Reader's Blog Social Media

യഹോവ സാക്ഷികൾ ക്രിസ്ത്യാനികളാണോ?

ക്രിസ്ത്യാനികൾ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് എന്തെങ്കിലും ഒരു പ്രതികരണം പറഞ്ഞാൽ ഉടനെ മുസ്ലീങ്ങൾ പറയുന്ന വാദമാണ് ക്രിസ്ത്യൻ തീവ്രവാദിയായ ടൊമിനിക് മാർട്ടിൻ ഭീകര ആക്രമണം നടത്തി എന്ന്.
സ്ഫോടനം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും
ഈ വാദം കമന്റ് കമന്റ്ബോക്സിൽ സ്ഥിരമായി കാണുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒരു മറുപടി എഴുതുന്നത്.


മാർട്ടിൻ ക്രിസ്ത്യൻ എന്ന് പറഞ്ഞു വാദിക്കുന്നത് പൂർണമായും തെറ്റാണ് അത്‌ ഒരു ഏക പിടി വള്ളിയായി ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്‌ തിരുത്താൻ ശ്രമിക്കുക
ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായ ബൈബിളിൽ വ്യക്തമായി കാണുന്ന പ്രധാന വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമായ ഉപദേശങ്ങളാണ് യഹോവ സാക്ഷികൾ വിശ്വസിക്കുന്നത് അത്‌ ഓരോന്നായിട്ട് ആദ്യം നോക്കാം അതിന് ശേഷം ഇതിന്റെ തുടക്കത്തെ കൂടി പരിശോധിക്കാം

1.യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും കാതലായ വിശ്വാസം എന്നത് യേശു ക്രിസ്തുവിന്റെ ദൈവീകതയാണ്
യോഹന്നാൻ 1:1, കൊലൊസ്സ്യർ 2:9, യോഹന്നാൻ 20:28 തുടങ്ങിയ വചനങ്ങൾ വ്യക്തമാക്കുന്നതുപോലെ, യേശു ദൈവമാണ്.
എന്നാൽ, യഹോവയുടെ സാക്ഷികൾ യേശുവിനെ സൃഷ്ടിക്കപ്പെട്ട ഒരു “ദൂതൻ” മാത്രമായി പഠിപ്പിക്കുന്നു. അതുകൊണ്ട് അവർ ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനമായ സത്യത്തെ പോലും തള്ളിക്കളയുന്നു എന്ന വാസ്തവം ഇനിയെങ്കിലും അറിഞ്ഞിരിക്കുക

2.ത്രിത്വത്തെ അംഗീകരിക്കുന്നില്ല
മത്തായി 28:19-ൽ യേശു ശിഷ്യന്മാരോട് പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്നാനം കൊടുക്കുവാൻ കല്പിക്കുന്നു. ക്രൈസ്തവ സഭകൾ എല്ലാം അംഗീകരിക്കുന്ന വിശ്വാസമാണിത്.
പക്ഷേ, യഹോവയുടെ സാക്ഷികൾ ത്രിത്വത്തെ “മനുഷ്യൻ സൃഷ്ടിച്ച തെറ്റായ സിദ്ധാന്തം” എന്നു പറയുകയും, പരിശുദ്ധാത്മാവിനെ ദൈവമായി കാണാതെ ഒരു “ശക്തി” മാത്രമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

3.വ്യത്യസ്തമായ ബൈബിൾ വിവർത്തനം
സ്വന്തം ഉപദേശങ്ങൾക്ക് അനുസരിച്ചുള്ള New World Translation (NWT) എന്ന വ്യത്യസ്ത ബൈബിൾ വിവർത്തനമാണ് ഇവർ ഉപയോഗിച്ചു വരുന്നത് പല വചനങ്ങളും ക്രൈസ്തവ സത്യങ്ങൾ വിരോധിക്കുന്ന വിധത്തിൽ മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന്, യോഹന്നാൻ 1:1-ൽ “Word was God” എന്ന വാക്ക് “Word was a god” എന്ന് മാറ്റി

4.സ്വർഗ്ഗവും നരകവും നിഷേധിക്കുന്നു
ബൈബിൾ വ്യക്തമാക്കുന്നതുപോലെ (മത്തായി 25:46, വെളിപാട് 20:10), സ്വർഗ്ഗവും നരകവും വ്യക്തമാണ്
പക്ഷേ, യഹോവയുടെ സാക്ഷികൾ “നരകം ഇല്ല” എന്നും, “ചിലർ മാത്രം സ്വർഗത്തിൽ പോകും, ബാക്കി ആളുകൾ ഭൂമിയിൽ ജീവിക്കും” എന്നുമാണ് പഠിപ്പിക്കുന്നത് ഇനിയും പറയാൻ ഒരുപാട് ഉണ്ട്.

ഇവർ ക്രിസ്ത്യാനികൾ എന്ന് വാദിക്കുന്നവരുടെ ലക്ഷ്യം ഒന്ന് അങ്ങനെ പറയുന്നവർക്ക് അടിസ്ഥാന ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് അറിയില്ല അല്ലെങ്കിൽ ഒന്ന് ബാലൻസ് ചെയ്തു പിടിച്ചു നിൽക്കാൻ മനപ്പൂർവം തക്കിയ ഇറക്കുന്നതാണ്
യഹോവ സാക്ഷികൾ മറ്റൊരു മതമാണ് എന്ന് പറയാം അല്ലാതെ ഇതിനു ഒരു ക്രിസ്തീയ സംഘടനയുമായി ഒരു ബന്ധവുമില്ല.


യഹോവയുടെ സാക്ഷികളുടെ തുടക്കം കൂടി നോക്കാം.
യഹോവയുടെ സാക്ഷികൾ (Jehovah’s Witnesses) എന്ന മതസംഘടനയുടെ ആരംഭം ചാൾസ് ടെയ്സ് റസ്സൽ (Charles Taze Russell, 1852–1916) എന്ന അമേരിക്കൻ പൗരനാണ്.
റസ്സൽ 1852-ൽ അമേരിക്കയിലെ പെൻസിൽവേനിയയിൽ ജനിച്ചു.
ചെറുപ്പത്തിൽ തന്നെ ക്രിസ്തീയ സഭകളിൽ കാണുന്ന ചില പഠനങ്ങളെക്കുറിച്ച് തനിക്ക് സംശയം തോന്നി. പ്രത്യേകിച്ച് നരകത്തിലെ നിത്യശിക്ഷ, ത്രിത്വം, ക്രിസ്തുവിന്റെ ദൈവത്വം എന്നിവയ ഒന്നും റസ്സൽ അംഗീകരിച്ചില്ല.


1870-ൽ, 18-ആം വയസ്സിൽ, ബൈബിൾ പഠനത്തിനായി ചെറിയൊരു കൂട്ടം ആളുകളെ കൂടി ചേർത്തു.
1879-ൽ, റസ്സൽ Zion’s Watch Tower and Herald of Christ’s Presence എന്ന മാസിക ആരംഭിച്ചു.
1881-ൽ, “Watch Tower Bible and Tract Society” എന്ന പ്രസിദ്ധീകരണ സ്ഥാപനവും സ്ഥാപിച്ചു. ഇത് തന്നെയാണ് പിന്നീട് യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക സംഘടനയായത്.
റസ്സൽ 1916-ൽ മരിച്ചു.


അദ്ദേഹത്തിന്റെ മരണത്തിന് ശേഷം Joseph Franklin Rutherford (റദർഫോർഡ്) സംഘടനയുടെ നേതാവായി. 1931-ൽ, റദർഫോർഡ് ആദ്യമായി ഈ പ്രസ്ഥാനത്തെ “Jehovah’s Witnesses” എന്ന് വിളിച്ചു. ഇനി പറയൂ ഇതിന് ഏതെങ്കിലും ഒരു ക്രിസ്തീയ സംഘടനകളുമായി ബന്ധമുണ്ടോ? ക്രിസ്തീയ അടിസ്ഥാന വിശ്വാസങ്ങൾ അംഗീകരിക്കാത്ത ഈ മതത്തെ എങ്ങനെ ക്രിസ്‌ത്യനായി കാണും? മാർട്ടിൻ തന്റെ മതത്തോടുള്ള വിയോജിപ്പ്കൾ കൊണ്ടാണ് ഈ സ്ഫോടനം നടത്തിയത് എന്ന് വാർത്തകളിൽ നിന്ന് വ്യക്തമാണ് ഇതിന് ക്രിസ്ത്യാനിറ്റിക്ക് ഒരു പങ്കുമില്ല.

Credit: Apologetics Media