News Social Media

പീഡാനുഭവവാര അവധിദിനങ്ങൾ സംരക്ഷിക്കണം: സീറോമലബാർസഭ

ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാർച്ച് 24 മുതൽ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായർ (24/03/2024 ) പെസഹാ വ്യാഴം (28/ 03/2024) ദുഃഖവെള്ളി (29 / 03/2024) ഈസ്റ്റർ (31/03 2024 ) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളിൽ ക്രൈസ്തവർ പള്ളിയിലും മറ്റു തീർത്ഥാടന കേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകർമ്മങ്ങളിൽ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്ന ദിവസങ്ങളാണ്. ഈ വർഷത്തെ പൊതു അവധിയുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികവർശം അവസാനിക്കുന്നത് Read More…

News Social Media

ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റം അപലപനീയം: സീറോമലബാര്‍സഭ

പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം തികച്ചും അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ Read More…

Daily Saints Reader's Blog

വിശുദ്ധ എഥെല്‍ബെര്‍ട്ട് : ഫെബ്രുവരി 24

കെൻ്റിലെ സെൻ്റ് എഥെല്‍ബെര്‍ ട്ട് എർമെൻറിക്കിൻ്റെ മകനും ബ്രിട്ടനിലെ സാക്സൺ കീഴടക്കിയ ഹെംഗിസ്റ്റിൻ്റെ ചെറുമകനുമായിരുന്നു. അദ്ദേഹം ഒരു വിജാതീയനായി വളർന്നു. പിന്നീട് 560 AD-ൽ കെൻ്റിലെ രാജാവായി. എഡി 568-ൽ നടന്ന വിംബിൾഡൺ യുദ്ധത്തിൽ വെസെക്സിലെ സെവ്‌ലിൻ അദ്ദേഹത്തെ പരാജയപ്പെടുത്തി, മുഴുവൻ ബ്രിട്ടൻ പ്രദേശങ്ങളും ഭരിക്കാനുള്ള തൻ്റെ പരീക്ഷണങ്ങൾ അവസാനിപ്പിച്ചു. ഫ്രാങ്ക്‌സിലെ രാജാവായ ചാരിബർട്ടിൻ്റെ മകളായ ക്രിസ്റ്റ്യൻ ബെർത്തയെ അദ്ദേഹം വിവാഹം കഴിച്ചു, അവിടെ അവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. ഒന്ന് കെൻ്റിലെ സെൻ്റ് എഥൽബർഗ്. പിന്നീട് എഥൽബെർട്ട് Read More…

Faith Reader's Blog

ദൈവവിളി എന്ന അത്ഭുതം

ലൂക്കാ 5 : 1 – 11വിളിയും തിരിച്ചറിവും അവന്റെ ആദ്യശിഷ്യൻ ശിമയോനാണ്. അവന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നാണ്, യേശു അവനെ വിളിക്കുന്നത്. ഒരു അത്ഭുതമായി അവന്റെ ജീവിതത്തിൽ വന്നു, മാനസാന്തരത്തിന് വഴിയൊരുക്കി, തന്റെ ശിഷ്യനാകാൻ ക്ഷണിച്ചു. അങ്ങനെ, ആദ്യവിളിയും, അപ്പസ്തോലസംഘത്തിലെ ഒന്നാമനും, ആദ്യപ്രേഷിതദൗത്യം സ്വീകരിച്ചവനും, ആദ്യപ്രഘോഷകനുമായി ശിമയോൻ മാറി. ശിമയോന്റെ വള്ളത്തിലിരുന്നാണ്, ആധികാരികമായി അവൻ തന്റെ പ്രബോധനം ജനങ്ങൾക്ക് നൽകുന്നത്. തുടർന്ന്, അത്ഭുതകരമായ മീൻ പിടുത്തമാണ്. അവിടെ, അവന്റെ വചനവും, ശിമയോന്റെ പ്രവർത്തിയും ഒന്നിക്കുന്നു, ഉടൻ അത്ഭുതം Read More…

News Social Media

പൂഞ്ഞാര്‍ പള്ളിയിലെ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി, 6 യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍

പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ സഹവികാരിയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ കൂട്ടമണിയടിക്കുകയും ഇടവക ജനം ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം പള്ളിയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഇടവക ജനം പ്രതിഷേധ പ്രകടനം നടത്തി. പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്തതിലെ വിരോധമാണ് വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തിയത്. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. പരിക്കേറ്റ അസിസ്റ്റന്റ് വികാരി Read More…

News Social Media

പ്ലസ് വൺ പാഠപുസ്തകത്തിലെ പിശക് തിരുത്തും, പാഠപുസ്തകം തയ്യാറാക്കിയത് 2014-ൽ: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ വർഗീയതയെ ചെറുക്കാൻ സഹായിക്കുമെന്ന പരാമര്‍ശം നേരത്തെ വാര്‍ത്തയായിരുന്നു. സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നായിരുന്നു വര്‍ഗീയതയെ ചെറുക്കാനുള്ള നിര്‍ദേശങ്ങളിൽ ഒന്നായി എഴുതിയത്. പ്ലസ് വൺ ക്ലാസുകളിലേക്ക് വേണ്ടി 2014 ൽ തയ്യാറാക്കിയ Read More…

Daily Saints Reader's Blog

സെൻ്റ് പോളികാർപ്പിൻ്റെ തിരുനാൾ : ഫെബ്രുവരി – 23

ആധുനിക ടര്‍ക്കിയില്‍ ഉള്‍പ്പെട്ട സ്മിര്‍ണായിലെ മെത്രാനായിരുന്ന പോളിക്കാര്‍പ്പ്. മര്‍ക്കസ് ഔറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് പോളിക്കാര്‍പ്പിനെ വധിക്കണമെന്ന് വിജാതിയര്‍ മുറവിളികൂട്ടി. വന്ദ്യനായ മെത്രാനെ വധിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മടി തോന്നി. ക്രിസ്തുവിനെ ത്യജിക്കാനും ശിക്ഷ ഒഴിവാക്കാനും പ്രോകോൺസൽ പോളികാർപ്പിനോട് ആവശ്യപ്പെട്ടപ്പോൾ ‘താൻ എൺപത്തിയാറു വർഷമായി ക്രിസ്തുവിനെ സേവിച്ചുവെന്നും ഒരു ദോഷവും വരുത്താതെ താൻ ഒരിക്കലും തൻ്റെ രാജാവിനെയും രക്ഷകനെയും ദുഷിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് വിശുദ്ധൻ മറുപടി നൽകിയത്.’ തീയുടെ ഭീഷണിയിൽ പോലും, പോളികാർപ്പ് നിർഭയമായി പ്രഖ്യാപിച്ചു: ഭൂമിയിലെ അഗ്നിജ്വാലകൾ അൽപ്പനേരത്തേക്ക് മാത്രമേ Read More…

Faith Reader's Blog

സ്വയം ചെറുതാകലിൽ ഉള്ള വലുതാകൽ….

നാമും നമ്മുടെ മനോഭാവങ്ങളുംലൂക്കാ 14 : 7 – 14 വിരുന്നിലെ മര്യാദയുടെ പാഠങ്ങളാണ് അവൻ ഇവിടെ വിവരിക്കുന്നത്. നമ്മിലെ സ്ഥാനവും മാനവും നാമല്ലാ തീരുമാനിക്കേണ്ടത്. നാം എത്രമാത്രം യോഗ്യരാണെന്ന്‌ മറ്റുള്ളവരാണ് വിലയിരുത്തേണ്ടത്. സ്വയം എളിമപ്പെടുത്തുകയും വിനീതനാവുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, തിരുവചനങ്ങളിലൂടെ ഇതിനുമുമ്പും അവൻ നമുക്ക് വ്യക്തമാക്കിതന്നിട്ടുള്ളതാണ്. സ്വയം ചെറുതാകലിൽ ഉള്ള വലുതാകൽ, നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്ഥാനമാനങ്ങൾ സ്വയം തിരഞ്ഞെടുക്കേണ്ടവയല്ല, മറിച്ച് സമൂഹം നമ്മെ അറിഞ്ഞു നമുക്ക് നല്കുന്നവയാണ്. രണ്ടാംഭാഗം ആതിഥേയനുള്ള ഉപദേശമാണ്. പകരം വിരുന്ന് നല്കാനാകാത്തവരെ Read More…

News Social Media

ഡ്രൈവിങ് ടെസ്റ്റിന് ഇനി “H” ഇല്ല, പകരം പുതിയ രീതി; ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ….

സംസ്ഥാനത്തെ ‍ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ​ഗിയറുള്ള വാഹനം ഉപയോ​ഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് എന്നാണ് പുതിയ നിര്‍ദ്ദേശം. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 15 Read More…

News Reader's Blog

വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരം: മാർ ജോസഫ് പാംപ്ലാനി

വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കർഷകർക്ക് അനുകൂലമായി നിയമങ്ങൾ മാറ്റി എഴുതണമെന്നും മാർ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്. എല്ലാം കേന്ദ്ര സർക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാർ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ വെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാർലമെൻ്റും നിയമസഭയും ഇത് നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാൻ Read More…