നോക്ക് : പ്രവാസ ജീവിതത്തിനിടയിലും വിശ്വാസ പാരമ്പര്യങ്ങളും ആചാരമര്യാദകളും കാത്തുസൂക്ഷിക്കണമെന്ന് സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. അയർലൻഡിലെ സിറോ മലബാർ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു. നമ്മുടെ വിശ്വാസ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം. നമ്മുടെ മതബോധന വിശ്വാസപരിശീലനം എന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കണം. അത് കേവലം പ്രാർത്ഥന പഠിപ്പിക്കലല്ല, അത് ഒരു ജീവിത ശൈലിയിലേയ്ക്ക് നയിക്കേണ്ടതാകണം. നോക്ക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന സിറോ മലബാർ സഭയുടെ നാഷനൽ Read More…
Author: Web Editor
മഞ്ഞപ്പിത്തം: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെ ആരോഗ്യവകുപ്പ്.നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്. രോഗലക്ഷണം ഉള്ളവരാകട്ടെ നിർബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ Read More…
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി Read More…
വിശുദ്ധ മത്തിയാസ് : മേയ് 14
യേശു ക്രിസ്തുവിന്റെ അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തിയാസ് ശ്ലീഹാ. യേശുവിനെ ഒറ്റിക്കൊടുത്ത ശേഷം ആത്മഹത്യ ചെയ്ത യൂദാസിനു പകരമായി മറ്റ് അപ്പോസ്തലന്മാരാണ് മത്തിയാസിനെ അപ്പോസ്തല സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. വിവിധ പാരമ്പര്യങ്ങൾ അനുസരിച്ച്, കപ്പഡോഷ്യ, ജറുസലേം, കാസ്പിയൻ കടലിൻ്റെ തീരങ്ങൾ (ഇന്നത്തെ തുർക്കി), എത്യോപ്യ എന്നിവിടങ്ങളിൽ മത്തിയാസ് പ്രസംഗിച്ചു. കോൾച്ചിസിൽ ക്രൂശിക്കപ്പെട്ടോ ജറുസലേമിൽ കല്ലെറിഞ്ഞോ അദ്ദേഹം മരണമടഞ്ഞതായി പറയപ്പെടുന്നു. ശിൽപികൾ, മദ്യപാന ആസക്തിയുള്ളവർ, വസൂരിരോഗ ബാധിതർ തുടങ്ങിയവരുടെ മധ്യസ്ഥനാണ് വിശുദ്ധ മത്തിയാസ്.
യാത്രക്കാർക്ക് ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാന്‍ KSRTC
ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും Read More…
കത്തോലിക്ക കോൺഗ്രസിന്റെ 106ആം വാർഷിക സമ്മേളനം
ഈരാറ്റുപേട്ട : വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളനറാലി. കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി കോരിച്ചൊരിയുന്ന മഴയെ കൂസാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങളാണ് റാലിയിൽ അണിചേർന്നത്. അരുവിത്തുറ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട നഗരം ചുറ്റി അരുവിത്തുറ പള്ളി അങ്കണത്തിൽ സമാപിച്ചു. ക്രൈസ്തവ സഭകൾ കേരളത്തിന് നൽകിയ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത Read More…
CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്. മേഖലകളിൽ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെംഗളൂരു 96.95 ശതമാനവുമാണ് വിജയം. പരീക്ഷ എഴുതിയ 91.52 ശതമാനം പേരും വിജയിച്ചപ്പോൾ ആൺകുട്ടികളിൽ 85.12 Read More…
ഫാത്തിമ മാതാവ് : മേയ് 13
1917 മെയ് 13 നും ഒക്ടോബർ 13 നും ഇടയിൽ, മൂന്ന് പോർച്ചുഗീസ് കുട്ടികൾ – ഫ്രാൻസിസ്കോയും ജസീന്ത മാർട്ടോയും അവരുടെ കസിൻ ലൂസിയ ഡോസ് സാൻ്റോസും – ലിസ്ബണിൽ നിന്ന് 110 മൈൽ വടക്കുള്ള ഫാത്തിമയ്ക്കടുത്തുള്ള കോവഡ ഇരിയയിൽ ഔവർ ലേഡിയുടെ ദർശനം ലഭിച്ചു. ലോകസമാധാനത്തിനും ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തിനും പാപികൾക്കും റഷ്യയുടെ പരിവർത്തനത്തിനും വേണ്ടി ജപമാല ചൊല്ലാൻ മേരി കുട്ടികളോട് ആവശ്യപ്പെട്ടു. മേരി കുട്ടികൾക്ക് മൂന്ന് രഹസ്യങ്ങൾ നൽകി. യഥാക്രമം 1919-ലും 1920-ലും ഫ്രാൻസിസ്കോയുടെയും Read More…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
വിശുദ്ധ നെറിയസും വിശുദ്ധ അക്കില്ലസും : മേയ് 12
ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ രക്തസാക്ഷികളായ പ്രെറ്റോറിയൻ ഗാർഡിൻ്റെ (ചക്രവർത്തിയുടെ അംഗരക്ഷകർ) റോമൻ പടയാളികളായിരുന്നു നെറിയസും അക്കിലിയസും. അവർ വിശുദ്ധ പത്രോസ് അപ്പോസ്തലനാൽ സ്നാനമേറ്റുവെന്നും അവരുടെ ഭക്തിയുള്ള ക്രിസ്തീയ വിശ്വാസത്തിന് പേരുകേട്ടവരാണെന്നും വിശ്വസിക്കപ്പെടുന്നു. അവർ ക്രിസ്ത്യാനികളായപ്പോൾ അവർ അധാർമികമായി കണ്ട തങ്ങളുടെ സ്ഥാനങ്ങൾ ഉപേക്ഷിച്ചു. നാടുകടത്തപ്പെടുകയും ട്രാജൻ ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ കൊല്ലപ്പെടുകയും ചെയ്തു. അവരുടെ കഥകൾ സഭയുടെ ആദ്യകാലങ്ങളിൽ ക്രിസ്ത്യാനികൾ നേരിട്ട പീഡനങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. നെറിയസിനെയും അക്കിലിയസിനെയും ആദ്യം പോൺസ (പോണ്ടിയ) ദ്വീപിലേക്ക് നാടുകടത്തി. ഇവരെ പിന്നീട് Read More…









