പാലാ: സീറോ മലബാർ സഭ ജലന്ധർ രൂപതയുടെ പുതിയ മെത്രാനായി ഫാ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ മാർപാപ്പ നിയമിച്ചു. നിലവിൽ ജലന്ധർ രൂപതയിലെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. 1991 മുതൽ ജലന്ധർ രൂപതയിൽ വൈദികനായി പ്രവർത്തിച്ച് വരുന്ന ഫാ. ജോസ്, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പിൻഗാമിയായിട്ടാണ് സ്ഥാനം ഏൽക്കുന്നത്. രൂപതയിലെ വിവിധ ചുമതലകൾ അദ്ദേഹം വിവിധ കാലങ്ങളിൽ വഹിച്ചിട്ടുണ്ട്. 1962 ഡിസംബർ 24ന് പാലാ രൂപതയിലെ കാളകെട്ടിയിൽ ജനിച്ച അദ്ദേഹത്തിന്റെ വൈദിക പഠനാരംഭം തൃശൂരിലായിരുന്നു. പിന്നീട് Read More…
Sample Page
ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ് പാലാ രൂപത
പാലാ :ഒറീസയിൽ വ്യത്യസ്ത സംഭവങ്ങളിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും വിശ്വാസികൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. രാജ്യവ്യാപകമായി ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. അക്രമവും കൊള്ളയടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ അഭിമുഖീകരിക്കേണ്ടി വരുന്നു. 90 വയസ്സുള്ള ഒരു വന്ദ്യവൈദികൻ ഉൾപ്പെടെ ഉള്ളവരെയാണ് ആക്രമിച്ചത്.ഒരു ജനാധിപത്യ രാജ്യത്തിൽ ഇത്തരം സംഭവങ്ങൾ ന്യായീകരിക്കപ്പെടാവുന്നതല്ല. കന്യാസ്ത്രീകൾക്കും കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനികൾക്കും നേരിടേണ്ടിവന്നത് ക്രൂരമായ അക്രമവും മാനസിക പീഡനവും ആണ്. അവരുടെ മനുഷ്യാവകാശങ്ങൾ എല്ലാം നിഷേധിക്കപ്പെട്ടു. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി കൊണ്ടാണ് ഈ അക്രമങ്ങൾ അരങ്ങേറിയത്. തൊഴിൽ പരിശീലനത്തിന്റെ Read More…
മിഷനറിമാര്‍ നേരിടുന്ന ഭീഷണികള്‍ സർക്കാരുകൾ ഗൗരവമായെടുക്കണം : കെ സി ബി സി
കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനനിരതരായിരിക്കുന്ന മിഷനറിമാര്‍ നേരിടുന്ന ഭീഷണികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായെടുക്കുകയും പരിഹാരം കണ്ടെത്തുകയും വേണമെന്ന് കെസിബിസി. കേരള കത്തോലിക്കാ സഭാ കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാലസമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാലംചെയ്ത ഫ്രാന്‍സിസ് പാപ്പായ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പുതുതായി ചുമതലയേറ്റ ലിയോ പതിനാലാമന്‍ പാപ്പായോട് വിധേയത്വം പ്രഖ്യാപിച്ചും ആരംഭിച്ച സമ്മേളനത്തില്‍ സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 2025 ലെ മഹാജൂബിലി ആഘോഷവും കേരളകത്തോലിക്കാ സഭ പ്രഖ്യാപിച്ച സഭാനവീകരണവും നിഖ്യാ സൂനഹദോസിന്റെ Read More…
പാലാ രൂപത പന്തക്കുസ്താ തിരുനാൾ ജൂൺ 8 ന് കത്തിഡ്രലിൽ
കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ പന്തക്കുസ്ത തിരുനാൾ സമുചിതമായി ആഘോഷിക്കുന്നു.2025 ജൂൺ 8 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പാലാ സെന്റ് തോമസ് കത്തിഡ്രലിൽ നടത്തപ്പെടുന്നു പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തും. റവ. ഫാ ജിൻസ് ചീങ്കല്ലേൽ HGN ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ശുശ്രൂഷകളുടെ സമയക്രമം : രാവിലെ9.30ന് ജപമാല, 10 ന് സ്തുതി ആരാധന, 10.20 ന് ബൈബിൾ Read More…
ജീവിത ശോഷണത്തിന്റെ കാലഘട്ടത്തിൽ അല്മയർക്കായുള്ള സിനഡൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പ്രസക്തം: മാർ റാഫേൽ തട്ടിൽ
സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അയർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ സമ്മേളിച്ചു. കത്തോലിക്ക കോൺഗ്രസ്, ഫാമിലി അപ്പോസ്തോലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രൊലൈഫ്, അൽമായ ഫോറങ്ങൾ എന്നീ സബ് കമ്മീഷനുകളെ ഏകോപിപ്പിക്കുന്ന സിനഡൽ കമ്മീഷന്റെ മീറ്റിംഗ് മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘടനം ചെയ്തു. ചെയർമാൻ മാർ ജോർജ് മടത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. എപ്പിസ്കോപ്പൽ അംഗങ്ങളായ ജോൺ നെല്ലിക്കുന്നേൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഫാ.ഡോ. അരുൺ കലമറ്റത്തിൽ Read More…
അനുദിന ജീവിത സാഹചര്യങ്ങളിലാണ് വിശ്വാസം തെളിയിക്കപ്പെടുന്നത് : മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: വിശ്വാസം ജീവിതസാക്ഷ്യമാണെന്നും അനുദിന ജീവിത സാഹചര്യങ്ങളിലാണ് വിശ്വാസം തെളിയിക്കപ്പെടുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും വാർഷികാഘോഷം കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളരാതെ മുന്നേറാൻ വിശ്വാസം അനിവാര്യമാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ പ്രോട്ടോ-സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു. രൂപതാ സിഞ്ചെല്ലൂസ് ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. വർഗീസ് Read More…
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്നു പുതിയ ഫൊറോനകൾ
പാലാ : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്ന് പുതിയ ഫൊറോനകൾ കൂടി രൂപീകരിച്ചു. രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പ്രസ്ബിറ്ററൽ കൗൺസിലിലാണ് ഈ രൂപീകരണം പ്രഖ്യാപിച്ചത്. കടപ്ലാമാറ്റം, കൊഴുവനാൽ, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനാകളായി രൂപതാധ്യക്ഷൻ ഉയർത്തുന്നത്. ഇതുവരെ പതിനേഴ് ഫൊറോനകളാണ് രൂപതയിൽ ഉണ്ടായിരുന്നത്. പുതിയതായി രൂപംകൊള്ളുന്ന ഫൊറോനകൾ നിലവിൽ വരുന്നത് ജൂൺ മാസം എട്ടാം തീയതി ഞായറാഴ്ച പന്തക്കുസ്ത തിരുനാളോടുകൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളിൽ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയിൽ ബിഷപ്പ് Read More…










