Daily Saints Reader's Blog

വിശുദ്ധ ഫിലിപ്പും വിശുദ്ധ ജെയിംസും: മേയ് 3

ജീവിതത്തിലുടനീളം യേശുവിനെ വിശ്വസ്തതയോടെ പിന്തുടർന്ന പന്ത്രണ്ട് അപ്പോസ്തലന്മാരിൽ രണ്ടുപേരായിരുന്നു വിശുദ്ധ ഫിലിപ്പും വിശുദ്ധ ജെയിംസും. വിശുദ്ധ ഫിലിപ്പോസ്, ഗലീലിയിലെ ബെത്‌സൈദയിൽ നിന്നുള്ള പത്രോസിനും ആൻഡ്രൂവിനുമൊപ്പം യേശുവിനോട് അപ്പോസ്തലനായി ചേർന്നു. യേശുവിൻ്റെ അത്ഭുതം പ്രതീക്ഷിക്കാതെ, ഇത്രയധികം ആളുകൾക്ക് ഭക്ഷണം നൽകാൻ യേശുവിന് എങ്ങനെ കഴിയുമെന്ന് ഫിലിപ്പ് ചോദിച്ചു. ഫിലിപ്പോസിനെ വിസ്മയിപ്പിച്ചുകൊണ്ട്, വിശന്നുവലഞ്ഞ 5000-ത്തിലധികം വരുന്ന ഒരു ജനക്കൂട്ടത്തിന് ഏതാനും അപ്പവും മീനും നൽകിക്കൊണ്ട് യേശു പ്രതികരിച്ചു. ജെയിംസ് അൽഫായിയുടെ മകനായിരുന്നു. ഫിലിപ്പിനെ അപേക്ഷിച്ച് പുതിയ നിയമത്തിൽ അദ്ദേഹത്തെ പരാമർശിക്കുന്നത് Read More…

News Social Media

പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി

സംസ്ഥാനത്തെ ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എൻസിസി, എൻഎസ്എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ തുടങ്ങിയവ ഒഴിവാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നേരത്തെ മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്.

Daily Saints Reader's Blog

വിശുദ്ധ അത്തനേഷ്യസ് : മേയ് 2

ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച്, വിദ്യാഭ്യാസം ലഭിച്ച അത്തനേഷ്യസ്, അലക്സാണ്ട്രിയയിലെ ബിഷപ്പായിരുന്ന അലക്സാണ്ടറുടെ സെക്രട്ടറിയായി, പൗരോഹിത്യത്തിൽ പ്രവേശിച്ച് ഒടുവിൽ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ മുൻഗാമിയായ അലക്സാണ്ടർ, കിഴക്കൻ മേഖലയിൽ വളർന്നുവരുന്ന ഒരു പുതിയ പ്രസ്ഥാനത്തിൻ്റെ-ഏരിയനിസത്തിൻ്റെ തുറന്ന വിമർശകനായിരുന്നു. അലക്സാണ്ട്രിയയിലെ ബിഷപ്പായി അത്തനേഷ്യസ് ചുമതലയേറ്റപ്പോൾ, അദ്ദേഹം അരിയനിസത്തിനെതിരായ പോരാട്ടം തുടർന്നു. യുദ്ധം എളുപ്പത്തിൽ ജയിക്കുമെന്നും ആരിയനിസം അപലപിക്കപ്പെടുമെന്നും ആദ്യം തോന്നി. ടയർ കൗൺസിൽ വിളിക്കപ്പെട്ടു, ഇപ്പോഴും അവ്യക്തമായ നിരവധി കാരണങ്ങളാൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തി അത്തനേഷ്യസ്സ്നെ വടക്കൻ Read More…

Meditations

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ..

ലൂക്കാ 9 : 57 – 62അവന്റെ വിളിയെന്നാൽ, വെല്ലുവിളിയാണ്. ഇവിടെ പരാമർശിക്കുന്ന ഒന്നാമനും മൂന്നാമനും, യേശുവിനെ അനുഗമിക്കാൻ സ്വമേധയാ ആഗ്രഹം പ്രകടിപ്പിച്ചു മുന്നോട്ട് വരുന്നു. എന്നാൽ, രണ്ടാമനെ യേശുതന്നെ വിളിക്കുകയാണ് ചെയ്യുന്നത്. അവൻ പോകുന്നിടത്തെല്ലാം അവനെ അനുഗമിക്കുക എന്നതാണ് ഒന്നാമന്റെ ആഗ്രഹം. എന്നാൽ, തന്റെ വഴികൾ ഒട്ടും സുരക്ഷിതമല്ലെന്നും, അതറിഞ്ഞു വേണം തീരുമാനമെടുക്കാനെന്നും, അവൻ ഒന്നാമനെ ഉപദേശിക്കുന്നു. രണ്ടാമനെ യേശു വിളിക്കുന്നു. എന്നാൽ, പിതാവിനെ സംസ്‌കരിക്കാൻ അവൻ അനുവാദം ചോദിക്കുന്നു. ഇവിടെ അപ്രതീക്ഷിത മറുപടിയാണ് യേശുവിൽനിന്നും Read More…

News Social Media

കുടുംബങ്ങൾക്ക് സഭ സാന്നിധ്യത്തിന്റെ കൂദാശയാകണം: മാർ റാഫേൽ തട്ടിൽ

കാക്കനാട്: കുടുംബങ്ങളുടെ കെട്ടുറപ്പും കൂട്ടായ്മയുമാകുന്ന വീഞ്ഞ് കുറഞ്ഞു പോകുമ്പോൾ സാന്ത്വനവും പരിഹാരവും നൽകുന്ന സാന്നിധ്യമായി സഭയുടെ കുടുംബ ശുശ്രൂഷകർ മാറണമെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കുടുംബ പ്രേഷിതത്വം, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോലൈഫ് എന്നീ വകുപ്പുകളുടെ രൂപതാ ഡയറക്റ്റർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സഭാകമ്മീഷന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.

News Social Media

ഡ്രൈവിങ് സ്കൂളുകൾ നാളെ മുതൽ പണിമുടക്കിലേക്ക്

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചു. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. മറ്റു സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത Read More…

Daily Saints Reader's Blog

തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവ് : മേയ് 1

ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരൻ എന്നതിലും ഉപരിയായി ദൈവീക നിയോഗമനുസരിച്ച് രക്ഷകന്റെ മാതാവിന്റെ ജീവിത പങ്കാളിയാകുവാനുള്ള അനുഗ്രഹം ലഭിച്ച വ്യക്തിയായിരിന്നു വിശുദ്ധ യൗസേപ്പ്. വിശുദ്ധ യൗസേപ്പിന്റെ ഈ വിശേഷ ഭാഗ്യത്തെ ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ “യേശുവിന്റെ വളര്‍ത്തച്ഛന്‍” എന്നു വിശേഷിപ്പിക്കാം. വെറുമൊരു മനുഷ്യനെന്നതില്‍ ഉപരിയായി, ഭൂമിയില്‍ പിതാവിന്റെ അമൂല്യ നിധികളായ യേശുവിനേയും, മറിയത്തേയും വിശ്വസ്തതയോടു കൂടി സംരക്ഷിക്കുകയും, കാത്തു പാലിക്കുകയും ചെയ്ത മഹത്വ്യക്തിയായി വിശുദ്ധ ലിഖിതങ്ങളില്‍ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നു. ഒരു പക്ഷേ, മറിയത്തിന്റെ ഗര്‍ഭത്തേക്കുറിച്ച് ആദ്യമായി അറിഞ്ഞ Read More…

News Social Media

നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്; മെയ് അഞ്ച് മുതൽ സർവീസ് ആരംഭിക്കും

നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്. ഗരുഡ പ്രീമിയം എന്ന പേരിൽ മെയ് 5 മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിലാണ് സർവീസ് നടത്തുക. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സർവീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവിൽ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. Read More…

News Social Media

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മേയ് 8ന്. വിദ്യാഭ്യാസമന്ത്രി 3 മണിക്ക് പ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും Read More…

News Social Media

കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമനായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ് വാക്‌സിന് അപൂര്‍വ്വമായി പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന് വ്യക്തത വരുത്തിയത്. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെ പ്രതിരോധിക്കാന്‍ ആസ്ട്രസെനകയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിച്ച് വിതരണം ചെയ്തത്. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും ഗുരുതരമായ രോഗാവസ്ഥയുണ്ടായെന്നും മരണം വരെ Read More…