ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ തിരുനാളാണ്. ഗ്രീക്കില്‍ തിയോടോക്കോസ് എന്നാണ് പരിശുദ്ധ അമ്മയെ സഭാപിതാക്കന്മാര്‍ വിശേഷിപ്പിച്ചിരുന്നത്. ദൈവത്തെ ഉദരത്തില്‍ വഹിച്ചവള്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ഒരേ സമയം ദൈവവും മനുഷ്യനുമായ യേശുക്രിസ്തുവിന് ജന്മം നല്‍കി എന്ന അര്‍ത്ഥത്തിലാണ് മറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നത്. മൂന്ന് – നാല് നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ പരിശുദ്ധ മറിയത്തിന് ദൈവമാതാവ് എന്ന നാമധേയം നല്‍കപ്പെട്ടിരുന്നു. പരിശുദ്ധ മാതാവിനെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നത് നീതിയുക്തമാണെന്ന് ഏഡി 431 ല്‍ നടന്ന എഫേസോസ് സൂനഹദോസ് Read More…
Author: Web Editor
വിശുദ്ധ സിൽവെസ്റ്റർ ഒന്നാമപ്പാപ്പ :ഡിസംബർ 31
ഏ.ഡി. 280 നോടടുത്ത് റോമിൽ റൂഫിനസിന്റെ മകനായി ജനിച്ചു. സിൽവെസ്റ്റർ ചെറുപ്പത്തിൽ തന്നെ ക്രൈസ്തവ വിശ്വാസത്തിലാണ് വളർന്നു വന്നത്. മതമർദ്ദനം മൂലം ക്രൈസ്തവർ അക്കാലത്ത് രഹസ്യമായാണ് കഴിഞ്ഞു വന്നിരുന്നത്. കൗമാരപ്രായത്തിൽ അദ്ദേഹം രസഹ്യമായി ക്രൈസ്തവരെ സഹായിക്കുവാനും ശുശ്രൂഷിക്കുവാനും സമയം കണ്ടെത്തിയിരുന്നു. മതമർദ്ദനത്താൽ രക്തസാക്ഷിത്വം വരിച്ചവരുടെ ശവശരീരങ്ങൾ രഹസ്യമായി സഭാപരമായി സംസ്കരിച്ചിരുന്നു. തുടർന്നുള്ള കാലങ്ങളിൽ സിൽവെസ്റ്റർ പൗരോഹിത്യ വേലകളും അനുഷ്ഠിച്ചു. ഏ.ഡി.314-ൽ മുൻ മാർപ്പാപ്പയായിരുന്ന മെൽക്കിയാദസിന്റെ അന്ത്യത്തോടെയാണ് സിൽവസ്റ്റർ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രൈസ്തവരെ സ്വവിശ്വാസത്തിൽ നിലനിൽക്കുവാൻ Read More…
ഈവെഷാമിലെ വിശുദ്ധ എഗ്വിൻ : ഡിസംബർ 30
എഗ്വിൻ വോർസെസ്റ്ററിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. മെർസിയൻ രാജാക്കന്മാരുടെ പിൻഗാമിയായിരുന്നു. ഒരു സന്യാസിയായിത്തീർന്ന അദ്ദേഹത്തെ രാജാവും പുരോഹിതന്മാരും സാധാരണക്കാരും എല്ലാവരും ഒരുമിച്ച് ബിഷപ്പായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. 693 ന് ശേഷം അദ്ദേഹം ബിഷപ്പായി വാഴിക്കപ്പെട്ടു. ഒരു ബിഷപ്പ് എന്ന നിലയിൽ അദ്ദേഹം അനാഥകളുടെയും വിധവകളുടെയും സംരക്ഷകനായും ന്യായമായ ന്യായാധിപനായും അറിയപ്പെട്ടിരുന്നു. ക്രിസ്ത്യൻ ധാർമ്മികത, പ്രത്യേകിച്ച് ക്രിസ്ത്യൻ വിവാഹം , വൈദിക ബ്രഹ്മചര്യം എന്നിവയുടെ സ്വീകാര്യതയെച്ചൊല്ലി അദ്ദേഹം പ്രാദേശിക ജനങ്ങളുമായി പോരാടി. എഗ്വിൻ്റെ കർക്കശമായ അച്ചടക്കം നീരസം Read More…
വിശുദ്ധ യോഹന്നാൻ ശ്ലീഹാ: ഡിസംബർ 27
യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിലൊരാളാണ് യോഹന്നാൻ ശ്ലീഹാ. മറ്റൊരു അപ്പോസ്തോലനായ യാക്കോബ് ശ്ലീഹാ ഇദ്ദേഹത്തിന്റെ സഹോദരനാണ്. അപ്പോസ്തലസംഘത്തിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ആളും ഏറ്റവും ഒടുവിൽ മരണമടഞ്ഞതും യോഹന്നാനായിരുന്നു. മറ്റ് അപ്പോസ്തലന്മാരെല്ലാം രക്തസാക്ഷികളായി മരണമടഞ്ഞപ്പോൾ സ്വാഭാവിക മരണം വരിച്ച ഏക അപ്പോസ്തലനാണ് യോഹന്നാൻ. യോഹന്നാന്റെ സുവിശേഷവും യോഹന്നാന്റെ പേരിലുള്ള മൂന്നു ലേഖനങ്ങളും വെളിപാട് പുസ്തകവും എഴുതിയത് അപ്പോസ്തലനായിരുന്ന ഈ യോഹന്നാൻ തന്നെയാണെന്നാണ് പരമ്പരാഗതമായി അംഗീകരിച്ചു വരുന്നത്. അതിനാൽ ഇദ്ദേഹത്തെ സുവിശേഷകനായ യോഹന്നാൻ (John the Evangelist) എന്നും Read More…
പാലയൂർ പള്ളിയിലെ പോലീസ് ഗുണ്ടായിസം ഗൂഢാലോചന: കത്തോലിക്ക കോൺഗ്രസ്
പാലയൂർ പള്ളി കോമ്പൗണ്ടിൽ രാത്രി 9 മണിക്ക് കരോൾ തടഞ്ഞ പോലീസ് ഗുണ്ടായിസം അപലപനീയവും നിയമവിരുദ്ധവുമാണ്. നാനാജാതി മതസ്ഥർ ഒന്നിച്ച് ആഘോഷമാക്കുന്ന ക്രിസ്തുമസ് ദിനങ്ങളിൽ സംഘർഷം ഉണ്ടാക്കാനും മതപരമായ വേലിക്കെട്ടുകൾ ഉണ്ടാക്കാനും ഉള്ള ഗൂഢമായ ശ്രമങ്ങൾ ഈ ക്രിസ്തുമസ് നാളുകളിൽ ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നു. അതിന് പോലീസ് അധികാരികൾ ശ്രമിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കേരള സമൂഹം ഒന്നായി കൊണ്ടാടുന്ന ആഘോഷങ്ങളെ മതപരമായ ആഘോഷമാക്കി സമൂഹത്തിൽ അകൽച്ച ഉണ്ടാക്കാനുള്ള വർഗ്ഗീയ ശക്തികളുടെ തന്ത്രങ്ങളിൽ കേരളം വീണു പോകരുത്. സീറോ മലബാർ Read More…
ക്രിസ്മസ് ലഹരിയിൽ നാടും നഗരവും; വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ
ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം. ആഘോഷങ്ങളുടെ വർണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു. ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിനും ഇതോടെ തുടക്കമായി. ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാർത്ഥനകൾ Read More…
സുവിശേഷവത്ക്കരണ വർഷാരംഭം
പാലാ : വിശ്വാസത്തിന്റെ സർഗ്ഗാത്മകതയിലും ദൈവകൃപയുടെ ഉറവിടമാർന്ന സംഭാഷണത്തിലും നമ്മെ സഹോദരീസഹോദരന്മാരാക്കി മാറ്റിയ സുവിശേഷ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര അഭംഗുരം തുടരാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകാനും ആഹ്വാനം ചെയ്തുകൊണ്ട് സുവിശേഷവൽക്കരണ വർഷാരംഭത്തിന് തിരി തെളിഞ്ഞു. സുവിശേഷവായന, വചന പ്രഘോഷണം, സുവിശേഷ പ്രചാരണം, വചന ജീവിതം വഴി നമ്മെയും മറ്റുള്ളവരെയും ഏകരക്ഷകനായ ദൈവത്തിലേക്ക് അടുപ്പിക്കാൻ സുവിശേഷവൽക്കരണവർഷാചരണത്തിൽ ലക്ഷമിടുന്നു. അതിനായുള്ള പ്രവർത്തനങ്ങൾക്ക് രൂപത ഇവാഞ്ചലൈസേ ഷൻ ടീം രൂപം കൊടുത്തിട്ടുണ്ട്.
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ഇരുപത്തിനാലാം ദിനം: കൃപയും സത്യവും നിറഞ്ഞ മഹത്വം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം. യോഹന്നാന്‍ 1 : 14 വിചിന്തനം ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്ന തലേദിവസം നമ്മുടെ ചിന്തകൾ ബത്ലേഹമിലെ പുൽക്കൂട് വരെ എത്തിയിരിക്കുന്നു. കൃപയുടെ വസന്തം തീർക്കാൻ ദൈവപുത്രൻ മനുഷ്യ ജന്മമെടുത്തിരിക്കുന്നു. ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് വചനം മാംസമായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല Read More…
സ്പോലെറ്റോയിലെ വിശുദ്ധ ഗ്രിഗറി: ഡിസംബർ 24
സ്‌പോലെറ്റോയിലെ വിശുദ്ധ ഗ്രിഗറി ഇറ്റലിയിലെ സ്‌പോലെറ്റോ നഗരത്തിലെ പുരോഹിതനും രക്തസാക്ഷിയും ആയിരുന്നു . എല്ലാ ക്രിസ്ത്യാനികളെയും ശിക്ഷിക്കാൻ മാക്സിമിയൻ ചക്രവർത്തിയുടെ ഉത്തരവുമായി സേനയുടെ ജനറൽ ആയിരുന്ന ഫ്ലാക്കസ് സ്പോലെറ്റോയിൽ എത്തി. ദേവന്മാരെയും ചക്രവർത്തിമാരെയും ബഹുമാനിക്കുന്നതിൽ നിന്ന് ഗ്രിഗറി പലരെയും വശീകരിച്ചുവെന്ന ഒരു വിവരം അദ്ദേഹത്തിന് മുന്നിൽ വെച്ചു. അദ്ദേഹത്തെ ട്രിബ്യൂണലിനു മുമ്പാകെ ബന്ധിപ്പിച്ച് കൊണ്ടുവരാൻ സൈനികരെ ഉടൻ അയച്ചു. [ 1 ] ഒരു നീണ്ട പീഡനത്തിന് ശേഷം, 304 ഡിസംബർ 24-ന് അദ്ദേഹത്തെ ശിരച്ഛേദം ചെയ്തു. Read More…
വചനത്തിൽ ഊന്നിയ വിശുദ്ധിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്: ഫാ.ഡൊമിനിക് വാളന്മനാൽ
ഒരു മനുഷ്യൻ്റെ നിലനിൽപ്പിനു ദൈവം നൽകിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനം. എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്ന ഈ അമൂല്യ നിധി പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ദൂഷ്യം കൊണ്ട് വിട്ടുപോകുന്നു. ദൈവ വചനങ്ങളിൽ നിന്ന് മാറിപ്പോയാൽ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ദൈവവചനം ജീവിക്കാൻ നമുക്ക് കഴിയണം, അതു പ്രചരിപ്പിക്കാനും മറ്റുള്ളവരെ വചനത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കാനും നമുക്ക് കഴിയണം. വചനത്തിൽ ഊന്നിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്തെന്നു ഡൊമിനിക് അച്ചൻ പാലാ രൂപത ബൈബിൾ കൺവെൻഷൻ മധ്യേ ജനങ്ങളെ Read More…










