വിശുദ്ധ വെറോനിക്ക ഗീലിയാനി: ജൂലൈ 9

1660-ൽ ഇറ്റലിയിലെ മെർക്കാറ്റെല്ലോയിൽ വെറോനിക്ക ഗീലിയാനി ജനിച്ചു. ചെറുപ്രായത്തിലെ തന്നെ സന്യസിക്കുവാനായിരുന്നു വെറോനിക്കായുടെ തീരുമാനം. പക്ഷേ പിതാവ്‌ അവളുടെ തീരുമാനത്തെ എതിർത്തു. അധികം വൈകാതെ വെറോനിക്ക രോഗബാധിതയായി. പിതാവ്‌ അവളുടെ ആഗ്രഹത്തിന് സമ്മതം നൽകിയപ്പോൾ മാത്രമാണ് രോഗപീഡയിൽ നിന്നും അവൾക്ക് മുക്തി ലഭിച്ചത്.

1677-ൽ ഇറ്റലിയിലെ പുവർ ക്ലെയേഴ്‌സ്‌ എന്ന സഭയിൽ അംഗമായി ചേർന്ന് വെറോനിക്ക എന്ന പേര്‌ സ്വീകരിച്ചു. യേശുവിന്റെ പീഡാസഹന യാത്രയിലെ ഭാഗമായ വെറോനിക്കയുടെ സ്‌മരണർത്ഥമാണ് ഈ പേര്‌ സ്വീകരിച്ചത്. വെറോണിക്ക കുർബാനയോടും തിരുഹൃദയത്തോടും വളരെ അർപ്പണബോധമുള്ളവളായിരുന്നു.

1694 -ൽ യേശുവിന്റെ മുൾമുടി ധാരണത്തിന്റെ അനുഭവം വെറോനിക്കയുടെ ശിരസിനുണ്ടായി. 1697-ലെ ദുഃഖവെള്ളിയാഴ്ച യേശുവിന്റെ അഞ്ചു തിരുമുറിവുകൾ ദൃശ്യവും സ്ഥിരവുമായി അവൾക്ക്‌ ലഭിച്ചു. തന്മൂലം അവൾ ബിഷപ്പിന്റെ നിർദ്ദേശ പ്രകാരം ചികിത്സയ്‌ക്ക്‌ വിധേയായി. എങ്കിലും ഈ അവസ്ഥയിൽ നിന്നും മുക്തി നേടുവാൻ സാധിച്ചില്ല.

1727 ജൂലൈ 9 – ന് ഇറ്റലിയിലെ സിറ്റാ ദി കാസ്റ്റെല്ലോയിൽ അന്തരിച്ചു. 1839 മേയ്‌ 26-ന് പോപ്പ്‌ ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ വെറോനിക്കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

error: Content is protected !!