സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. ആധാർ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം മുടങ്ങിയത്. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്.വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപാഫോക്താക്കൾക്ക് വേണ്ടി പ്രത്യേകം Read More…
Author: Web Editor
ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ..
മത്തായി 20 : 20 – 28സഹന വഴിയേ… ജറുസലേമിലേയ്ക്കുള്ള യാത്രയെക്കുറിച്ചും, അവിടെ തനിക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സഹനബലിയും, ക്രൂശിലെ ബലിയും സംസാരവിഷയമായപ്പോൾ, ശിഷ്യരുടെ മനസിൽ അവന്റെ രാജകീയ പ്രവേശനത്തിൽ, അവന്റെ വലതുവശത്തും ഇടതുവശത്തും ഇരിക്കുവാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. രാജ്യത്തിൻ്റെ സിംഹാസനമല്ല, ആത്മബലിയുടെ പാനപാത്രമാണ് പിതാവിൻ്റെ ഇഷ്ടമെന്ന് ഈശോ പഠിപ്പിക്കുന്നു. വിജാതീയരെ പോലെ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള മാത്സര്യമല്ല, ക്രിസ്തു ശിഷ്യത്വം. വലിയവൻ ശുശ്രുഷകനും, ദാസനുമായിത്തീരുന്ന എളിമയുടെ ഭാഗമാണത്. തൻ്റെ തന്നെ ജീവനും ജീവിതവും ബലിയായി നൽകുവാനും, Read More…
വി. ലൂയിസ് ഡി മാരിലാക്ക് : മാർച്ച് 15
ലൂയിസ് ഡി മാരിലാക്ക് 1591 ഓഗസ്റ്റ് 12 നു ജനിച്ചു. പതിനഞ്ച് വയസ്സുള്ളപ്പോൾ, ലൂയിസ് പാരീസിലെ കപ്പൂച്ചിൻ കന്യാസ്ത്രീകൾക്ക് അപേക്ഷ നൽകിയെങ്കിലും അവളുടെ മോശം ആരോഗ്യം മൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. 1613-ൽ അവൾ അൻ്റോയ്ൻലെ ഗ്രാസിനെ (ഫ്രാൻസ് രാജ്ഞി മേരി ഡി മെഡിസിസിൻ്റെ സെക്രട്ടറി) വിവാഹം കഴിച്ചു. അവർക്ക് മിഷേൽ എന്ന മകനുണ്ടായി. ലൂയിസ് അവരുടെ മകൻ്റെ ശ്രദ്ധയുള്ള അമ്മയായിരുന്നു. കുടുംബത്തോടുള്ള അർപ്പണബോധത്തോടൊപ്പം, ലൂയിസ് അവളുടെ ഇടവകയിലെ ശുശ്രൂഷയിലും സജീവമായിരുന്നു. ദാരിദ്ര്യവും രോഗവും മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ Read More…
രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും. ഇന്ധന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതല്ല. കേന്ദ്ര സര്‍ക്കാരാണ് Read More…
പേയ് ടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്പ് ലൈസന്‍സ്: ആപ്പ് ഇടപാടുകള്‍ തുടരാം
പേയ് ടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചു. ഇതോടെ ഉപയോക്താക്കള്‍ക്ക് യുപിഐയിലൂടെ പേയ് ടിഎം ആപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകുമെന്നാണു റിപ്പോര്‍ട്ട്. പേയ് ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് എന്നിവയ്ക്കുമേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെയാണ് നടപടി. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക് എന്നിവ പേയ് ടി എമ്മിന്റെ പേയ്‌മെന്റ് സിസ്റ്റം പ്രൊവൈഡര്‍ ബാങ്കുകളായി പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ Read More…
വാഗമണ്ണിൽ നടക്കുന്ന പാരഗ്ലൈഡിംഗ് ഫെസ്റ്റിനിടെ വീണ് ആന്ധ്രപ്രദേശ് സ്വദേശിക്ക് പരുക്ക്
വാഗമൺ : വാഗമണ്ണിൽ നടക്കുന്ന പാരഗ്ലൈഡിംഗ് ഫെസ്റ്റിൽ പങ്കെടുക്കുന്നിതിനിടെ ലാൻഡിംഗ് സമയത്ത് വീണു പരുക്കേറ്റ ആന്ധ്രപ്രദേശ് സ്വദേശി ഭരത്തിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടു സമാന അപകടത്തിൽപെട്ട ഹിമാചൽപ്രദേശ് സ്വദേശി പ്രവീണിനെയും (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭരത്തിനു കൈക്കും, പ്രവീണിനും നടുവിനും ആണ് പരുക്കേറ്റിരിക്കുന്നത്. വാഗമണ്ണിൽ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ നടന്നു വരികയാണ്.
കരുണയുള്ളവരാകാം..
മത്തായി 18 : 21 – 35ക്ഷമയും..ദയയും.. കാര്യസ്ഥതയുടെ കണക്കിൽ പിഴവ് വന്നിട്ടും, അവൻ തന്റെ യജമാനന്റെ ഔദാര്യത്തിന് പാത്രീഭൂതനാകുന്നു. ഇതു യജമാനന്റെ കരുണയുടെ കഥയാണ്. എന്നാൽ ഈ കാരുണ്യത്തിന്റെ നിഴലിൽനിന്നുകൊണ്ടു, അപരനോട് നിഷ്കരുണം വർത്തിക്കുന്ന ഭൃത്യൻ. നമ്മുടെ ജീവിത കടമകളുടെ കാര്യസ്ഥതയിൽ നമുക്കൊരുപാട് കുറവുകൾ വന്നിട്ടുണ്ട്. അവിടെയൊക്കെ തമ്പുരാന്റെ കരുണയുടെ കണ്ണുകൾ നമ്മുക്ക് തണലായി മാറിയിട്ടുണ്ട്. എന്നാൽ നമ്മുടെ സഹോദരങ്ങളുടെ കാര്യത്തിൽ പലപ്പോഴും ഈ വിട്ടുവീഴ്ചാമനോഭാവം നാം പുലർത്താറില്ല. പലപ്പോഴും കാർക്കശ്യത്തിന്റെ കാര്യസ്ഥരായി നാം മാറുന്നു. Read More…
വിശുദ്ധ മറ്റിൽഡ : മാര്‍ച്ച് 14
895-ൽ ജർമ്മനിയിലെ ഒരു രാജകുടുംബത്തിലാണ് മറ്റിൽഡ ജനിച്ചത്. ഒരു കോൺവെൻ്റിലെ മഠാധിപതിയായിരുന്ന മുത്തശ്ശിയാണ് അവളെ വളർത്തിയത്. പ്രാർത്ഥനയിലും ഭക്തിയിലും മറ്റിൽഡ ജീവിച്ചു. മറ്റിൽഡ ഹെൻറിയെ വിവാഹം കഴിച്ചു, അവർ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചതിന് തൊട്ടുപിന്നാലെ ജർമ്മൻ സിംഹാസനത്തിൽ കയറി. അവളുടെ ന്യായവിധിയിലും നന്മയിലും വിശ്വാസമുണ്ടായിരുന്ന ഹെൻറിയെ ഒരിക്കലും അലോസരപ്പെടുത്താത്ത അവളുടെ ചാരിറ്റിയിൽ അവൾ ഉദാരമതിയായിരുന്നു. അവർക്ക് 5 കുട്ടികൽ ഉണ്ടായി. അവരിൽ ഒരാളായ ബ്രൂണോ ഒരു വിശുദ്ധൻ എന്നും അറിയപ്പെടുന്നു. മറ്റൊരാൾ, ഓട്ടോ, വിശുദ്ധ റോമൻ Read More…
കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണം; ആരോപണ വിധേയനായ വിധി കര്‍ത്താവ് ജീവനൊടുക്കി
തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ഷാജി (52) യെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവജനോത്സവത്തിൽ മാർഗം കളി മത്സരത്തിന്റെ വിധികർത്താവായിരുന്നു ഷാജി. കണ്ണൂരിലെ വീട്ടിലാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. നാളെ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാൻ തിരുവനന്തപുരം Read More…
ഞായറാഴ്ച വരെ 9 ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
കേരളത്തിലെ 9 ജില്ലകളിൽ 4 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ 9 ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് Read More…