സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതെയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ Read More…
Author: Web Editor
ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ഇടതുനിരീക്ഷകൻ; പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്
ക്രിസ്തുവിനെ വികൃതമാക്കി അവതരിപ്പിച്ചതിന് ഇടതു നിരീക്ഷൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്. ക്രിസ്തുവിന്റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം, വിമർശനം നേരിട്ടതോടെ റെജി നീക്കം ചെയ്തിരുന്നു. തൃശൂരിൽ ബിജെപി വിജയിച്ചതോടെയാണ് ക്രിസ്തുവിന്റെ രൂപത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് റെജി എഫ്ബി പോസ്റ്റ് പങ്കുവച്ചത്. ‘‘ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ Read More…
വിശുദ്ധ മെഡാർഡ് : ജൂൺ 8
ഫ്രാൻസിൽ സലെൻസിയിൽ ഭക്തിയും കുലീനത്വവുമുള്ള ഒരു കുടുംബത്തിൽ മെഡാർഡ് 457-ൽ ജനിച്ചു. ബാല്യം മുതൽ അവൻ ദരിദ്രരോട് അസാധാരണമായ അനുകമ്പ പ്രദർശിപ്പിച്ചിരുന്നു. ഒരു ദിവസം അവൻ തന്റെ കുപ്പായം അന്ധനായ ഒരു ഭിക്ഷുവിന് ദാനം ചെയ്തു. അതിനെപ്പറ്റി മാതാപിതാക്കന്മാർ ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞതു, കഷ്ടപ്പെടുന്ന ക്രിസ്തുവിന്റെ ഒരവയവത്തിന് എന്റെ വസ്ത്രത്തിന്റെ ഒരോഹരി കൊടുക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ലെന്നാണ്. ആർഭാടങ്ങളിൽ നിന്നൊഴിഞ്ഞ് പ്രർത്ഥനയിലും ഉപവാസത്തിലുമായിരുന്ന അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നത്. 33ആം വയസ്സിൽ മെഡാർഡ് പുരോഹിതനായി. ഏറ്റവും കഠിനഹൃദയരുടെ ഹൃദയങ്ങളെ Read More…
വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; എംവിഡിക്ക് ഹൈക്കോടതി നിര്‍ദേശം
വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ നിർദേശം. ആവശ്യമെങ്കിൽ നോട്ടിസ് അയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം. മോട്ടർ വാഹന വകുപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. നിയമ ലംഘനങ്ങൾക്കെതിരെ വകുപ്പ് നടപടിയെടുത്തിട്ടില്ല. ഹൈക്കോടതിയുടെ മുൻ ഉത്തരവുകളോ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദേശങ്ങളോ പാലിച്ചില്ലെന്നും Read More…
ന്യൂമിൻസ്റ്ററിലെ വിശുദ്ധ റോബർട്ട് : ജൂൺ 7
പന്ത്രണ്ടാം നൂറ്റാണ്ടിലെ മാതൃകാപുരുഷനായ ന്യൂമിൻസ്റ്ററിലെ വിശുദ്ധ റോബർട്ട് കത്തോലിക്കാ വിശ്വാസികൾക്ക് അഗാധമായ പ്രചോദനമായി തുടരുന്നു. ഏകദേശം 1100-ൽ ഇംഗ്ലണ്ടിലെ ഗാർഗ്രേവിൽ ജനിച്ച റോബർട്ട് ആഴത്തിലുള്ള മതപരമായ ചായ്‌വോടെയാണ് വളർന്നത്. പാരീസിലെ പഠനം പൂർത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയ അദ്ദേഹം വൈദികനായി അഭിഷിക്തനായി. കൂടുതൽ അർപ്പണബോധത്തോടെ ജീവിക്കാൻ ആഗ്രഹിച്ച റോബർട്ട് വിറ്റ്ബിയിലെ ബെനഡിക്റ്റൈൻ ആബിയിൽ ചേർന്നു. എന്നിരുന്നാലും, അധികം താമസിയാതെ കൂടുതൽ സന്യാസ ജീവിതത്തിലേക്ക് വിളിക്കപ്പെട്ടതായി അദ്ദേഹത്തിന് തോന്നി. 1132-ൽ അദ്ദേഹം സിസ്റ്റർസിയൻ ആശ്രമമായ ഫൗണ്ടൻസ് ആബിയുടെ സ്ഥാപകരിലൊരാളായി. Read More…
കെസിബിസി ജാഗ്രത കമ്മീഷന് പുതിയ സാരഥികൾ
കേരളകത്തോലിക്കാ സഭയുടെ ജാഗ്രതയുടെ മുഖമായ കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷൻ ചെയർമാനായിരുന്ന ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടപ്പുറം രൂപതാധ്യക്ഷൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവരാണ് വൈസ് ചെയർമാന്മാർ. റവ. ഡോ. മൈക്കിൾ പുളിക്കൽ CMI കമ്മീഷൻ സെക്രട്ടറി സ്ഥാനത്ത് തുടരും. എറണാകുളം പിഒസിയിൽ നടന്ന Read More…
ഒരു ഇടവേളക്ക് ശേഷം മഴ അതിശക്തമാകുന്നു; കേരളത്തിൽ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. രണ്ട് ജില്ലകളിലും രാവിലെ മുതൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ Read More…
2024 -25 അക്കാദമിക് കലണ്ടർ പുറത്തിറക്കി
അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പ് അവഗണിച്ച് സംസ്ഥാനത്തെ 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം പ്രവൃത്തിദിനങ്ങൾ 220 ആക്കി. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണിത്. ഇതനുസരിച്ചുള്ള പുതിയ അക്കാദമിക് കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കഴിഞ്ഞവർഷം 204 പ്രവൃത്തി ദിവസമായിരുന്നു. പ്രവൃത്തിസമയം കൂടുതലുള്ള ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും പ്രവൃത്തിദിവസങ്ങൾ 195 ആയി തുടരും. പുതിയ കലണ്ടർ അനുസരിച്ച് 1 മുതൽ 10 വരെ ക്ലാസുകളിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും. ഇതിൽ 16 എണ്ണം Read More…
വിശുദ്ധ നോർബർട്ട്: ജൂൺ 6
ജൂൺ 6-ന് കത്തോലിക്കാ സഭ സാൻ്റനിലെ വിശുദ്ധ നോർബെർട്ടിനെ ആദരിക്കുന്നു – അദ്ദേഹം നിസ്സാരനും ലൗകികവുമായ ഒരു പുരോഹിതനായി ആരംഭിച്ചു, എന്നാൽ ദൈവകൃപയാൽ ശക്തനായ ഒരു പ്രസംഗകനും 12-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സഭയുടെ ഒരു പ്രധാന പരിഷ്കർത്താവുമായി മാറ്റപ്പെട്ടു. നോർബെർട്ടൈൻ ക്രമത്തിൻ്റെ സ്ഥാപകനാണ് അദ്ദേഹം. ഏകദേശം 1075-ൽ ജർമ്മൻ പട്ടണമായ സാൻ്റനിൽ ജനിച്ച നോർബർട്ട് സാമ്രാജ്യത്വ കോടതിയുമായി ബന്ധമുള്ള ഒരു ഉയർന്ന കുടുംബത്തിൽ പെട്ടയാളായിരുന്നു. ചെറുപ്പത്തിൽ, അദ്ദേഹം ഉയർന്ന ബുദ്ധിശക്തിയും സങ്കീർണ്ണതയും പ്രകടിപ്പിച്ചു. നോർബർട്ട് ഒരു സബ് Read More…
വിശുദ്ധ ബോണിഫസ് : ജൂൺ 5
വിശുദ്ധ ബോണിഫസ് തൻ്റെ വിശ്വാസത്തിൽ വളരെ ധീരനായിരുന്നു. ആളുകളെ ക്രിസ്തുവിലേക്ക് കൊണ്ടുവരാൻ അന്നത്തെ പ്രാദേശിക ആചാരങ്ങളും സംസ്കാരവും ഉപയോഗിക്കുന്നതിൽ അദ്ദേഹം താൽപ്പര്യം കാണിച്ചു. തൻ്റെ ആംഗ്ലോ-സാക്സൺ കുടുംബത്തിൻ്റെ ആദ്യ വിസമ്മതം മറികടന്ന് ബെനഡിക്റ്റൈൻ ആശ്രമങ്ങളിൽ വിദ്യാഭ്യാസം നേടി, ഏകദേശം 30 വയസ്സുള്ളപ്പോൾ ഒരു വൈദികനായി. ഇംഗ്ലണ്ടിൽ തുടരുന്നതിനുപകരം, വിൻഫ്രിഡ് ഒരു മിഷനറിയാകാൻ തീരുമാനിച്ചു. 716-ൽ, മറ്റ് ആംഗ്ലോ-സാക്സൺ മിഷനറിമാരുടെ പാത പിന്തുടർന്ന് അദ്ദേഹം ഫ്രിസിയയിലേക്ക് യാത്ര ചെയ്തു. എന്നിരുന്നാലും, പ്രാദേശിക ഭരണാധികാരിക്ക് അദ്ദേഹത്തെ താൽപ്പര്യം ഉണ്ടായിരുന്നില്ല. താമസിയാതെ Read More…









