ചേർപ്പുങ്കൽ :എസ് എം വൈ എം ചേർപ്പുങ്കൽ ഫൊറോനയുടെ ആഭിമുഖ്യത്തിൽ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം ആവശ്യമാണെന്ന് ഉന്നയിച്ച് നടത്തപ്പെട്ട ഏകദിന ഉപവാസ സമരം ഫൊറോന വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ ഉദ്ഘാടനം ചെയ്തു. ചേർപ്പുങ്കൽ പള്ളി കവലയിൽ പാലത്തിന് സമീപമാണ് ഉപവാസ സമരം നടത്തപ്പെട്ടത്. ചേർപ്പുങ്കൽ ഫൊറോനാ പ്രസിഡന്റ് ആൻസൺ പി ടോംന്റെ നേതൃത്വത്തിൽ ജോസ്മോൻ മൂഴൂർ, അബിൻ മൂഴൂർ, ജോർജ്കുട്ടി ചേർപ്പുങ്കൽ എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുത്തു. ഓരോ മനുഷ്യനും തന്നിലേക്ക് തന്നെ Read More…
Author: Web Editor
കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്; തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി ചുതലയേറ്റ ഗ്യാനേഷ് കുമാർ, ഡോ. എസ്.എസ്. സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു Read More…
സംസ്ഥാനത്തെ റബർ സബ്‌സിഡി 180 രൂപയാക്കി വർധിപ്പിച്ചു: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നുമുതൽ കിലോഗ്രാമിന് 180 രൂപയായി വർധിപ്പിക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. അത് നടപ്പാക്കിയാണ് ഉത്തരവിറക്കിയത്. രാജ്യാന്തര വിപണിയിൽ വില ഉയരുമ്പോഴും രാജ്യത്ത് റബർ വില തകർച്ചയ്‌ക്കു കാരണമാകുന്ന നയസമീപനമാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലും എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ചു റബർ കർഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. Read More…
ഈശോയുടെ മഹത്വപൂർണ്ണമായ രൂപാന്തരീകരണത്തിന്റെ അനുഭവത്തിനായി ഈ നോമ്പുകാലത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കാം
മത്തായി 17 : 1 – 9ഉത്ഥാനത്തിന്റെ മുന്നാസ്വാദനം അവന്റെ ഈ രൂപന്തരീകരണം, ഉത്ഥാനത്തിന്റെ ഒരു മുന്നാസ്വാദനമായിരുന്നു. ഇതിലൂടെ, തന്റെ പീഡാസഹനക്കുരിശുമരണത്തിന്റെ പിന്നിലെ മഹത്വം അവൻ അവർക്ക് കാണിച്ചുകൊടുത്തു. ഇത് അനുഭവവേദ്യമായതിനാലാകണം, അതിൽത്തന്നെ തുടരാൻ, ശിഷ്യർ ആഗ്രഹിച്ചതും, താൽക്കാലിക കൂടാരങ്ങൾ പണിത്, ഈ ദൈവീകമായ അനുഭവത്തിൽ തുടരാൻ പരിശ്രമിക്കുന്നതും. അവന്റെ ഉത്ഥാനത്തിന്റെ മുന്നാസ്വാദനം ആയതിനാലാണ്, ഈ നടന്ന കാര്യങ്ങൾ ഒന്നും, തന്റെ ഉത്ഥാനത്തിന് മുമ്പ്, ആരോടും പറയരുതെന്ന്, അവൻ അവരെ വിലക്കാൻ കാരണമെന്ന് വ്യക്തം. കൂടാതെ, അവിടെ Read More…
വിശുദ്ധ ജീൻ ഡി ബ്രെബ്യൂഫ് : മാർച്ച് 16
സെൻ്റ് ജീൻ ഡി ബ്രെബ്യൂഫ് 1593 മാർച്ച് 25 ന് ജനിച്ചു. ഹുറോണിയയിലെ ആദ്യത്തെ ജെസ്യൂട്ട് മിഷനറിയും ഇന്ത്യൻ ഭാഷയിൽ അഗ്രഗണ്യനുമായിരുന്നു അദ്ദേഹം. മിഷൻ ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുകയും ആയിരക്കണക്കിന് ആളുകളെ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുകയും ന്യൂ ഫ്രാൻസിൻ്റെ ദൗത്യങ്ങൾക്കായി സന്നദ്ധസേവനം നടത്താൻ നിരവധി ജെസ്യൂട്ടുകളെ പ്രചോദിപ്പിക്കുകയും ചെയ്തു. സെൻ്റ് ജോൺ ഡി ബ്രെബ്യൂഫ് മറ്റുള്ളവരുടെ രക്ഷയ്‌ക്കായി തൻ്റെ ജീവൻ നൽകി ക്രിസ്തുവിന് നന്ദി പറയാൻ കഴിയുമെങ്കിൽ എന്തും സഹിക്കാൻ അവൻ തയ്യാറായിരുന്നു. ക്ഷയരോഗത്താൽ തളർന്നെങ്കിലും, ജോൺ 1625-ൽ Read More…
ഈസ്റ്റർ ദിനത്തിലെ ഹയർ സെക്കന്ററി മൂല്യ നിർണ്ണയ ക്യാമ്പ് അങ്ങേയറ്റം പ്രതിഷേധാർഹം : കെ സി വൈ എം തൃശ്ശൂർ അതിരൂപത
ഈസ്റ്റർ ദിനത്തിൽ ഹയർ സെക്കന്ററി പരീക്ഷ മൂല്യനിർണ്ണയ ക്യാമ്പ് വച്ച് പ്രവർത്തി ദിനമാക്കിയ സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് കെ സി വൈ എം തൃശ്ശൂർ അതിരൂപത. വലിയ നോമ്പിൻ്റെ പരിത്യാഗങ്ങളോടെ ക്രൈസ്തവ വിശ്വാസികൾ പരിപാവനമായി ആചരിക്കുന്ന ദിവസം തന്നെ പ്രവർത്തി ദിനമാക്കികൊണ്ടുള്ള ഇത്തരം ഉത്തരവുകൾ ഇറക്കുന്നത് ക്രൈസ്തവ വിഭാഗത്തോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണ് എന്നും അതിരൂപത സെക്രട്ടേറിയേറ്റ് അഭിപ്രായപെട്ടു. ഉത്തരവ് പിൻവലിച്ച് ക്യാമ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം എന്നും അല്ലാത്ത പക്ഷം കേരള കാത്തോലിക്ക Read More…
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ വൈകിട്ട് മൂന്ന് മണിക്ക്
രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഭാരതം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വാർത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും ഇസിഐ പ്രഖ്യാപിക്കും. നാളെ നിശ്ചയിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ Read More…
സെർവർ തകരാർ; സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി, പ്രതിസന്ധിയിലായി ജനം
സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. ആധാർ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം മുടങ്ങിയത്. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്.വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപാഫോക്താക്കൾക്ക് വേണ്ടി പ്രത്യേകം Read More…
ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ..
മത്തായി 20 : 20 – 28സഹന വഴിയേ… ജറുസലേമിലേയ്ക്കുള്ള യാത്രയെക്കുറിച്ചും, അവിടെ തനിക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സഹനബലിയും, ക്രൂശിലെ ബലിയും സംസാരവിഷയമായപ്പോൾ, ശിഷ്യരുടെ മനസിൽ അവന്റെ രാജകീയ പ്രവേശനത്തിൽ, അവന്റെ വലതുവശത്തും ഇടതുവശത്തും ഇരിക്കുവാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. രാജ്യത്തിൻ്റെ സിംഹാസനമല്ല, ആത്മബലിയുടെ പാനപാത്രമാണ് പിതാവിൻ്റെ ഇഷ്ടമെന്ന് ഈശോ പഠിപ്പിക്കുന്നു. വിജാതീയരെ പോലെ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള മാത്സര്യമല്ല, ക്രിസ്തു ശിഷ്യത്വം. വലിയവൻ ശുശ്രുഷകനും, ദാസനുമായിത്തീരുന്ന എളിമയുടെ ഭാഗമാണത്. തൻ്റെ തന്നെ ജീവനും ജീവിതവും ബലിയായി നൽകുവാനും, Read More…
വി. ലൂയിസ് ഡി മാരിലാക്ക് : മാർച്ച് 15
ലൂയിസ് ഡി മാരിലാക്ക് 1591 ഓഗസ്റ്റ് 12 നു ജനിച്ചു. പതിനഞ്ച് വയസ്സുള്ളപ്പോൾ, ലൂയിസ് പാരീസിലെ കപ്പൂച്ചിൻ കന്യാസ്ത്രീകൾക്ക് അപേക്ഷ നൽകിയെങ്കിലും അവളുടെ മോശം ആരോഗ്യം മൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. 1613-ൽ അവൾ അൻ്റോയ്ൻലെ ഗ്രാസിനെ (ഫ്രാൻസ് രാജ്ഞി മേരി ഡി മെഡിസിസിൻ്റെ സെക്രട്ടറി) വിവാഹം കഴിച്ചു. അവർക്ക് മിഷേൽ എന്ന മകനുണ്ടായി. ലൂയിസ് അവരുടെ മകൻ്റെ ശ്രദ്ധയുള്ള അമ്മയായിരുന്നു. കുടുംബത്തോടുള്ള അർപ്പണബോധത്തോടൊപ്പം, ലൂയിസ് അവളുടെ ഇടവകയിലെ ശുശ്രൂഷയിലും സജീവമായിരുന്നു. ദാരിദ്ര്യവും രോഗവും മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ Read More…










