കേരളത്തിലെ 9 ജില്ലകളിൽ 4 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ 9 ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഈ സാഹചര്യത്തിൽ പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
തീപിടുത്തത്തിലുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്.