നവംബർ 2 തിരുസഭ സകല മരിച്ചവിശ്വാസികളുടെയും തിരുനാൾ ആചരിക്കുന്നു. ഓരോവിശ്വാസ പ്രമാണത്തിലും നാം ഇപ്രകാരം പ്രഖ്യാപിക്കാറുണ്ട് പുണ്ണ്യവാളന്മാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇതൊരു വലിയ വിശ്വാസസത്യമായിട്ടാണ് സഭ പ്രഖ്യാപിക്കുന്നത്. ഇതിലൂടെ വിരൽചൂണ്ടുന്നത് തിരുസഭ എന്നത് ജീവിച്ചിരിക്കുന്നവരായ നമ്മളുടെയും സ്വർഗ്ഗത്തിലായിരിക്കുന്ന സകല മരിച്ചവിശ്വാസികളുടെയും ഒരു കൂട്ടായിമ ആണെന്നാണ്. ശുദ്ധീകരണാത്മാക്കളുടെ ദിനമായ ഇന്ന് പൂർണദണ്ഡവിമോചനം അനുവദനീയമാണ്. മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രത്യേക ദണ്ഡവിമോചന പ്രാർത്ഥനകൾ ഇന്നേ ദിവസം നടത്തപ്പെടുന്നു. വർഷത്തിൽ നവംബർ 1 മുതൽ 8 വരെ പൂർണ്ണ ദണ്ഡവിമോചനത്തിനും അല്ലാത്ത Read More…
Author: Web Editor
ശ്രേഷ്ഠ ബാവായുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് മാർ തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ സീറോ മലബാർ സിനഡൽ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുശോചനം രേഖപ്പെടുത്തി. യാക്കോബായ സഭയ്ക്കു മാത്രമല്ല , മലങ്കരയിലെ സീറോ മലബാർ ഉൾപ്പെടെയുള്ള സഭകൾക്കു മുഴുവൻ ദിശാബോധം നൽകിയ ഉത്തമ നേതാവും കർത്താവീശോമിശിഹായുടെ വിശ്വസ്തസേവകനുമായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടേത് എന്ന് ബിഷപ് കുറിച്ചു. വ്യതിചലിക്കാത്ത വിശ്വാസവും Read More…
യാക്കോബായ സഭയെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയൻ: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ
കാക്കനാട്: യാക്കോബായ സുറിയാനി സഭയെ തന്റെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയനെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സിറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. ബാവാതിരുമേനിയുടെ ദേഹവിയോഗത്തിൽ മാർ റാഫേൽ തട്ടിൽ പിതാവ് ദുഖവും അനുശോചനവും രേഖപ്പെടുത്തി. ഒൻപതര പതിറ്റാണ്ടു നീണ്ട ശ്രേഷ്ഠ മായ ജീവിതവും അതിൽ അഞ്ചു പതിറ്റാണ്ടിലേറെയുള്ള ഇടയശുശ്രൂഷയും വഴി ഈ ലോകത്തിൽ പൊതുസമൂ ഹത്തിന്റെ നന്മയ്ക്കും ദൈവമഹത്വത്തിനും വേണ്ടി ജീവിച്ച വ്യക്തിത്വമാണ് കാലം ചെയ്തിരിക്കുന്നത്. Read More…
സകല വിശുദ്ധരുടെയും തിരുനാള്‍: നവംബർ 1
എല്ലാ വർഷവും നവംബർ ഒന്നിന് തിരുസഭ എല്ലാ വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നു. രണ്ടാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവര്‍ വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ എഴുതിയ പോളികാര്‍പ്പിന്റെ രക്തസാക്ഷിത്വത്തില്‍ ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവര്‍ വലിയ മൂല്യമുള്ള സ്വര്‍ണ്ണത്തെക്കാള്‍ പരിശുദ്ധമായ അവന്റെ അസ്ഥികള്‍ ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു. അതുവഴി അവര്‍ ഒന്നിച്ചു കൂടുമ്പോള്‍ അവന്റെ രക്തസാക്ഷിത്വം ഓര്‍മ്മിക്കാനും അവനെ ഓര്‍ത്തു ആനന്ദിക്കുവാനും ശ്രദ്ധിച്ചിരുന്നു. പൊതുവായി Read More…
അവർണനീയമായ ദാനത്തിനു കർത്താവേ, നന്ദി!
അവർണനീയമായ ദാനത്തിനു കർത്താവേ, നന്ദി! പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമർപ്പിതരേ, സഹോദരങ്ങളേ, മക്കളേ, നമ്മുടെ പരിശുദ്ധ കുർബാനയിലെ കൈവയ്‌പുപ്രാർഥനയിൽ ഇങ്ങനെ പറയുന്നുണ്ട്: ‘റൂഹാദ്ക്കുദ്‌ശായുടെ കൃപാവരത്താൽ യഥാർഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്‌പുവഴി നൽകപ്പെടുന്നു. വിശ്വാസികൾക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷ അംഗങ്ങളാകാൻ നിസാരരും ബലഹീനരുമായ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി.’ ഇപ്രകാരം കർത്താവിന്റെ കാരുണ്യാതിരേകത്താൽ വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിനു യോഗ്യനാക്കപ്പെട്ട നിസാരനും ബലഹീനനുമായ ഒരു എളിയദാസനാണു ഞാൻ. കർത്താവിന്റെ അജഗണത്തെ നയിക്കാനും പഠിപ്പിക്കാനും വിശു ദ്ധീകരിക്കാനുമുള്ള Read More…
ഹാലോവീൻ ദിനാഘോഷങ്ങളുടെ മറവിലുള്ള ക്രൈസ്തവ അവഹേളനം; ജാഗ്രത പുലർത്തണം
നവംബർ ഒന്ന് – സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കിൽ, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവൽക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീൻ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്. ആ മാതൃകയിൽ സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളിൽ പ്രത്യേകിച്ച് കോളേജുകളിൽ ഹാലോവീൻ ദിനാഘോഷം കണ്ടുതുടങ്ങിയത്. അർത്ഥമറിയാതെ വിദ്യാർഥികൾ നടത്തുന്ന ആഘോഷങ്ങളിൽ അവഹേളനപരമായ രീതിയിൽ Read More…
യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് അദ്ദേഹത്തിന്റെ സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. Read More…
മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു…
ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. കത്തീഡ്രൽ ദേവാലയാങ്കണത്തിൽ പ്രത്യേകം ഒരുക്കിയ ദേവാലയത്തിൽ നടന്ന ശുശ്രൂഷ ഏൽക്കൽ ചടങ്ങിൽ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. രാവിലെ 8.45-ന് അരമനയിൽനിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും കത്തീഡ്രൽ ദേവാലയാങ്കണത്തിൽ എത്തി. തുടർന്ന് അവർ തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി. ഒൻപതരയോടെ ചടങ്ങുകൾ തുടങ്ങി. ചങ്ങനാശേരി ആർച് ബിഷപ് മാർ ജോസഫ് Read More…










