അയർലണ്ടിലെ വിശുദ്ധ പാട്രിക് ബ്രിട്ടനിൽ ജനിച്ചു. അദ്ദേഹം പതിനാലോ അതിലധികമോ വയസ്സുള്ളപ്പോൾ, ഒരു റെയ്ഡിംഗ് പാർട്ടിയിൽ ഐറിഷ് കടൽക്കൊള്ളക്കാരുടെ പിടിയിലാകുകയും ആടുകളെ മേയ്ക്കാനുമുള്ള അടിമയായി വിശുദ്ധനെ അയർലണ്ടിലേക്ക് കൊണ്ടുപോയി. അക്കാലത്ത്, അയർലൻഡ് ഡ്രൂയിഡുകളുടെയും വിജാതീയരുടെയും നാടായിരുന്നു, എന്നാൽ പാട്രിക് ദൈവത്തിലേക്ക് തിരിയുകയും തൻ്റെ ഓർമ്മക്കുറിപ്പായ ദി കൺഫെഷൻ എഴുതുകയും ചെയ്തു. “ദൈവത്തോടുള്ള സ്നേഹവും അവൻ്റെ ഭയവും എന്നിൽ കൂടുതൽ വർദ്ധിച്ചു, വിശ്വാസം പോലെ, എൻ്റെ ആത്മാവ് ഉയിർത്തെഴുന്നേറ്റു, അങ്ങനെ, ഒരു ദിവസം കൊണ്ട്, ഞാൻ നൂറോളം പ്രാർത്ഥനകളും Read More…
Author: Web Editor
കൊവിഷീല്‍ഡിന് മാത്രമല്ല, കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം; പഠനറിപ്പോര്‍ട്ട് പുറത്ത്
കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും ആര്‍ത്തവ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്നാണ് പഠനം പറയുന്നത്. 635 യുവാക്കളും 291 മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലാണ് പഠനം നടന്നത്. ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍, നാഡീവ്യൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയും പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിര്‍മാതാക്കള്‍. വാക്‌സിന്‍ സ്വീകരിച്ച വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് സ്‌ട്രോക്ക്, Read More…
സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടിയെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ പരമപ്രധാനമാണ്. കൃത്യമായ പരിശോധനകള്‍ അനിവാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കാലതാമസം തയ്യാറെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു. മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്നും Read More…
നാലുവര്‍ഷ ബിരുദം: ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി
വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവര്‍ഷ ബിരുദ പരിപാടിയെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു. സംസ്ഥാനത്തെ കോളേജുകളില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കാനായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്യുന്മുഖ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘താല്‍പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് Read More…
മണിപ്പൂർ; ഇന്ത്യൻ ജനാധിപത്യത്തിന് ഒരു തീരാക്കളങ്കം :ആന്റോ അക്കര
കന്ധമാൽ വനമേഖലയിൽ നടന്ന ആസൂത്രിതമായ ക്രൈസ്തവ വിരുദ്ധ കലാപത്തെക്കുറിച്ചുള്ള അസുഖകരമായ കുറെ ചോദ്യങ്ങളുമായി “കന്ധമാൽ: ഇന്ത്യയുടെ മതേതരത്വത്തിന് ഒരു കളങ്കം” എന്ന പേരിൽ എന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചത് 2009 മാർച്ച് മാസത്തിലായിരുന്നു. അതിന് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം, 37 ലക്ഷം മാത്രം ജനസംഖ്യ വരുന്ന ഒരു നോർത്ത് ഈസ്റ്റ് ഇന്ത്യൻ സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിലിനെയും, അടിച്ചമർത്തലിനെയും, അവിടെ അരങ്ങേറുന്ന അരാജകത്വത്തെയും കുറിച്ച് “മണിപ്പൂർ: ഇന്ത്യൻ ജനാധിപത്യത്തിന് ഒരു കളങ്കം” എന്ന പേരിൽ ഈ ലേഖനം Read More…
വിശുദ്ധ ഹോണോറിയസ്: മേയ് 16
ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഫ്രഞ്ച് ബിഷപ്പായിരുന്നു വിശുദ്ധ ഹോണോറിയസ്. 556-ൽ ഒരു കുലീനൻ്റെ മകനായി ജനിച്ച അദ്ദേഹം ഗൗളിലെ ആശ്രമങ്ങളിൽ പഠിച്ചു. ഹൊണോറിയസ് മിടുക്കനും കഴിവുള്ളവനുമായ ഒരു ചെറുപ്പക്കാരനായിരുന്നു, അവൻ പഠനത്തിൽ മികച്ചുനിന്നു. ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടി, ദൈവശാസ്ത്രത്തിലും ആത്മീയതയിലും അദ്ദേഹത്തിന് അതീവ താല്പര്യമുണ്ടായിരുന്നു. ഭക്തനായ കുട്ടി, പ്രായപൂർത്തിയായപ്പോൾ അവൻ അമിയൻസിലെ വിമുഖതയുള്ള ബിഷപ്പായി. സ്ഥാനത്തിനും ഉത്തരവാദിത്തത്തിനും താൻ യോഗ്യനല്ലെന്ന് ഹോണോറിയസ് കണക്കാക്കിയതിൻ്റെ ഫലമായിരുന്നു അദ്ദേഹത്തിൻ്റെ വിമുഖത. ഐതിഹ്യം പറയുന്നത്, അദ്ദേഹത്തെ Read More…
ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം പിൻവലിച്ചു
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് പരിഷ്കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ Read More…
രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച Read More…
വിശുദ്ധ ഡിംഫ്ന : മേയ് 15
ഏഴാം നൂറ്റാണ്ടിൽ ഐറിഷ് രാജകുടുംബത്തിൽ വിശുദ്ധ ഡിംഫ്ന ജനിച്ചു. ഡിംഫ്നയ്ക്ക് പതിനാലു വയസ്സുള്ളപ്പോൾ, അവളുടെ പ്രിയപ്പെട്ട അമ്മ മരിച്ചു.ഡിംഫ്നയുടെ പിതാവ് രാജാവ് തൻ്റെ വലിയ സങ്കടത്തിൽ ഭ്രാന്തനായി. സ്വന്തം മകളായ ഡിംഫ്‌നയെ അവളുടെ അമ്മയെപ്പോലെ തോന്നിക്കുന്നതിനാൽ അവളെ വിവാഹം കഴിക്കാൻ അവൻ തീരുമാനിച്ചു. ദൈവമുമ്പാകെ കന്യകാത്വം പ്രതിജ്ഞ ചെയ്ത ഡിംഫ്ന, അവളുടെ പിതാവിൻ്റെ നിർദ്ദേശത്തിൽ ഭയചകിതയായി. തന്നെ നിരസിച്ചതിലുള്ള രാജാവിൻ്റെ അനിവാര്യമായ രോഷത്തിൽ നിന്ന് രക്ഷപ്പെടാൻ, ഡിംഫ്ന രാജ്യം വിട്ടു. അവളുടെ കുമ്പസാരക്കാരനായ ഫാ. ജെറിബ്രാനും അവളുടെ Read More…
എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് മാർപ്പാപ്പ
എറണാകുളം – അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കുര്‍ബാനയോടു കാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാ വിശ്വാസവുമായി ചേര്‍ന്നു പോകുന്നതല്ലെന്ന് പറഞ്ഞ മാർപ്പാപ്പ ഇക്കാര്യത്തിൽ വൈദികർക്ക് അവരുടെ കടമ നിർവഹിക്കാനുണ്ടെന്നും ഓർമിപ്പിച്ചു. സഭയുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് മേജർ ആർച്ച് ബിഷപ്പിനും സിനഡിനും മുന്നോട്ട് പോകാം. സിറോ മലബാർ സഭാ തലവനായി ചമതലയേറ്റ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് വത്തിക്കാനിൽ നൽകിയ ഔദ്യോഗിക സ്വീകരണത്തിലാണ് ഫ്രാൻസിസ് മാർപ്പാപ്പ ഇക്കാര്യം Read More…










