Daily Saints Reader's Blog

വിശുദ്ധ പച്ചോമിയസ് : മേയ് 9

A.D 292ൽ ഈജിപ്തിലെ തീബസിൽ ജനിച്ച വിശുദ്ധ പച്ചോമിയസ് ഇരുപതാം വയസ്സിൽ സൈന്യത്തിൽ ചേർന്ന് ഒരു സൈനികനായി.എന്നാൽ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം മാമോദീസ സ്വീകരിക്കുകയും ക്രിസ്തുവിന്റെ അനുയായി ആയി മാറുകയും ചെയ്തു.

സൈനിക ജീവിതം ഉപേക്ഷിച്ച ശേഷം എ.ഡി. 317ല്‍ പച്ചോമിയസ് സന്യാസിയായി. ഏകാന്തജീവിതം നയിച്ചുപോന്ന വിശുദ്ധന് ഒരിക്കൽ ഒരു ദർശനമുണ്ടാവുകയും, ഒരു ആശ്രമം സ്ഥാപിക്കുവാനുള്ള ദൗത്യം തനിക്ക് ഏൽപ്പിക്കപ്പെടുന്നതായി അനുഭവപ്പെടുകയും ചെയ്തു.

അതുവരെയും ഏകാന്തജീവിതം നയിച്ചിരുന്ന സന്യാസികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സന്യാസികൾ സമൂഹമായി ആശ്രമങ്ങളിൽ ജീവിക്കുന്ന രീതി ആദ്യമായി കൊണ്ടുവരുന്നത് വിശുദ്ധനാണ്.

ഈജിപ്തിലുടനീളം ആശ്രമങ്ങൾ പണിയിച്ച വിശുദ്ധൻ, പ്രാർത്ഥനയ്ക്കും ജോലിക്കും ഭക്ഷണത്തിനുമെല്ലാം കൃത്യം സമയം നിശ്ചയിച്ചുകൊണ്ടുള്ള നിയമാവലി ആശ്രമങ്ങൾക്ക് വേണ്ടി നിർമ്മിച്ചു. A.D 346ലായിരുന്നു വി.പച്ചോമിയസിന്റെ മരണം.