News Social Media

പ്രവാസി സമൂഹത്തിന് കരുത്തും പ്രചോദനവുമായി: ‘യൂറോ ക്ലേരോ 2024’

മാഡ്രിഡ്‌: യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷനില്‍ സേവനം ചെയ്യുന്ന വൈദീകരുടെ വാര്‍ഷിക ധ്യാനവും സമ്മേളനവും – ‘യൂറോ ക്ലേരോ 2024’ – ജൂണ്‍ 10 മുതല്‍ 14 വരെ തിയ്യതികളില്‍ സ്പെയിനിലെ മാഡ്രിഡില്‍ വച്ച് നടന്നു. മാഡ്രിഡ്‌ ആര്‍ച് ബിഷപ്പ് കര്‍ദിനാള്‍ ജോസ് കോബോ കാനോ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സ്നേഹത്തിന്റെ ഐക്യത്തില്‍ യൂറോപ്പിലെ സീറോ മലബാര്‍ പ്രവാസി വിശ്വാസികള്‍ക്ക് തനിമയുള്ള വിശ്വാസവും പാരമ്പര്യങ്ങളും ഒപ്പം വൈവിധ്യതകളും കാത്തു സൂക്ഷിക്കാനാവട്ടെ എന്ന് സ്പെയിനിലെ Read More…

Daily Prayers

വിശുദ്ധ പ്രോസസ്, വിശുദ്ധ മാർട്ടിനിയൻ: ജൂലൈ 2

ജൂലൈ 2 ന് സഭ ആഘോഷിക്കുന്ന വിശുദ്ധന്മാരാണ് പ്രോസസ്സും മാർട്ടിനിയനും. വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്. അവരില്‍ കുറച്ച്‌ പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി. അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. Read More…

News Social Media

ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ തന്ത്രം അപലപനീയം: കെസിബിസി ഐക്യ – ജാഗ്രത കമ്മീഷൻ

കേരളത്തിൽ ചുവടുറപ്പിക്കുന്നതിനായി ക്രൈസ്തവ സമൂഹത്തിനിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും, ഭിന്നിപ്പുണ്ടാക്കാൻ കരുക്കൾ നീക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെ നീക്കങ്ങൾ അപലപനീയമാണ്. അത്തരം തന്ത്രങ്ങളുടെ ഭാഗമായി സഭാ നേതൃത്വവും വിശ്വാസികളും രണ്ടുതട്ടിലാണെന്ന പ്രചാരണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ചിലർ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾ ഇതിന് ഉദാഹരണമാണ്. “മത മേലധ്യക്ഷന്മാരുടെ വാക്കുകൾ തള്ളിക്കളഞ്ഞ് വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്തു” എന്നാണ് ശ്രീ Read More…

News Social Media

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തിയും വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലായ് ഒന്നിന് അതിശക്തമായ മഴയ്ക്കും ജൂലായ് ഒന്നുമുതൽ മൂന്ന് വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകലും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് Read More…

News Social Media

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല; നാല് പേർക്ക് രോഗബാധ

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ 127 കുട്ടികളിൽ നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഷിഗല്ല സ്ഥിരീകരിച്ചിരുന്നത്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അധ്യാപകരുൾപ്പെടെ 127 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. ഇതിൽ നാല് വിദ്യാർത്ഥികൾക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. കടുത്ത വയറുവേദനയും ഛർദിയുമാണ് രോഗലക്ഷണങ്ങൾ. രോഗം സ്ഥിരീകരിച്ച കുട്ടികൾ വീട്ടിൽ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില Read More…

News Social Media

KCYL മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു

കെ സി വൈ എൽ മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം, നവാഗതർക്ക് സ്വീകരണം,അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം, ഉന്നത വിജയം നേടിയവർക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലയിൻ ഫാ.സിറിയക് മറ്റത്തിൽ പതാക ഉയർത്തി യുവജന ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് നിബു ബെന്നി അധ്യക്ഷത വഹിക്കുകയും, കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. Read More…

Daily Saints Reader's Blog

വിശുദ്ധ ഒലിവർ പ്ലങ്കറ്റ്: ജൂലൈ 1

ഒലിവർ പ്ലങ്കറ്റ് ജനിച്ചത് ലോഫ്‌ക്രൂ കോ മീത്തിലാണ്. അദ്ദേഹത്തിൻ്റെ കുടുംബം ലൗത്ത്, റോസ്‌കോമൺ, ഫിംഗാൽ എന്നിവരുമായും മീത്തിൽ നിന്നുള്ള ഡൻസനി പ്രഭുവുമായും ബന്ധപ്പെട്ടിരുന്നു. സെൻ്റ് മേരീസ് ഡബ്ലിനിലെ കസിൻ പാട്രിക് പ്ലങ്കറ്റ് അബോട്ടിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. ഐറിഷ് കോൺഫെഡറേറ്റ് യുദ്ധങ്ങളുടെ സമയത്ത് പ്ലങ്കറ്റ് കുടുംബം കോൺഫെഡറേഷൻ ഓഫ് അയർലൻഡ് എന്നറിയപ്പെടുന്ന റോമൻ കാത്തലിക് പ്രസ്ഥാനത്തിൽ ഏർപ്പെട്ടിരുന്നു. ഈ പ്രസ്ഥാനത്തിൻ്റെ മാർപ്പാപ്പയുടെ പ്രതിനിധി റോമൻ പ്രസംഗകലാകാരനായ ഫാദർ സ്‌കാരാമ്പി ആയിരുന്നു. ഫാദർ സ്‌കാരാമ്പിയുടെ സംരക്ഷണയിൽ യുവ Read More…

Meditations Reader's Blog

രക്ഷയും ശിക്ഷയും യേശുവിന്റെ കരങ്ങളിലാണ്; അതിനാൽ മനസാന്തരപ്പെടാം …

യോഹന്നാൻ 3 : 4 – 12സ്നാപകന്റെ ആഹ്വാനം യേശുവിന്റെ പരസ്യജീവിതത്തിനൊരുക്കമായുള്ള ദൈവീകപദ്ധതിയുടെ ഭാഗമാണ് സ്നാപകയോഹന്നാൻ. അവന്റെ വസ്ത്രധാരണവും ഭക്ഷണക്രമവും തികച്ചും ഒരു പ്രവാചകന്റേത് തന്നെ. മാനസാന്തരത്തിന്റെ ആഹ്വാനവുമായാണ് സ്നാപകന്റെ വരവ്. അത് യുഗാന്ത്യോന്മുഖ ചിന്തയാണ്. അവൻ ആളുകളെ സ്നാനപ്പെടുത്തുകയും, പ്രവൃത്തികളിൽ അധിഷ്ഠിതമായ ഫലം പുറപ്പെടുവിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. നവീകരിക്കപ്പെട്ടു എന്നതിനുള്ള തെളിവ് പ്രവൃത്തികളിൽ നിന്നും വ്യക്തമാകും. ഫരിസേയരേയും സദുക്കായരേയും അവരുടെ നിയമസംഹിതകളേയും അവൻ രൂക്ഷമായി വിമർശിക്കുന്നു. പാരമ്പര്യങ്ങളിൽ വമ്പ് പറഞ്ഞു ജീവിച്ചാൽ, രക്ഷ കരഗതമാക്കാൻ Read More…

News Social Media

നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങൾ കുട്ടികൾക്കുണ്ടാകണം: മോൺ. ഡോ. ജോസഫ് കണിയോടിക്കൽ

പൂവരണി : ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ സൗഹൃദങ്ങൾ ലഹരി വസ്തുക്കളിലേക്കും മൊബൈൽ, ഇൻറർനെറ്റ് തുടങ്ങിയവയിലേക്കും വഴിമാറി പോയിരിക്കുന്നുവെന്നും അവ തിരികെ നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങളായി മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൂവരണി എസ് എച്ച് സൺഡേ സ്കൂളിലെ കർമ്മപദ്ധതിയായ മാർവാലാഹ് പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More…

Reader's Blog Social Media

നിർമ്മിത ബുദ്ധിയും ദൈവം നമുക്ക് ദാനമായി നൽകിയ ചിന്താ ശക്തിയും

സിസ്റ്റർ ജോസിയ SD എന്റെ ഫോണിലും വന്നു “നീലവട്ടം” എല്ലാവരുടേം ഫോണിൽ വന്നു കാണുമല്ലോ അല്ലേ.. കിട്ടിയ വഴി കുറെ പൊട്ടത്തരങ്ങൾ അങ്ങോട്ട് ചോദിച്ചു… നല്ല ഉത്തരങ്ങളും കിട്ടി. അപ്പൊ ചിന്ത വന്നു, ഈ Artificial Intelligence Original Intelligence നെ വിഴുങ്ങുമോ? എങ്ങനെ ഇതിനെ Co related ആക്കാം? ഒന്നറിയാം ORIGINAL IS ALWAYS ORIGINAL നിർമ്മിതം എപ്പോഴും നിർമ്മിതം തന്നെ.. നിർമ്മിതവും ഒറിജിനലും കൂടി മിക്സ്‌ ആയി ഓരോന്ന് ആലോചിച്ചു തല ചൂടായപ്പോ മനോഹരമായ Read More…