News Social Media

ഹാലോവീൻ ദിനാഘോഷങ്ങളുടെ മറവിലുള്ള ക്രൈസ്തവ അവഹേളനം; ജാഗ്രത പുലർത്തണം

നവംബർ ഒന്ന് – സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കിൽ, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവൽക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീൻ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്. ആ മാതൃകയിൽ സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളിൽ പ്രത്യേകിച്ച് കോളേജുകളിൽ ഹാലോവീൻ ദിനാഘോഷം കണ്ടുതുടങ്ങിയത്. അർത്ഥമറിയാതെ വിദ്യാർഥികൾ നടത്തുന്ന ആഘോഷങ്ങളിൽ അവഹേളനപരമായ രീതിയിൽ Read More…

News Social Media

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് അദ്ദേഹത്തിന്റെ സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. Read More…

Reader's Blog Social Media

മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു…

ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. കത്തീഡ്രൽ ദേവാലയാങ്കണത്തിൽ പ്രത്യേകം ഒരുക്കിയ ദേവാലയത്തിൽ നടന്ന ശുശ്രൂഷ ഏൽക്കൽ ചടങ്ങിൽ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. രാവിലെ 8.45-ന് അരമനയിൽനിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും കത്തീഡ്രൽ ദേവാലയാങ്കണത്തിൽ എത്തി. തുടർന്ന് അവർ തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി. ഒൻപതരയോടെ ചടങ്ങുകൾ തുടങ്ങി. ചങ്ങനാശേരി ആർച് ബിഷപ് മാർ ജോസഫ് Read More…

Pope's Message

സകലവിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

നമുക്ക് മുൻപേ സ്വർഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓർമ്മയാണ് നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകലവിശുദ്ധരുടെയും തിരുനാളിൽ നാം അനുസ്മരിക്കുന്നതെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 30 ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിലാണ് പാപ്പാ സകലവിശുദ്ധരുടെയും തിരുനാളിന്റെ കാര്യം പ്രത്യേകം പരാമർശിച്ചത്. ഈയൊരു തിരുനാൾ ഏവരും ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ഈ തിരുനാളിലൂടെ സഭ തന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായ, സ്വർഗ്ഗീയമഹത്വത്തിലേക്കുള്ള നമ്മുടെ വിളിയെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പറഞ്ഞു. സ്വർഗ്ഗീയമഹത്വമെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള Read More…

Meditations Reader's Blog

ബാഹ്യശുദ്ധിയെക്കാൾ ഹൃദയപരിശുദ്ധിക്ക് പ്രാധാന്യം നൽകാം

ലൂക്കാ 11 : 37 – 44വിരുന്നുമേശ….ഹൃദയത്താഴം… ശുദ്ധിയാണ് ചിന്താവിഷയം. ശുദ്ധതയുടെ ആന്തരീകഭാവം അവൻ അവരെ പഠിപ്പിക്കുന്നു. എല്ലാറ്റിനും ഉപരി ഹൃദയപരിശുദ്ധിയാണെന്നു അവൻ വ്യക്തമാക്കുന്നു. നമ്മേയും, നമ്മുടെ ഉള്ളും സൃഷ്ടിച്ചത് ദൈവമാണെന്നിരിക്കെ, അതിൽ ഒന്ന് മോശമാകുമോ? സ്രഷ്ടാവിന് തന്റെ സൃഷ്ടിയിൽ തെറ്റുപറ്റുമോ? ഉള്ള് ശുദ്ധമെങ്കിൽ പുറവും ശുദ്ധം. ഉള്ള് ദുഷിച്ചതെങ്കിൽ ഉള്ളിൽനിന്നും വരുന്നവ എങ്ങനെ ശുദ്ധമാകും? കപടഭക്തിയേക്കാൾ ഉള്ള് തുറന്നുള്ള ദാനധർമ്മനാണ് അഭികാമ്യം. ആത്മീയശുദ്ധിക്ക് ഔദാര്യം ഏറെ ഗുണം ചെയ്യും. എന്നാൽ, അത് ഹൃദയത്തിൽ നിന്നും ആകണമെന്ന് Read More…

Daily Saints Reader's Blog

വിശുദ്ധ അൽഫോൺസസ് റോഡ്രിഗസ് :ഒക്ടോബർ 31

1531-ല്‍ സ്പെയിനിലെ ഒരു കുടുംബത്തിലെ പതിനൊന്ന്‍ മക്കളില്‍ മൂന്നാമത്തവനായാണ്‌ വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസിന്റെ ജനനം. അദ്ദേഹത്തിന് പതിനൊന്നു വയസ്സായപ്പോള്‍ മൂത്ത സഹോദരന്റെ കൂടെ അദ്ദേഹത്തെയും ഒരു ജെസ്യൂട്ട് കോളേജിലേക്കയച്ചു. 1557-ല്‍ അദ്ദേഹം നല്ല സ്വഭാവഗുണങ്ങള്‍ ഉള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു. 5 വർഷത്തിനുശേഷം ഭാര്യയും രണ്ട് കുട്ടികളും മരണപ്പെട്ടു. പിന്നീട് ഒരു മകൻ മാത്രമായിരുന്നു അവശേഷിച്ചത്. ഈ ദുരിതങ്ങൾ തന്റെ പാപങ്ങൾ മൂലമാണ് തനിക്ക് വന്നതെന്നു അദ്ദേഹം വിശ്വസിച്ചു. ഇനി ഒരു ചെറിയ പാപം പോലും Read More…

News Social Media

എൽഡിഎഫ്, യുഡിഎഫ് നിലപാട് അപലപനീയം: മാർ ജോസഫ് കല്ലറങ്ങാട്ട്

മുനമ്പം: റവന്യൂ ചട്ടങ്ങൾ ബാധകമല്ലാത്ത മത നിയമമൊന്നും ഭാരതത്തിൽ വേണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. വഖഫ് അധിനിവേശത്തിനെതിരേ സമരം ചെന്ന മുനമ്പത്തെ സത്യഗ്രഹപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ അനുകൂലമല്ലാത്ത നിലപാടാണെടുത്തത്. കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും ചേർന്ന് പ്രമേയം പാസാക്കി. ഏറ്റവും വേദനാജനകമായത് ഇതാണ്. ഇത് അപലപനീയമാണ്. അപഹാസ്യമാണ്. നമ്മൾ തെരഞ്ഞെടുത്തവർ നമ്മെ കളിയാക്കുന്നതുപോലെ. സർക്കാരും പാർട്ടികളും ഇവിടത്തുകാർക്കൊപ്പം നിൽക്കണം. ക്രൈസ്തവ സമൂഹം അധ്വാനിച്ചുണ്ടാക്കിയ Read More…

News Social Media

സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

സഭാശുശ്രൂഷകളിൽ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് പ്രസ്താവിച്ചു. സീറോമലബാർസഭയുടെ പുനഃസംഘടിപ്പിക്കപ്പെട്ട കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ പ്രഥമ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം. ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി അല്മായ പ്രസ്ഥാനങ്ങൾ നില കൊള്ളണമെന്ന് അല്മായ നേതാക്കളെ മാർ മഠത്തിക്കണ്ടത്തിൽ ഓർമ്മിപ്പിച്ചു. പൊതുസമൂഹത്തിൽ ജീവനും ജീവിതവും Read More…

News Social Media

മരിയൻ എക്സിബിഷൻ

കടപ്ലാമറ്റം: കടപ്ലാമറ്റം എസ്. എം വൈ. എം അംഗങ്ങളുടെ നേതൃത്വത്തിൽ സെന്റ്. മേരീസ് ദേവാലയത്തിൽ മരിയൻ എക്സിബിഷൻ നടത്തപ്പെട്ടു. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 30,31 തീയതികളിൽ മരിയോദയം പാരീഷ് ഹാളിലാണ് എക്സിബിഷന് വേദി ഒരുങ്ങിയത്. ഒക്ടോബർ 30 ന് രാവിലെ ഫാ. ജിമ്മി കീപ്പുറം മരിയൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചു. രാവിലെ 7:30 മുതൽ വൈകിട്ട് 6 മണി വരെയാണ് സന്ദർശന സമയം. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ, വർഷങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന Read More…

Daily Saints Reader's Blog

വിശുദ്ധ മാർസെല്ലസ് ദി സെഞ്ചൂറിയൻ: ഒക്ടോബർ 30

വിശുദ്ധ മാർസെല്ലസ് ഓഫ് ടാംഗിയർ അല്ലെങ്കിൽ വിശുദ്ധ മാർസെല്ലസ് ദി സെഞ്ചൂറിയൻ മൂന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ – 298 എഡി ഒരു റോമൻ ശതാധിപനായിരുന്നു. കത്തോലിക്കാ സഭയിൽ ഒരു രക്തസാക്ഷി-വിശുദ്ധനായി ആദരിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ തിരുനാൾ ഒക്ടോബർ 30 ന് ആഘോഷിക്കുന്നു. 298 ജൂലൈയിൽ മാക്‌സിമിയൻ ചക്രവർത്തിയുടെ ജന്മദിനാഘോഷ വേളയിൽ , മാർസെല്ലസ് തൻ്റെ പദവിയുടെ ചിഹ്നം വലിച്ചെറിഞ്ഞുകൊണ്ട് തൻ്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയും താൻ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് Read More…