1660-ൽ ഇറ്റലിയിലെ മെർക്കാറ്റെല്ലോയിൽ വെറോനിക്ക ഗീലിയാനി ജനിച്ചു. ചെറുപ്രായത്തിലെ തന്നെ സന്യസിക്കുവാനായിരുന്നു വെറോനിക്കായുടെ തീരുമാനം. പക്ഷേ പിതാവ് അവളുടെ തീരുമാനത്തെ എതിർത്തു. അധികം വൈകാതെ വെറോനിക്ക രോഗബാധിതയായി. പിതാവ് അവളുടെ ആഗ്രഹത്തിന് സമ്മതം നൽകിയപ്പോൾ മാത്രമാണ് രോഗപീഡയിൽ നിന്നും അവൾക്ക് മുക്തി ലഭിച്ചത്. 1677-ൽ ഇറ്റലിയിലെ പുവർ ക്ലെയേഴ്‌സ് എന്ന സഭയിൽ അംഗമായി ചേർന്ന് വെറോനിക്ക എന്ന പേര് സ്വീകരിച്ചു. യേശുവിന്റെ പീഡാസഹന യാത്രയിലെ ഭാഗമായ വെറോനിക്കയുടെ സ്‌മരണർത്ഥമാണ് ഈ പേര് സ്വീകരിച്ചത്. വെറോണിക്ക കുർബാനയോടും തിരുഹൃദയത്തോടും Read More…
Author: Web Editor
ജീവിതസാക്ഷ്യമാണ് ഏറ്റവും വലിയ പ്രേഷിതപ്രവർത്തനം
യോഹന്നാൻ 4 : 31 – 38പ്രേഷിതപ്രവർത്തനം. ഈശോയും സമറിയാക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ തുടർച്ചയാണ് ഈ വചനഭാഗം. ഭക്ഷണം വാങ്ങാൻ പോയ അവന്റെ ശിഷ്യന്മാർ മടങ്ങിയെത്തുന്നു. യഹൂദപാരമ്പര്യങ്ങൾക്ക് വിരുദ്ധമായി അവൻ ഒരു സ്ത്രീയുമായി സംസാരിക്കുന്നത് അവർ കാണുന്നു. അതും പരസ്യപാപിനിയായ ഒരുവൾ. അവന്റെ രക്ഷാകര പ്രവർത്തനങ്ങളിൽ, മനുഷ്യത്വരഹിതമായ പാരമ്പര്യങ്ങളെക്കാളും, മനുഷ്യത്വത്തിനും നിത്യജീവനും അവൻ പ്രാധാന്യം നൽകുന്നു. ദൈവ-മനുഷ്യബന്ധങ്ങളിൽനിന്നും ഒഴിഞ്ഞു, ഒറ്റപ്പെട്ടു നിൽക്കുന്നവരെ അവൻ പ്രത്യേകമാംവിധം പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണിത്. തന്റെ ജീവിതപരിവർത്തനം പ്രേഷിതത്വത്തിലേക്ക് വഴി മാറുമ്പോൾ, അവൾ Read More…
ആന്റിവെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം; മന്ത്രി വീണാ ജോര്‍ജ്
പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പാമ്പ് കടിയേറ്റാല്‍ വളരെപ്പെട്ടെന്ന് ആന്റിവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലാണ് ആന്റീവെനം Read More…
വിശുദ്ധ വിത്ത്ബർഗ: ജൂലൈ 8
ഈസ്റ്റ് ആംഗ്ലിയയിലെ ഒന്ന രാജാവിൻ്റെ നാല് പെൺമക്കളിൽ ഇളയവളായിരുന്നു വിത്ത്ബർഗ, ഒരു ക്രിസ്ത്യൻ ഭരണാധികാരി. അദ്ദേഹത്തിൻ്റെ എല്ലാ പെൺമക്കളെയും ഒരു മകനെയും വിശുദ്ധരായി പ്രഖ്യാപിച്ചു. മെർസിയയിലെ പെൻഡയ്‌ക്കെതിരായ യുദ്ധത്തിൽ ഓണ കൊല്ലപ്പെട്ടു, അവളുടെ പിതാവിൻ്റെ മരണശേഷം വിശുദ്ധ തന്റെ താമസം ഡെറെഹാം എന്നറിയപ്പെടുന്നസ്ഥലത്തേക്ക് മാറ്റി. ആ കാലത്ത് ഏതാണ്ട് വിജനമായി കിടന്നിരുന്ന ഈ സ്ഥലം ഇന്ന് നോര്‍ഫോക്കിലെ അറിയപ്പെടുന്ന ഒരു വ്യാപാര കേന്ദ്രമാണ്. വിത്ത്ബര്‍ഗ് അവിടെ ദൈവഭക്തിയുള്ള കുറച്ച് കന്യകമാരെ ഒരുമിച്ച് കൂട്ടുകയും ഒരു ദേവാലയത്തിനും, കന്യകാമഠത്തിനും Read More…
ദൈവഹിതത്തിന് വിധേയപ്പെട്ട്, സഭാധികാരികളെ അനുസരിച്ച് യഥാർത്ഥ സഭാമക്കളായി വളരാം…
മത്തായി 16 : 13 – 19അനുസരണവും, വിധേയത്വവും. സഭാതലവനായി നിയമിതനായ, വി.പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. വിവിധങ്ങളായ അത്ഭുതങ്ങൾ പ്രവർത്തിച്ച, യേശുവിനെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ, ഇവിടെ ചർച്ചാവിഷയമായി മാറുന്നു. അവന്റെ വാക്കുകളും പ്രവർത്തികളും, ജനങ്ങളിൽ പ്രതീക്ഷയുണർത്തി. ഒരു അസാധാരണ വ്യക്തിത്വം, അവനിൽ അവർ കണ്ടെത്തിയെന്നതിനാലാണ്, സ്നാപകയോഹന്നാൻ, ഏലിയ, ജറെമിയ, പ്രവാചകന്മാരിൽ ഒരുവൻ, എന്നിങ്ങനെയെല്ലാം അവർ അവനെ പേരിട്ട് വിളിച്ചത്. എന്നാൽ, ഈ ഉത്തരങ്ങളിലൊന്നും തൃപ്തനാകാതെ, അവൻ തന്റെ ശിഷ്യരുടെ മനോഗതം മനസ്സിലാക്കാൻ ആഗ്രഹിച്ചു. തുടർന്നുള്ള ചോദ്യം അവരോടായി, “ഞാൻ Read More…
വിശുദ്ധ പന്തേനൂസ്: ജൂലൈ 7
ഇറ്റലിയില്‍ സിസിലിയാണ് പന്തേനൂസ് എന്ന പണ്ഡിതനായ സഭാപിതാവിന്റെ ജന്മദേശം. പേഗനായി ജനിച്ച ഈ സ്‌റ്റോയിക് തത്ത്വജ്ഞാനിയെ ക്രിസ്ത്യാനികളോട് അടുപ്പിച്ചത് അവരുടെ ജീവിതവിശുദ്ധിയും നന്മയിലുള്ള വിശ്വാസവുമാണ്. അവരുടെ നിഷ്‌കളങ്കത പന്തേനൂസിന്റെ കണ്ണുകള്‍ തുറപ്പിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം സത്യാന്വേഷണമായിരുന്നു. അപ്പസ്‌തോലന്മാരുടെ ശിഷ്യന്മാരില്‍നിന്ന് പന്തേനൂസ് വി. ഗ്രന്ഥം പഠിച്ചുതുടങ്ങി. അങ്ങനെ അദ്ദേഹം ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയായിലെത്തി. അവിടെ വി. മര്‍ക്കോസിന്റെ ശിഷ്യന്മാര്‍ ക്രിസ്തീയ തത്ത്വങ്ങള്‍ പഠിപ്പിക്കാനായി പ്രസിദ്ധമായ ഒരു സ്ഥാപനം തുടങ്ങിയിരുന്നു. പന്തേനൂസിന് തന്റെ പാണ്ഡിത്യം മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്ന താല്പര്യമില്ലായിരുന്നു. Read More…
സമാധാനത്തിന്റെ വക്താക്കളായി മാറാം..
മത്തായി 10:1-15തിരഞ്ഞെടുക്കപ്പെട്ടവർ… യേശു തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യരും ഉന്നതകുലജാതരോ, ഉയർന്ന വിദ്യാഭ്യാസം നേടിയവരോ, മികച്ച സാംസ്ക്കാരിക പശ്ചാത്തലമുള്ളവരോ അല്ല. വ്യത്യസ്തരായ ഒരുകൂട്ടം സാധാരണക്കാർ. അവന്റെ തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡവുമില്ല. സുവിശേഷം വ്യക്തമാക്കുന്നത് ഒരു കാര്യം മാത്രമാണ്; യേശു അവരെ വിളിയ്ക്കുന്നു, അധികാരം നൽകി അയയ്ക്കുന്നു. എന്ത് അധികാരം? അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിയ്ക്കാനും എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്താനുമുള്ള അധികാരം. അതായത് യേശു എന്തു ചെയ്തു കൊണ്ടിരുന്നുവോ അത് തുടരുവാനുള്ള അധികാരമാണവൻ അവരെ ഏൽപ്പിച്ചത്. ഈ അധികാരം ദാനമാണ്. അതുകൊണ്ടുതന്നെ Read More…
5 വയസുള്ള കുഞ്ഞിന് കരൾ പകുത്ത് നൽകി അമ്മ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ
കോട്ടയം: മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും Read More…
വിശുദ്ധ മരിയ ഗൊരേത്തി: ജൂലൈ 6
ഇറ്റലിയിലെ അങ്കോണ പ്രവിശ്യയിൽ കൊറിനാൾഡോ എന്ന സ്ഥലത്ത് 1890 ഒക്ടോബർ 16നാണ് മരിയ ഗൊരേത്തി ജനിച്ചത്. മരിയ തെരേസ ഗൊരേത്തി എന്നായിരുന്നു ബാല്യത്തിലെ പേര്. പിതാവ് ലുയിജിയും അമ്മ അസൂന്തയും ആയിരുന്നു. മാതാപിതാക്കളുടെ ആറുമക്കളിൽ മൂന്നാമത്തെ സന്താനമായിരുന്നു മരിയ. മരിയക്ക് ആറു വയസ്സായപ്പോഴേക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമാകുകയും കൃഷി സ്ഥലമെല്ലാം വിറ്റ് മറ്റു കർഷകർക്കു വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു. അമ്മയും സഹോദരങ്ങളും പാടത്ത് ജോലി ചെയ്യുമ്പോൾ വീടു വൃത്തിയാകുകയും പാചകം Read More…
ഉത്ഥിതനായ ഈശോ കൂടെ ഉണ്ടെങ്കിൽ ദുഃഖങ്ങളും സന്തോഷമായി മാറും
യോഹന്നാൻ 16:16-24ജീവിതപ്രതീക്ഷ. “അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപ്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.” തൻ്റെ കുരിശുമരണവും ഉത്ഥാനവുമാണ് ഇതിലൂടെ ഈശോ ശിഷ്യർക്ക് വെളിപ്പെടുത്തുന്നത്. അവൻ്റെ വാക്കുകൾ മനസിലാകാത്ത ശിഷ്യന്മാർക്ക് മുന്നിൽ ഈശോ തൻ്റേതായ ശൈലിയിൽ വിശദീകരണം നല്കുകയാണ്. അവൻ്റെ വേർപാടിൽ അവർ അത്യന്തം ദു:ഖിതരാകുന്നുണ്ട്, ആ ദു:ഖം മനസിലാക്കിത്തന്നെ ഈശോ അവരോട് പറയുകയാണ്, ഞാൻ എന്നേക്കുമായി പോവുകയല്ല ,ഞാൻ മടങ്ങി വരും എന്ന്. താൻ ഉപേക്ഷിക്കയില്ല, കൂടെയുണ്ടാവും എന്ന ഉറപ്പ് അവർക്ക് നൽകുകയാണവൻ.”മരണം” വേദനിപ്പിക്കുന്ന Read More…










