ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം. ആഘോഷങ്ങളുടെ വർണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു. ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിനും ഇതോടെ തുടക്കമായി. ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാർത്ഥനകൾ Read More…
Sample Page
സുവിശേഷവത്ക്കരണ വർഷാരംഭം
പാലാ : വിശ്വാസത്തിന്റെ സർഗ്ഗാത്മകതയിലും ദൈവകൃപയുടെ ഉറവിടമാർന്ന സംഭാഷണത്തിലും നമ്മെ സഹോദരീസഹോദരന്മാരാക്കി മാറ്റിയ സുവിശേഷ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര അഭംഗുരം തുടരാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകാനും ആഹ്വാനം ചെയ്തുകൊണ്ട് സുവിശേഷവൽക്കരണ വർഷാരംഭത്തിന് തിരി തെളിഞ്ഞു. സുവിശേഷവായന, വചന പ്രഘോഷണം, സുവിശേഷ പ്രചാരണം, വചന ജീവിതം വഴി നമ്മെയും മറ്റുള്ളവരെയും ഏകരക്ഷകനായ ദൈവത്തിലേക്ക് അടുപ്പിക്കാൻ സുവിശേഷവൽക്കരണവർഷാചരണത്തിൽ ലക്ഷമിടുന്നു. അതിനായുള്ള പ്രവർത്തനങ്ങൾക്ക് രൂപത ഇവാഞ്ചലൈസേ ഷൻ ടീം രൂപം കൊടുത്തിട്ടുണ്ട്.
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ഇരുപത്തിനാലാം ദിനം: കൃപയും സത്യവും നിറഞ്ഞ മഹത്വം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം. യോഹന്നാന്‍ 1 : 14 വിചിന്തനം ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്ന തലേദിവസം നമ്മുടെ ചിന്തകൾ ബത്ലേഹമിലെ പുൽക്കൂട് വരെ എത്തിയിരിക്കുന്നു. കൃപയുടെ വസന്തം തീർക്കാൻ ദൈവപുത്രൻ മനുഷ്യ ജന്മമെടുത്തിരിക്കുന്നു. ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് വചനം മാംസമായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല Read More…
സ്പോലെറ്റോയിലെ വിശുദ്ധ ഗ്രിഗറി: ഡിസംബർ 24
സ്‌പോലെറ്റോയിലെ വിശുദ്ധ ഗ്രിഗറി ഇറ്റലിയിലെ സ്‌പോലെറ്റോ നഗരത്തിലെ പുരോഹിതനും രക്തസാക്ഷിയും ആയിരുന്നു . എല്ലാ ക്രിസ്ത്യാനികളെയും ശിക്ഷിക്കാൻ മാക്സിമിയൻ ചക്രവർത്തിയുടെ ഉത്തരവുമായി സേനയുടെ ജനറൽ ആയിരുന്ന ഫ്ലാക്കസ് സ്പോലെറ്റോയിൽ എത്തി. ദേവന്മാരെയും ചക്രവർത്തിമാരെയും ബഹുമാനിക്കുന്നതിൽ നിന്ന് ഗ്രിഗറി പലരെയും വശീകരിച്ചുവെന്ന ഒരു വിവരം അദ്ദേഹത്തിന് മുന്നിൽ വെച്ചു. അദ്ദേഹത്തെ ട്രിബ്യൂണലിനു മുമ്പാകെ ബന്ധിപ്പിച്ച് കൊണ്ടുവരാൻ സൈനികരെ ഉടൻ അയച്ചു. [ 1 ] ഒരു നീണ്ട പീഡനത്തിന് ശേഷം, 304 ഡിസംബർ 24-ന് അദ്ദേഹത്തെ ശിരച്ഛേദം ചെയ്തു. Read More…
വചനത്തിൽ ഊന്നിയ വിശുദ്ധിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്: ഫാ.ഡൊമിനിക് വാളന്മനാൽ
ഒരു മനുഷ്യൻ്റെ നിലനിൽപ്പിനു ദൈവം നൽകിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനം. എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്ന ഈ അമൂല്യ നിധി പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ദൂഷ്യം കൊണ്ട് വിട്ടുപോകുന്നു. ദൈവ വചനങ്ങളിൽ നിന്ന് മാറിപ്പോയാൽ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ദൈവവചനം ജീവിക്കാൻ നമുക്ക് കഴിയണം, അതു പ്രചരിപ്പിക്കാനും മറ്റുള്ളവരെ വചനത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കാനും നമുക്ക് കഴിയണം. വചനത്തിൽ ഊന്നിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്തെന്നു ഡൊമിനിക് അച്ചൻ പാലാ രൂപത ബൈബിൾ കൺവെൻഷൻ മധ്യേ ജനങ്ങളെ Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ ഇരുപത്തിമൂന്നാം ദിനം; വലിയ കാര്യങ്ങൾ ചെല്ലുന്ന ശക്തനായ ദൈവം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്. ലൂക്കാ 1 : 49 വിചിന്തനം മറിയത്തിൻ്റെ സ്തോത്രഗീതം, തന്‍റെ ജീവിതത്തില്‍ ദൈവം വർഷിച്ച അത്ഭുതാവഹമായ കാര്യങ്ങള്‍ങ്ങൾക്കുള്ള മറിയത്തിൻ്റെ നന്ദിയായിരുന്നു. ദൈവപുത്രനു വാസസ്ഥലമൊരുക്കാൻ മറിയത്തെ തിരഞ്ഞെടുത്ത പിതാവായ ദൈവം വലിയ കാര്യമാണ് മറിയത്തിൻ്റെ ജീവിതത്തിൽ ചെയ്തത്. ഈശോയുടെ തിരുപ്പിറവിയ്ക്കു മുമ്പിൽ നിൽക്കുമ്പോൾ ശക്തനായ ദൈവം നമ്മുടെ ജീവിതത്തിൽ വർഷിക്കുന്ന വലിയ കാര്യങ്ങൾ നിരന്തരം ഓർമ്മയിൽ നിലനിർത്തണം. അതു വഴി ദൈവിക നന്മകള്‍ അംഗീകരിച്ചും Read More…
വിശുദ്ധ ജോണ്‍ ഓഫ് കാന്റി : ഡിസംബർ 23
1397-ല്‍ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയില്‍ തന്നെ മോഷ്ടാക്കള്‍ അവിടം വിട്ടു. അവര്‍ പോയതിനു Read More…
അൾത്താരയിലെ മാലാഖമാരുടെ സംഗമം
കടപ്ലാമറ്റം : ചേർപ്പുങ്കൽ ഫോറോനയിലെ അൾത്താര ബാലമ്മാരുടെ സംഗമം ദക് യൂസാ കടപ്ലാമറ്റം സെന്റ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. പ്രസ്‌തുത യോഗത്തിൽ റോയി വർഗീസ് കുളങ്ങര അധ്യക്ഷസ്ഥാനം വഹിച്ചു.മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, സഹ.വികാരി ഫാ.ജോൺ കുറ്റാരപ്പള്ളി, മേഖല ഡയറക്ടർ ഫാ .തോമസ് പരിയാരത്ത് വൈസ് ഡയറക്ടർ സി.ട്രിനിറ്റ CMC എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. ചേർപ്പുങ്കൽ ഫൊറോനയിലെ 15 ഇടവകകളിൽ നിന്നും 200 ലധികം കുട്ടികൾ Read More…
മനുഷ്യരോടുള്ള അകൽച്ചയല്ല ദൈവത്തോടുള്ള സംഭാഷണമായിരിക്കണം നമ്മുടെ മൗനം: മാർ.ജോസഫ് കല്ലറങ്ങാട്ട്
തിരുസഭയുടെ കാവൽക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പിൽ വിളങ്ങിയിരുന്ന നീതിബോധവും വിശുദ്ധിയും നമ്മുടെ കുടുംബത്തിലും പ്രാവർത്തികമാക്കണം. മൗനമാണ് യൗസേപ്പിൻ്റെ മുഖമുദ്ര. രക്ഷാകര പദ്ധതിയുടെ അകക്കാമ്പും മൗനം തന്നെയാണ്. മനുഷ്യരോടുള്ള അകൽചയല്ല യൗസേപ്പിൻ്റെ മൗനം, മറിച്ച് അത്യുന്നതനോടുള്ള സംഭാഷണമാണ് യൗസേപ്പിൻ്റെ മൗനമെന്നും വി.യൗസേപ്പിനോടുള്ള ഭക്തിയാണ് സുവിശേഷങ്ങളുടെയും ആശ്രമപ്രസ്ഥാനങ്ങളുടെയും മൗനപ്രാർത്ഥനകളുടെയെല്ലാംഅടിത്തറയെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ നാലാം ദിനം വിശുദ്ധ കുര്‍ബാന മധ്യേ പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവത്തിൻ്റെ വചനം പഠിക്കാനുള്ള രണ്ടു വഴികളാണ് ബൈബിളും Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ഇരുപത്തിരണ്ടാം ദിനം : എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ലൂക്കാ 2 : 19 വിചിന്തനം ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യം മുഴുവൻ ഹൃദയത്തിൽ സൂക്ഷിച്ച മറിയമാണ് ആഗമനകാല പ്രാർത്ഥനയിലെ ഇന്നത്തെ നമ്മുടെ മാതൃക. വചനം ഹൃദയത്തിൽ സംഗ്രഹിച്ച മറിയം തൻ്റെ ഉദരത്തിൽ മാത്രമല്ല ഹൃദയത്തിലും പുൽക്കൂട് ഒരുക്കിയവളാണ്. വചനം നമ്മുടെ ഹൃദയത്തിൽ വേരുറപ്പിച്ചാൽ ഹൃദയം പുൽക്കൂടായി എന്നു നാം മനസ്സിലാക്കാണം. ദൈവവചനത്തോടൊത്തു യാത്ര ചെയ്യുമ്പോൾ ഉണ്ണീയേശുവിനു വസിക്കാൻ അനുയോജ്യമായ പുൽക്കൂടായി നാം Read More…








