെ കുവില്ലി എന്ന ഗ്രാമത്തിൽ 1751 ജൂലൈ 12 ന്, കർഷകനും കടയുടമയുമായ ജീൻ-ഫ്രാങ്കോയിസ് ബില്ല്യാർട്ടിന്റെയും മേരി-ലൂയിസ്-ആന്റോനെറ്റ് ഡെബ്രെയ്‌ന്റെയും മകളായി ജൂലി ബില്ല്യാർട്ട് ജനിച്ചു. ബില്ല്യാർട്ടിന്റെ ബാല്യകാലം ശ്രദ്ധേയമായിരുന്നു. ഏഴ് വയസ്സുള്ളപ്പോൾ തന്നെ അവൾ മതബോധനത്തെ മനഃപാഠമാക്കി. അത് അവളുടെ സുഹൃത്തുക്കൾക്ക് പഠിപ്പിക്കാൻ തുടങ്ങി. അമ്മാവൻ നടത്തുന്ന ഗ്രാമീണ സ്കൂളിൽ നിന്ന് അവൾ പ്രാഥമിക വിദ്യാഭ്യാസം നേടി, ആദ്യ കുർബാന സ്വീകരിച്ചു. ഒൻപത് വയസ്സുള്ളപ്പോൾ പവിത്രതയുടെ പ്രതിജ്ഞയെടുത്തു. 14 വയസ്സുള്ളപ്പോൾ തന്നെ മതജീവിതത്തിലേക്ക് പ്രവേശിക്കാൻ Read More…
വിശുദ്ധ വിൻസെന്റ് ഫെറർ : ഏപ്രിൽ 5
സ്പെയിനിലെ വലൻസിയയിൽ ജനിച്ച കുലീനരായ മാതാപിതാക്കളുടെ നാലാമത്തെ കുട്ടിയായിരുന്നു വിൻസെന്റ്. ജനപ്രിയ ഇതിഹാസമനുസരിച്ച്, തന്റെ മകൻ ലോകമെമ്പാടും പ്രശസ്തനാകുമെന്ന് വിൻസെന്റിന്റെ പിതാവ് സ്വപ്നം കണ്ടു. ജനനസമയത്ത് അമ്മയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടിട്ടില്ലെന്ന് പറയപ്പെട്ടപ്പോൾ ഇത് അത്ഭുതകരമായി സ്ഥിരീകരിച്ചു. മൂന്നാം നൂറ്റാണ്ടിലെ വലൻസിയൻ വിശുദ്ധനായ വിൻസെന്റ് ഡീക്കന്റെ പേരിലാണ് വിൻസെന്റ് അറിയപ്പെടുന്നത്, സ്പെയിനിലെ പ്രോട്ടോമാർട്ടിർ വിൻസെന്റിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ചെറുപ്പത്തിൽ തന്നെ, വിൻസെന്റ് തത്ത്വചിന്തയിൽ പഠനം പൂർത്തിയാക്കി, പതിനെട്ട് വയസ്സുള്ളപ്പോൾ ഡൊമിനിക്കൻ സന്യാസിമാരിൽ ചേർന്നു. ഒരു യുവ Read More…
ഈജിപ്റ്റിലെ വിശുദ്ധ ജോണ്‍ : മാർച്ച് 27
ഈജിപ്‌റ്റിലെ വിശുദ്ധ ജോൺ. ഇരുപത്തിയഞ്ചാം വയസ് വരെ ഇദ്ദേഹം ഒരു ആശാരിയായി പിതാവിന് വിധേയപ്പെട്ട് ജീവിച്ചു. വിധേയത്വം, വിനയം, പരസ്‌നേഹം എന്നിവ ജോണിന്റെ പ്രത്യേകതകളായിരുന്നു. ജോണിന്റെ പ്രസംഗങ്ങളിലെ പ്രധാന പ്രമേയം പൊങ്ങച്ചം എന്ന തിന്മയ്‌ക്കെതിരെയായിരുന്നു. വിശുദ്ധന്റെ എളിമയെ പരീക്ഷിക്കുവാനായി അവിടത്തെ പ്രായമായ സന്യാസി പലപ്പോഴും ഉണങ്ങിയ ചുള്ളികമ്പിന് ദിവസംതോറും വെള്ളമോഴിക്കുക തുടങ്ങിയ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടിരിന്നു, എന്നാല്‍ ഒരു വര്‍ഷം മുഴുവനും വിശുദ്ധന്‍ ആ പ്രവര്‍ത്തി യാതൊരു വൈമനസ്യവും കൂടാതെ ചെയ്തു വന്നു. ആ Read More…
മംഗളവാര്‍ത്താ തിരുനാള്‍ : മാർച്ച് 25
ലോകത്തിനായി ഒരു രക്ഷകന്‍ പിറക്കും എന്നുള്ള ദൈവികമായ അരുളപ്പാടിന്റെ ഓര്‍മത്തിരുനാളാണ് മംഗളവാര്‍ത്ത. ലൂക്കായുടെ സുവിശേഷം 1 ാം അധ്യായം 26 മുതലുള്ള വചനങ്ങളില്‍ വായിക്കുന്നതു പോലെ പ്രപഞ്ചത്തിനു മുഴുവനും മംഗളമരുളുന്ന വാര്‍ത്ത ദൈവദൂതനായ ഗബ്രിയേല്‍ വഴി മറിയത്തെ അറിയിക്കുന്ന സുന്ദരമുഹൂര്‍ത്തമാണിത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍ മറിയത്തിന് സുപ്രധാനമായി പങ്കുണ്ട്. മറിയം ദൈവപുത്രന്റെ മനുഷ്യാവതാരത്തില്‍ നിര്‍ണായകമായ ഉപകരണമായി മാറി. ഏഡി നാലോ അഞ്ചോ നൂറ്റാണ്ടുകളിലാണ് മംഗളവാര്‍ത്ത തിരുനാള്‍ ആദ്യമായി സഭയില്‍ ആഘോഷിക്കപ്പെട്ടത്.










