Meditations Reader's Blog

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ..

മത്തായി 20 : 20 – 28
സഹന വഴിയേ…

ജറുസലേമിലേയ്ക്കുള്ള യാത്രയെക്കുറിച്ചും, അവിടെ തനിക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സഹനബലിയും, ക്രൂശിലെ ബലിയും സംസാരവിഷയമായപ്പോൾ, ശിഷ്യരുടെ മനസിൽ അവന്റെ രാജകീയ പ്രവേശനത്തിൽ, അവന്റെ വലതുവശത്തും ഇടതുവശത്തും ഇരിക്കുവാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ.

രാജ്യത്തിൻ്റെ സിംഹാസനമല്ല, ആത്മബലിയുടെ പാനപാത്രമാണ് പിതാവിൻ്റെ ഇഷ്ടമെന്ന് ഈശോ പഠിപ്പിക്കുന്നു. വിജാതീയരെ പോലെ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള മാത്സര്യമല്ല, ക്രിസ്തു ശിഷ്യത്വം. വലിയവൻ ശുശ്രുഷകനും, ദാസനുമായിത്തീരുന്ന എളിമയുടെ ഭാഗമാണത്.

തൻ്റെ തന്നെ ജീവനും ജീവിതവും ബലിയായി നൽകുവാനും, മോചനദ്രവ്യമായി സമർപ്പിക്കുവാനുമാണ് അവൻ വന്നിരിക്കുന്നത് എന്ന ഉത്തമ ബോധ്യമായിരുന്നു അവൻ്റെ കൈമുതൽ.

കുരിശിലെ ബലിയും, പിതാവിൻ്റെ ഇഷ്ടവും, എന്നും അവൻ്റെ ഹൃദയസ്പന്ദനമായിരുന്നു. അവൻ്റെ ഇഷ്ടവും അഭിഷേകവുമേറ്റുവാങ്ങുന്ന വിനീതദാസരായിത്തീരുവാൻ ഈശോ നമ്മേയും അനുഗ്രഹിക്കട്ടെ.