സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ് ജനിച്ചത്. വളരെ വിശുദ്ധമായൊരു ജീവിതമായിരുന്നു ബ്രിജെറ്റ് നയിച്ചിരുന്നത്. തന്റെ പത്താമത്തെ വയസ്സില്‍ വിശുദ്ധ രക്ഷകനായ കര്‍ത്താവിന്റെ പീഡാസഹനങ്ങളെപ്പറ്റിയുള്ള ഒരു പ്രബോധനം കേള്‍ക്കുവാനിടയായി. അടുത്ത രാത്രിയില്‍ ചോരചിന്തിക്കൊണ്ട് കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ ദര്‍ശനം വിശുദ്ധയ്ക്ക് ലഭിച്ചു. കൂടാതെ കര്‍ത്താവ് തന്റെ സഹനങ്ങളെപ്പറ്റി അവള്‍ക്ക് വെളിപ്പെടുത്തികൊടുക്കുകയും ചെയ്തു. അതിനു ശേഷം വിശുദ്ധ കര്‍ത്താവിന്റെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക പതിവായിരുന്നു. ഇതിനെപ്പറ്റി ധ്യാനിക്കുമ്പോഴൊക്കെ ഹൃദയം നൊന്ത് കരയുമായിരിന്നു. അത്രക്ക് ശക്തമായിരുന്നു Read More…
ലോകസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തിര പ്രാധാന്യത്തോടെ ദേശീയ, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നതിനുവേണ്ടി താഴെ പറയുന്ന ആവശ്യങ്ങള്‍ സീറോമലബാര്‍ സഭ മുമ്പോട്ടു വയ്ക്കുന്നു: 1. ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് സമ്പൂര്‍ണമായി പുറത്തുവിടണം രണ്ടു വര്‍ഷക്കാലം നീണ്ട ഗഹനമായ പഠനം പൂര്‍ത്തിയാക്കി റിട്ട. ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷന് കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് 2023 മെയ് 17 ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ഒമ്പത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ Read More…
പാലാ: പാലാ മേഖല കലോത്സവത്തിൽ എ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി അരുണാപുരം സെൻതോമസ് സൺഡേസ്കൂൾ മികച്ച വിജയം കൈവരിച്ചു. രൂപതാമത്സരത്തിൽ ലളിതഗാനം സീനിയർ വിഭാഗത്തിൽ സൻജയ് വി ഐസൺ രണ്ടാം സ്ഥാനവും, ലളിതഗാനം സബ് ജൂനിയർ വിഭാഗത്തിൽ സിയാൻ വി ഐസൺ മൂന്നാം സ്ഥാനവും, കഥാപ്രസംഗത്തിൽ തെരേസ് ജെ പരമല നാലാം സ്ഥാനവും കരസ്ഥമാക്കി. ചരിത്ര വിജയം നേടിയ കുട്ടികളെയും അധ്യാപകരെ അരു ണാപുരം പള്ളി വികാരി ഫാ.എബ്രാഹം കുപ്പപ്പുഴയക്കൽ, വിശ്വാസ പരിശീലന ഡയറക്ടർ ഫാ.തോമസ് Read More…