യോഹന്നാൻ 14 : 15 – 24ക്രൈസ്തവ സത്ത ഈശോയുടെ നാമത്തിൽ ചോദിക്കുന്ന എന്തിന്റേയും ഫലദായകത്വം, അവൻ ഇവിടെ വ്യക്തമാക്കുന്നു. പിതാവുമായുള്ള അവന്റെ ഐക്യമാണ്, അതിന്റെ കാരണമായി അവൻ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാൽ, നാം അവനുമായി ഐക്യപ്പെടേണ്ടിയിരിക്കുന്നു. അത് പ്രാർത്ഥനവഴിയെ സാധ്യമാവുകയുള്ളൂ. ഈയൊരു പ്രാർത്ഥന ബന്ധത്തിൽ, നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും സഫലീകൃതമാകും. കൂടാതെ, അവന്റെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിനുശേഷം, നമ്മോടുകൂടെ നിത്യമായിരിക്കാൻ, ഒരു സഹായകനെ അവൻ വാഗ്‌ദാനം ചെയ്തു. എന്നാൽ, അവനിൽ വിശ്വസിക്കുന്നവനെ, അവനെ അറിഞ്ഞവനെ, ഈ സഹായകനെ സ്വീകരിക്കാൻ Read More…
Author: Web Editor
അലക്സാണ്ട്രിയയിലെ വിശുദ്ധ ലിയോനിഡസ് : ഏപ്രിൽ 22
എ ഡി രണ്ടാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യൻ രക്തസാക്ഷിയായിരുന്നു അലക്സാണ്ട്രിയയിലെ വിശുദ്ധ ലിയോനിഡസ്. അദ്ദേഹത്തിൻ്റെ മകൻ ആദ്യകാല സഭാ പിതാവ് ഒറിജൻ ആയിരുന്നു. എഡി 202-ൽ റോമൻ ചക്രവർത്തിയായ സെപ്റ്റിമിയസ് സെവേറസിൻ്റെ പീഡനത്തിനിടെ ലിയോണിഡസ് രക്തസാക്ഷിയായി. ഈജിപ്ഷ്യൻ പ്രിഫെക്റ്റ് ലാക്റ്റസ് മരണത്തിന് വിധിച്ച അദ്ദേഹത്തെ ശിരഛേദം ചെയ്യുകയും സ്വത്ത് പിടിച്ചെടുക്കുകയും ചെയ്തു.
ദൈവവചനമനുസരിച്ച് ജീവിക്കാം; വചനം പ്രഘോഷിക്കാം..
മത്തായി 28 : 16 – 20പ്രേഷിതദൗത്യം യേശു തന്റെ ദൗത്യം ആരംഭിക്കുന്നതും, ശിഷ്യരെ ആ ദൗത്യം തുടരാൻ ഭരമേൽപ്പിക്കുന്നതും, “ഗലീലിയിൽ” വച്ചാണ് എന്നത് ഇവിടെ വളരെ ശ്രദ്ധേയമാണ്. മലമുകളിലാണ് അവൻ അവരെ കാണുന്നത്. മലമുകൾ ദൈവീക വെളിപാടുകളുടെ ഇടമാണ്. അവൻ തന്റെ സർവ്വ മഹത്വത്തിലും അവിടെ പ്രത്യക്ഷനായി. ഒരു സാർവ്വത്രിക ദൗത്യമാണ് അവൻ തന്റെ ശിഷ്യരെ ഭരമേൽപ്പിക്കുന്നത്. കാരണം, എല്ലാ ജനതകളേയും ശിഷ്യപ്പെടുത്താൻ, അവൻ അവരോട് ആവശ്യപ്പെടുന്നു. എല്ലാ പരിമിതികളും, ഇവിടെ അവന്റെ അധികാരത്തിനുമുമ്പിൽ, അതിലംഘിക്കപ്പെടുന്നു. Read More…
വിശുദ്ധ ആൻസെലം : ഏപ്രില്‍ 21
കാൻ്റർബറിയിലെ വിശുദ്ധ ആൻസെലം 1033 ൽ ജനിച്ചു. യുക്തിയുടെ സഹായത്തോടെ വിശ്വാസത്തിൻ്റെ സത്യങ്ങളെ വിശകലനം ചെയ്യാനും പ്രകാശിപ്പിക്കാനുമുള്ള അദ്ദേഹത്തിൻ്റെ ശ്രമത്തിന് “പഠിത്തത്തിൻ്റെ പിതാവ്” എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു. ഒരു ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു അദ്ദേഹം. 15-ാം വയസ്സിൽ, ഒരു ആശ്രമത്തിൽ പ്രവേശിക്കാൻ അൻസെലം ആഗ്രഹിച്ചു,.പക്ഷേ പിതാവിൻ്റെ എതിർപ്പ് കാരണം സാധിച്ചില്ല. പന്ത്രണ്ട് വർഷത്തിന് ശേഷം, ഒരു സന്യാസിയാകാനുള്ള ആഗ്രഹം അദ്ദേഹം നിറവേറ്റി. അദ്ദേഹം നോർമാണ്ടിയിലെ ബെക്കിൻ്റെ ആശ്രമത്തിൽ പ്രവേശിച്ചു. 15 വർഷത്തിന് ശേഷം അദ്ദേഹം ഏകകണ്ഠമായി Read More…
അരുവിത്തുറ തിരുനാൾ; കൊടിയേറ്റും നഗരപ്രദക്ഷിണവും :ഏപ്രിൽ 22 ന്
അരുവിത്തുറ: പാരമ്പര്യവും ആചാരനുഷ്ഠാനങ്ങളും ഒത്തു ചേരുന്ന വിശുദ്ധ ഗീർവർഗീസ് സഹദായുടെ തിരുനാളിന് പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി. മുത്തുകുടകളാലും കൊടി തോരണങ്ങളാലും വൈദ്യൂത ദീപങ്ങളാലും പള്ളിയും പരിസരവും പ്രദക്ഷിണ വീതികളും വർണ്ണാഭമായി. ഏപ്രിൽ 22 ന് വൈകുന്നേരം 5.45ന് കൊടിയേറുന്നതോടെ തിരുന്നാൾ ആഘോഷം ആരംഭിക്കും. 6 മണിക്ക് പുറത്തു നമസ്കാരം. തുടർന്ന് 6.30ന് 101 പൊൻകുരിശുമേന്തി വടക്കേക്കര കുരിശുപള്ളിയിലേക്ക് നഗരപ്രദക്ഷിണം. പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ടൗണിലുടെ വടക്കേക്കര കുരിശുപള്ളിയിൽ Read More…
അരുവിത്തുറ വല്യച്ചന് നേർച്ചയായി ഏലയ്ക്കാമാലയും കുരുമുളകും
അരുവിത്തുറ: 1960-70ത് കാലഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ സാമ്പത്തിക തകർച്ചയും പട്ടിണിയും ഉണ്ടായപ്പോൾ മീനച്ചിൽ താലൂക്കിൽ നിന്നും ഹൈറേഞ്ചിലേയ്ക്കും മാലബാറിലേയ്ക്കും കുടിയേറിപ്പോയ നസ്രാണികൾക്ക് (മാർതോമ്മാ നസ്രാണികൾ) ആകെയുണ്ടായിരുന്ന മനോധൈര്യം അരുവിത്തുറ വല്യച്ചനിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമായിരുന്നു. ഹൈറേഞ്ചിലും മലബാറിലും കുടിയേറി കാടുവെട്ടി തെളിച്ച് കൃഷി ചെയ്യുമ്പോൾ അവർക്കുണ്ടായ പ്രതിസന്ധികളെ മറികടക്കുവാനുള്ള ഏക ആശ്രയം അരുവിത്തുറ വല്യച്ചൻ മാത്രമായിരുന്നു.അവരുടെ കഠിനാധ്വാനത്തിന്റെ ഒരു ഭാഗം വല്യച്ചന് കൊടുക്കുന്നതിനും അനുഗ്രഹങ്ങൾ നേടുന്നതിനും വേണ്ടി എല്ലാ വർഷവും പെരുന്നാളിനും വല്യച്ചന്റെ സവിധത്തിൽ അവർ ഓടിയെത്തും Read More…
മോണ്ടെപുൾസിയാനോയിലെ വിശുദ്ധ ആഗ്നസ് : ഏപ്രിൽ 20
മോണ്ടെപുൾസിയാനോയിലെ വിശുദ്ധ ആഗ്നസ് പതിമൂന്നാം നൂറ്റാണ്ടിലെ ടസ്കാനിയിലാണ് ജനിച്ചത്. ആറാമത്തെ വയസ്സിൽ, ആഗ്നസ് ഒരു കോൺവെൻ്റിൽ ചേരാൻ അനുവദിക്കണമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഒടുവിൽ ഒൻപതാം വയസ്സിൽ മോണ്ടെപുൾസിയാനോയിലെ ഡൊമിനിക്കൻ കോൺവെൻ്റിൽ അവളെ പ്രവേശിപ്പിച്ചു. വിശുദ്ധിയോടുള്ള ആഗ്നസിൻ്റെ പ്രശസ്തി മറ്റ് സഹോദരിമാരെ ആകർഷിച്ചു, 15-ാം വയസ്സിൽ അവൾ മഠാധിപതിയായി. അവൾ 15 വർഷം റൊട്ടിയും വെള്ളവും കഴിച്ച് നിലത്ത് ഉറങ്ങുകയും തലയിണയ്ക്ക് ഒരു കല്ല് ഉപയോഗിക്കുകയും ചെയ്തു. അവൾക്ക് കന്യാമറിയത്തിൻ്റെ ദർശനങ്ങൾ ഉണ്ടായിരുന്നുവെന്നും അവളുടെ ദർശനങ്ങളിൽ മാലാഖമാർ Read More…
വിശുദ്ധ ജിയന്ന ബെരേറ്റാ മോള : ഏപ്രിൽ 19
1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ ആൽബെർട്ടോയുടെയും മരിയ ബെറെറ്റയുടെയും 13 മക്കളിൽ പത്താമത്തെയാളായി ജിയന്ന ബെരേറ്റാ മോള ജനിച്ചു. 1942ൽ മിലാനിൽ മെഡിസൻ പഠനം ആരംഭിച്ചു. അക്കാഡമിക് ജീവിതത്തിലും വിശ്വാസ ജീവിതത്തിലും ജാഗ്രതയും കഠിനധ്വാനവും മുഖമുദ്രയാക്കിയ ജിയന്ന ഭാര്യ, അമ്മ, ശിശുരോഗ വിദഗ്ദ്ധ എന്നീ നിലയിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായി. വിൻസെൻ്റ് ഡീപോൾ സൊസൈറ്റിയിൽ അംഗമായിരുന്ന ജിയന്ന മുതിർന്നവരെയും പാവപ്പെട്ടവരെയും നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. 1954 ജിയന്ന തൻ്റെ ജീവിത പങ്കാളി പിയത്രോ മോളയെ പരിചയപ്പെടുകയും Read More…
പിതാവിന്റെ ഇഷ്ടവും അഭിഷേകവുമേറ്റുവാങ്ങുന്ന വിനീതദാസരായിത്തീരാം..
മത്തായി 20 : 17 – 28മോചനദ്രവ്യം. ജറുസലേമിലേയ്ക്കുള്ള യാത്രയെക്കുറിച്ചും, അവിടെ തനിക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സഹനബലിയും, ക്രൂശിലെ ബലിയും സംസാരവിഷയമായപ്പോൾ, ശിഷ്യരുടെ മനസിൽ അവന്റെ രാജകീയ പ്രവേശനത്തിൽ,അവന്റെ വലതുവശത്തും ഇടതുവശത്തുമിരിക്കുവാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. രാജ്യത്തിൻ്റെ സിംഹാസനമല്ല, ആത്മബലിയുടെ പാനപാത്രമാണ് പിതാവിൻ്റെ ഇഷ്ടമെന്ന് ഈശോ പഠിപ്പിക്കുന്നു. വിജാതീയരെ പോലെ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള മാത്സര്യമല്ല, ക്രിസ്തു ശിഷ്യത്വം. വലിയവൻ ശുശ്രുഷകനും, ദാസനുമായിത്തീരുന്ന എളിമയുടെ ഭാഗമാണത്. തൻ്റെ തന്നെ ജീവനും ജീവിതവും ബലിയായി നൽകുവാനും, മോചനദ്രവ്യമായി സമർപ്പിക്കുവാനുമാണ് അവൻ Read More…
വിശുദ്ധ അത്തനാസിയ :ഏപ്രിൽ 18
വിശുദ്ധ അത്തനാസിയ, ചെറുപ്പത്തിൽ ഒരു നക്ഷത്രം അവളുടെ ഹൃദയത്തിൽ ലയിക്കുന്ന മിസ്റ്റിക് യൂണിയൻ അനുഭവിച്ചു. അവൾക്ക് ഒരു ആത്മീയ ജീവിതം വേണം, എന്നാൽ ഒരു സാമ്രാജ്യത്വ ശാസന പ്രകാരം വിവാഹപ്രായമുള്ള എല്ലാ അവിവാഹിതരായ സ്ത്രീകളും സൈനികരെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. 16 വയസ്സുള്ളപ്പോൾ, അവളുടെ മാതാപിതാക്കളുടെ നിർബന്ധപ്രകാരം, അവൾ ഒരു യുവ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അവളുടെ വിവാഹം കഴിഞ്ഞ് പതിനാറ് ദിവസങ്ങൾക്ക് ശേഷം, അറബികളുമായുള്ള ഒരു യുദ്ധത്തിൽ അവളുടെ ഭർത്താവ് കൊല്ലപ്പെട്ടു. അവൾ വീണ്ടും വിവാഹം Read More…










