ബാറുകളും, ഔട്ലെറ്റുകളും അനുവദിച്ചപ്പോൾ പ്രതിപക്ഷം എവിടെയായിരുന്നു :കെസിബിസി മദ്യവിരുദ്ധസമിതി

പിണറായി സർക്കാർ 800 ബാറുകളും, ഔട്ലെറ്റുകളും അനുവദിച്ചപ്പോൾ പ്രതിപക്ഷം എവിടെയായിരുന്നുവെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.800 ബാറുകൾ അനുവദിച്ചപ്പോൾ കെസിബിസി എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പ്രസാദ് കുരുവിള യുടെ പ്രതികരണം.

ഉമ്മൻ‌ചാണ്ടിയുടെ കാലത്ത് മുഴുവൻ മദ്യഷാപ്പുകളും അടച്ചുപൂട്ടിയവർ എന്തുകൊണ്ട് പിണറായി സർക്കാർ പുനസ്ഥാപിച്ചപ്പോൾ മരവിച്ചിരുന്നുവെന്നു വ്യക്തമാക്കണം. പൊതുജനം അനുഭവിക്കട്ടെയെന്നായിരുന്നോ നിങ്ങളുടെ നിലപാട്.

8 വർഷം ഒരു പണിയും ചെയ്യാതിരുന്നിട്ടു എന്തിനു കെസിബിസിക്കും, മദ്യവിരുദ്ധസമിതിക്കുമെതിരെ കുതിര കയറുന്നു. മാധ്യമങ്ങൾ പ്രീതികരിച്ചപ്പോൾ മാത്രമാണല്ലോ നിങ്ങളും പ്രതികരിച്ചത് എന്നും പ്രസാദ് കുരുവിള പ്രതികരിച്ചു.

error: Content is protected !!