1531-ല്‍ സ്പെയിനിലെ ഒരു കുടുംബത്തിലെ പതിനൊന്ന്‍ മക്കളില്‍ മൂന്നാമത്തവനായാണ് വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസിന്റെ ജനനം. അദ്ദേഹത്തിന് പതിനൊന്നു വയസ്സായപ്പോള്‍ മൂത്ത സഹോദരന്റെ കൂടെ അദ്ദേഹത്തെയും ഒരു ജെസ്യൂട്ട് കോളേജിലേക്കയച്ചു. 1557-ല്‍ അദ്ദേഹം നല്ല സ്വഭാവഗുണങ്ങള്‍ ഉള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു. 5 വർഷത്തിനുശേഷം ഭാര്യയും രണ്ട് കുട്ടികളും മരണപ്പെട്ടു. പിന്നീട് ഒരു മകൻ മാത്രമായിരുന്നു അവശേഷിച്ചത്. ഈ ദുരിതങ്ങൾ തന്റെ പാപങ്ങൾ മൂലമാണ് തനിക്ക് വന്നതെന്നു അദ്ദേഹം വിശ്വസിച്ചു. ഇനി ഒരു ചെറിയ പാപം പോലും Read More…
Author: Web Editor
എൽഡിഎഫ്, യുഡിഎഫ് നിലപാട് അപലപനീയം: മാർ ജോസഫ് കല്ലറങ്ങാട്ട്
മുനമ്പം: റവന്യൂ ചട്ടങ്ങൾ ബാധകമല്ലാത്ത മത നിയമമൊന്നും ഭാരതത്തിൽ വേണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. വഖഫ് അധിനിവേശത്തിനെതിരേ സമരം ചെന്ന മുനമ്പത്തെ സത്യഗ്രഹപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ അനുകൂലമല്ലാത്ത നിലപാടാണെടുത്തത്. കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും ചേർന്ന് പ്രമേയം പാസാക്കി. ഏറ്റവും വേദനാജനകമായത് ഇതാണ്. ഇത് അപലപനീയമാണ്. അപഹാസ്യമാണ്. നമ്മൾ തെരഞ്ഞെടുത്തവർ നമ്മെ കളിയാക്കുന്നതുപോലെ. സർക്കാരും പാർട്ടികളും ഇവിടത്തുകാർക്കൊപ്പം നിൽക്കണം. ക്രൈസ്തവ സമൂഹം അധ്വാനിച്ചുണ്ടാക്കിയ Read More…
സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
സഭാശുശ്രൂഷകളിൽ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് പ്രസ്താവിച്ചു. സീറോമലബാർസഭയുടെ പുനഃസംഘടിപ്പിക്കപ്പെട്ട കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ പ്രഥമ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം. ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി അല്മായ പ്രസ്ഥാനങ്ങൾ നില കൊള്ളണമെന്ന് അല്മായ നേതാക്കളെ മാർ മഠത്തിക്കണ്ടത്തിൽ ഓർമ്മിപ്പിച്ചു. പൊതുസമൂഹത്തിൽ ജീവനും ജീവിതവും Read More…
മരിയൻ എക്സിബിഷൻ
കടപ്ലാമറ്റം: കടപ്ലാമറ്റം എസ്. എം വൈ. എം അംഗങ്ങളുടെ നേതൃത്വത്തിൽ സെന്റ്. മേരീസ് ദേവാലയത്തിൽ മരിയൻ എക്സിബിഷൻ നടത്തപ്പെട്ടു. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 30,31 തീയതികളിൽ മരിയോദയം പാരീഷ് ഹാളിലാണ് എക്സിബിഷന് വേദി ഒരുങ്ങിയത്. ഒക്ടോബർ 30 ന് രാവിലെ ഫാ. ജിമ്മി കീപ്പുറം മരിയൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചു. രാവിലെ 7:30 മുതൽ വൈകിട്ട് 6 മണി വരെയാണ് സന്ദർശന സമയം. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ, വർഷങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന Read More…
വിശുദ്ധ മാർസെല്ലസ് ദി സെഞ്ചൂറിയൻ: ഒക്ടോബർ 30
വിശുദ്ധ മാർസെല്ലസ് ഓഫ് ടാംഗിയർ അല്ലെങ്കിൽ വിശുദ്ധ മാർസെല്ലസ് ദി സെഞ്ചൂറിയൻ മൂന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ – 298 എഡി ഒരു റോമൻ ശതാധിപനായിരുന്നു. കത്തോലിക്കാ സഭയിൽ ഒരു രക്തസാക്ഷി-വിശുദ്ധനായി ആദരിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ തിരുനാൾ ഒക്ടോബർ 30 ന് ആഘോഷിക്കുന്നു. 298 ജൂലൈയിൽ മാക്‌സിമിയൻ ചക്രവർത്തിയുടെ ജന്മദിനാഘോഷ വേളയിൽ , മാർസെല്ലസ് തൻ്റെ പദവിയുടെ ചിഹ്നം വലിച്ചെറിഞ്ഞുകൊണ്ട് തൻ്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയും താൻ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് Read More…
ആരും നമ്മെ വഴിതെറ്റിക്കാതിരിക്കാൻ ജാഗരൂകരായിരിക്കാം
മർക്കോസ് 13 : 1 – 8, 21 – 23മുന്നറിയിപ്പുകൾ. ജെറുസലേം ദേവാലയത്തിന്റെ നാശം പ്രവചിക്കുന്ന യേശു. പിന്നീട് അത് യാഥാർഥ്യമായതായി ചരിത്രം സാക്ഷിക്കുന്നു. ഇതിന്റെ എല്ലാം സൂചന ഒന്നുമാത്രം. അവന്റെ രണ്ടാമത്തെ ആഗമനവും യുഗാന്ത്യവുമാണ്. ദേവാലയനാശവും യുഗാന്ത്യവും അവിടുത്തെ രണ്ടാമത്തെ ആഗമനവും ഒരുമിച്ചു സംഭവിക്കുമെന്ന് ആളുകൾ കരുതി. എന്നാൽ, ഇവയോട് ബന്ധപ്പെട്ടു, തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ, ജാഗരൂകത പാലിക്കാൻ അവൻ അവരെ ഉപദേശിക്കുന്നു. വ്യാജമിശിഹാമാർ വരെ പ്രത്യക്ഷപ്പെടും. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ, അത്ഭുതങ്ങളും അടയാളങ്ങളും വരെ Read More…
വിശുദ്ധ നാർസിസസ്: ഒക്ടോബർ 29
ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിലാണ് വിശുദ്ധ നാർസിസസ് ജനിച്ചത്, ജറുസലേമിൻ്റെ 30-ാമത്തെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിന് ഏകദേശം 80 വയസ്സായിരുന്നു. ഈ വിശുദ്ധനായ മെത്രാന്‍ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓര്‍മ്മകള്‍ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവര്‍ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കല്‍ ഒരു ഈസ്റ്റര്‍ രാത്രിയില്‍ ശെമ്മാച്ചന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീര്‍ന്നുപോയി. അക്കാലങ്ങളില്‍ ദേവാലയങ്ങളില്‍ വിളക്കുകള്‍ അത്യാവശ്യമായിരുന്നു. നാര്‍സിസ്സസ് ഉടന്‍ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് Read More…
വിശുദ്ധ യൂദാ തദേവൂസ് : ഒക്ടോബർ 28
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് യൂദാ ശ്ലീഹാ എന്ന യൂദാ തദേവൂസ്. യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്കരിയോത്ത യൂദായിൽ നിന്നും ഇദ്ദേഹത്തെ വേർതിരിച്ചറിയുന്നതിനായി ബൈബിളിൽ ഇദ്ദേഹത്തെ ഇസ്കരിയോത്താവല്ലാത്ത യൂദാ എന്നും യാക്കോബിന്റെ സഹോദരനായ യൂദാ എന്നും പ്രതിപാദിക്കുന്നു. എ.ഡി. 66-ൽ യൂദാശ്ലീഹാ പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ യൂദാശ്ലീഹായെ പിടികൂടി അവരുടെ ആചാരങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന യൂദാശ്ലീഹായെ അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് Read More…
42 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനകർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു
2024 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവൻഷനായിട്ടാണ് 42 മത് പാലാ രൂപത കൺവൻഷൻ – കൃപാഭിഷേകം ക്രമികരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളൻമനാൽ & ടീമാണ് കണവൻഷന് നേതൃത്വം നൽകുന്നത്. കൺവൻഷൻ്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ മോൺ.വെരി.സെബാസ്റ്റ്യൻ വേത്താനത്ത് പോസ്റ്റർ ഡിസൈനിങിൻ്റെ മേൽനോട്ടവും കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥന തയ്യാറാക്കുകയും ചെയ്തു. രൂപതയിലെ Read More…
നിസിബിസിന്റെ ആർച്ചുബിഷപ്പായി നിയുക്ത കർദിനാൾ ജോർജ് കൂവക്കാട്
നിയുക്ത കർദിനാളായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ, കല്ദായസഭയുടെ നിസിബിസിന്റെ സ്ഥാനീയആർച്ചുബിഷപ്പായി നിയമിച്ചു. വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ സേവനം ചെയ്തു വരികയാണ് മോൺസിഞ്ഞോർ കൂവക്കാട്. പൗരസ്ത്യസഭയുടെ അതിപുരാതനമായ ഒരു മെത്രാപ്പോലീത്തൻ പ്രാദേശിക സഭയാണ് നിസിബിസ്. നെസ്തോറിയൻ സഭയെന്നും, ഇതിനെ പൗരാണികമായ വിളിക്കാറുണ്ട്. ഇന്നത്തെ തുർക്കി നഗരമായ നുസൈബിനുമായി സംയോജിക്കുന്ന പ്രദേശമാണ് നിസിബിസ്. ജോർജ് കൂവക്കാടിൻ്റെ ആർച്ചുബിഷപ് പദവി പ്രഖ്യാപനം 2024 ഒക്ടോബർ 25 വൈകുന്നേരം 3.30ന് അതിരൂപതാകേന്ദ്രത്തിലെ ചാപ്പലിൽ അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ Read More…










