News Social Media

കവചം പരീക്ഷണം: സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും

സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ജൂൺ 11 (ചൊവ്വാഴ്ച) നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് Read More…

News Social Media

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴിമാറ്റി പരാതിക്കാരി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വധു പരാതിയിൽ നിന്ന് പിന്മാറി. ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി ക്ഷമാപണം നടത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചത്. ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി പറയുന്നത്. എന്നാൽ മകളെ കാണാനില്ലെന്നും മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പറഞ്ഞ യുവതിയുടെ അച്ഛൻ മകളെ ഭീഷണിപ്പെടുത്തി Read More…

News Social Media

ജൂലൈ 3ന് ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്; കടുത്ത നടപടിയുമായി സിറോ മലബാർ സഭ

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന്റെ സർക്കുലർ. ജൂലൈ 3 മുതൽ ഏകീകൃത കുർബാന നടത്തണമെന്ന് അന്ത്യശാസനം. സഭ അധ്യക്ഷന്റെ സർക്കുലർ കൊടും ചതിയുടെ അടയാളം എന്ന് വിമത വൈദികർ പ്രതികരിച്ചു. മാർപ്പാപ്പയുടെ ഓഫീസിൽനിന്നുള്ള അന്തിമ നിർദേശപ്രകാരമാണ് പുതിയ സർക്കുലർ. സെന്റ് തോമസ് ദിനം മുതൽ അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന ഉറപ്പാക്കണം. കുര്‍ബാന അര്‍പ്പണം സംബന്ധിച്ച് വൈദികരും വൈദിക വിദ്യാര്‍ഥികളും ജൂലൈ മൂന്നിനകം Read More…

Daily Saints Reader's Blog

വിശുദ്ധ ബാര്‍ഡോ : ജൂൺ 10

982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് ഒരു വയസ്സായ സ്ത്രീയില്‍ നിന്നുമായിരുന്നു. അവര്‍ വിശുദ്ധനെ തന്റെ മടിയിലിരിത്തി അക്ഷരങ്ങളും, സങ്കീര്‍ത്തനങ്ങള്‍ വായിക്കുവാന്‍ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വൃദ്ധ തനിക്ക്‌ നല്‍കിയ നന്മയെ വിശുദ്ധന്‍ ഓര്‍മ്മിക്കുകയും അവരുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഫുള്‍ഡായിലായിരുന്നു വിശുദ്ധന്റെ ശേഷിച്ച വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ വെച്ച് ബെനഡിക്ടന്‍ സഭാവസ്ത്രം സ്വീകരിക്കുകയും സ്ഥലത്തെ സര്‍വ്വകലാശാലയിലെ ഒരു അദ്ധ്യാപകനായി തീരുകയും Read More…

Daily Saints Reader's Blog

വിശുദ്ധ എഫ്രേം: ജൂൺ 9

എഡെസയിലെ എഫ്രേം എന്നും അറിയപ്പെടുന്ന സിറിയൻ വിശുദ്ധ എഫ്രേം, നാലാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന നിസിബിസ് നഗരത്തിലാണ് താമസിച്ചിരുന്നത്. ക്രിസ്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച എഫ്രേം സഭയുടെ പഠിപ്പിക്കലുകളിൽ മുഴുകി വളർന്നു. ചെറുപ്പം മുതലേ പ്രാർത്ഥനയും ഉപവാസവും മറ്റുള്ളവരെ സേവിക്കുന്നതുമായ ജീവിതത്തിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ഏകാന്തതയ്ക്കും സന്യാസത്തിനുമുള്ള ആഗ്രഹം ഉണ്ടായിരുന്നിട്ടും, എഫ്രേമിന് ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹം ഒരു ഡീക്കനായി സഭയെ സേവിക്കാൻ അവനെ പ്രേരിപ്പിച്ചു. അഗാധമായ കാവ്യാത്മകവും ദൈവശാസ്ത്രപരവുമായ സംഭാവനകളാൽ എഫ്രേമിൻ്റെ ജീവിതം അടയാളപ്പെടുത്തി. ക്രൈസ്തവ Read More…

News

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതെയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത്‌ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ Read More…

News Social Media

ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ഇടതുനിരീക്ഷകൻ; പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്

ക്രിസ്തുവിനെ വികൃതമാക്കി അവതരിപ്പിച്ചതിന് ഇടതു നിരീക്ഷൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്. ക്രിസ്തുവിന്റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം, വിമർശനം നേരിട്ടതോടെ റെജി നീക്കം ചെയ്തിരുന്നു. തൃശൂരിൽ ബിജെപി വിജയിച്ചതോടെയാണ് ക്രിസ്തുവിന്റെ രൂപത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് റെജി എഫ്ബി പോസ്റ്റ് പങ്കുവച്ചത്. ‘‘ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ Read More…

Daily Saints Reader's Blog

വിശുദ്ധ മെഡാർഡ് : ജൂൺ 8

ഫ്രാൻസിൽ സലെൻസിയിൽ ഭക്തിയും കുലീനത്വവുമുള്ള ഒരു കുടുംബത്തിൽ മെഡാർഡ് 457-ൽ ജനിച്ചു. ബാല്യം മുതൽ അവൻ ദരിദ്രരോട് അസാധാരണമായ അനുകമ്പ പ്രദർശിപ്പിച്ചിരുന്നു. ഒരു ദിവസം അവൻ തന്റെ കുപ്പായം അന്ധനായ ഒരു ഭിക്ഷുവിന് ദാനം ചെയ്തു. അതിനെപ്പറ്റി മാതാപിതാക്കന്മാർ ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞതു, കഷ്ടപ്പെടുന്ന ക്രിസ്തുവിന്റെ ഒരവയവത്തിന് എന്റെ വസ്ത്രത്തിന്റെ ഒരോഹരി കൊടുക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ലെന്നാണ്. ആർഭാടങ്ങളിൽ നിന്നൊഴിഞ്ഞ് പ്രർത്ഥനയിലും ഉപവാസത്തിലുമായിരുന്ന അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നത്. 33ആം വയസ്സിൽ മെഡാർഡ് പുരോഹിതനായി. ഏറ്റവും കഠിനഹൃദയരുടെ ഹൃദയങ്ങളെ Read More…

News Social Media

വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; എംവിഡിക്ക് ഹൈക്കോടതി നിര്‍ദേശം

വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ നിർദേശം. ആവശ്യമെങ്കിൽ നോട്ടിസ് അയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം. മോട്ടർ വാഹന വകുപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. നിയമ ലംഘനങ്ങൾക്കെതിരെ വകുപ്പ് നടപടിയെടുത്തിട്ടില്ല. ഹൈക്കോടതിയുടെ മുൻ ഉത്തരവുകളോ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദേശങ്ങളോ പാലിച്ചില്ലെന്നും Read More…

Daily Saints Reader's Blog

ന്യൂമിൻസ്റ്ററിലെ വിശുദ്ധ റോബർട്ട് : ജൂൺ 7

പന്ത്രണ്ടാം നൂറ്റാണ്ടിലെ മാതൃകാപുരുഷനായ ന്യൂമിൻസ്റ്ററിലെ വിശുദ്ധ റോബർട്ട് കത്തോലിക്കാ വിശ്വാസികൾക്ക് അഗാധമായ പ്രചോദനമായി തുടരുന്നു. ഏകദേശം 1100-ൽ ഇംഗ്ലണ്ടിലെ ഗാർഗ്രേവിൽ ജനിച്ച റോബർട്ട് ആഴത്തിലുള്ള മതപരമായ ചായ്‌വോടെയാണ് വളർന്നത്. പാരീസിലെ പഠനം പൂർത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയ അദ്ദേഹം വൈദികനായി അഭിഷിക്തനായി. കൂടുതൽ അർപ്പണബോധത്തോടെ ജീവിക്കാൻ ആഗ്രഹിച്ച റോബർട്ട് വിറ്റ്ബിയിലെ ബെനഡിക്റ്റൈൻ ആബിയിൽ ചേർന്നു. എന്നിരുന്നാലും, അധികം താമസിയാതെ കൂടുതൽ സന്യാസ ജീവിതത്തിലേക്ക് വിളിക്കപ്പെട്ടതായി അദ്ദേഹത്തിന് തോന്നി. 1132-ൽ അദ്ദേഹം സിസ്റ്റർസിയൻ ആശ്രമമായ ഫൗണ്ടൻസ് ആബിയുടെ സ്ഥാപകരിലൊരാളായി. Read More…